Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫീനിക്‌സിനെ ഗൃഹാതുരത്വമണിയിച്ച് 'ഫെയ്ത്ത് ഫെസ്റ്റ് 2016' അരങ്ങേറി

ഫീനിക്‌സിനെ ഗൃഹാതുരത്വമണിയിച്ച് 'ഫെയ്ത്ത് ഫെസ്റ്റ് 2016' അരങ്ങേറി

ജോയിച്ചൻ പുതുക്കുളം

ഫീനിക്‌സ്: കേരളപ്പെരുമ പ്രകടമാക്കുന്ന തനതുകലകളുടെ വിരുന്നൊരുക്കുന്നതിൽ ഫീനിക്‌സിലെ മലയാളികൾ എന്നും മുമ്പന്തിയിലാണ്. ഇത്തവണ ഹോളി ഫാമിലി സീറോ മലബാർ ദേവാലയം സംഘടിപ്പിച്ച ഫെയ്ത്ത് ഫെസ്റ്റ് കലോത്സവമാണ് പരമ്പരാഗത ക്രൈസ്തവ കലകളുടെ അവതരണത്തിനു വേദിയായത്.

മാർഗംകളിയും പരിചമുട്ടുകളിയും പഴയ തലമുറയിൽ ഗൃഹാതുരത്വമുണർത്തിയപ്പോൾ, ന്യൂജനറേഷനത് ആവേശമായി മാറി. ക്രൈസ്തവ പ്രമേയങ്ങൾ ഇതിവൃത്തമായി സ്വീകരിച്ച് ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തങ്ങളും വേദി കീഴടക്കി. വിവിധ ഭാഷകളിലെ ക്ലാസിക്, സെമി ക്ലാസിക്, പാശ്ചാത്യ നൃത്തകലകളെ ഒരുമിപ്പിച്ച് അമ്പതിലധികം കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് കലാ-സാംസ്‌കാരികാനുരൂപണത്തിന് ഉത്തമ മാതൃകയായി. രംഗത്തെത്തിയ ലഘു നാടകങ്ങൾ, മൂകാഭിനയം പോലുള്ള കലാപരിപാടികളും ഫീനിക്‌സ് മലയാളികളുടെ പ്രതിഭാ തിളക്കം പ്രകാശിപ്പിക്കുന്നതായി.

ഹോളി ഫാമിലി ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ ഉദ്ഘാടനം നിർവഹിച്ചു. സൺഡേ സ്‌കൂൾ വിദ്യാർത്ഥികളേയും യുവജനങ്ങളേയുമടക്കം ഇരുപതിലധികം കലാകാരന്മാരേയും കലാകാരികളേയും രംഗത്തെത്തിക്കാൻ കഴിഞ്ഞു എന്നാണ് ഫെയ്ത്ത് ഫെസ്റ്റ് 2016-ന്റെ വിജയമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ഷാജു ഫ്രാൻസീസ് പറഞ്ഞു. സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സാജൻ മാത്യു, ആന്റോ യോഹന്നാൻ, ഡോ. ജൂഡി റോയി, സുഷാ സെബി എന്നിവരായിരുന്നു പരിപാടികളുടെ മുഖ്യ സംഘാടകരായിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP