Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാൽകണ്ണാടിയിൽ വിഷയം അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂട് - പ്രവാസി ചാനലിൽ വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക്

സ്വന്തം ലേഖകൻ

2020 തിരഞ്ഞെടുപ്പിന്റെ അവസാന പാദത്തിൽ നിന്നുകൊണ്ട് അമേരിക്കൻ മലയാളി ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ നോക്കി കാണുന്നു വിലയിരുത്തുന്നു എന്നതിന് ഒരു അന്വേഷണം വാൽകണ്ണാടിയിലൂടെ.

മിക്കവാറും എല്ലാവരും അവരുടെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോളും ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആശങ്കകൾ മുഖ്യധാര പ്രവർത്തകരിൽ നിന്നും നേരിട്ട് കേൾക്കുക. കേൾക്കാത്ത, അറിയാത്ത ചില രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പൊരുളുകൾ തേടി ഒരു ഹ്രസ്വ അന്വേഷണം.

ഗ്രാൻഡ് ഓൾഡ് പാർട്ടിയെ പ്രതിനിധീകരിച്ചു വിർജീനിയ സ്റ്റേറ്റ് സെൻട്രൽ കമ്മറ്റീ മെമ്പർ വിൻസൻ സേവിയർ പാലത്തിങ്കൽ, ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ചു ഫ്‌ളോറിഡ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി ആൻഡ്രൂ ചെറിയാനും ചർച്ചയിൽ പങ്കെടുക്കുന്നു.

കോരസൺ വർഗീസ് നയിക്കുന്ന പ്രവാസി വാൽക്കണ്ണാടി നിർമ്മിക്കുന്നത് നടനും സംവിധായകനും, ടി വി അവതാരകനും, ന്യൂ യോർക്കിലെ കലാവേദി യുടെ സൂത്രധാരനുമായ സിബി ഡേവിഡ് ആണ്.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷർക്കായി തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്‌ബുക് ലൈവും, ഓൺലൈൻ സ്ട്രീമിങ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓൺലൈൻ ആയി www.pravasichannel.com, കൂടാതെ 'ഈമലയാളി' www.emalayalee.com വെബ്സൈറ്റിൽ കൂടിയും, ചൈത്രം ടി വി, വേൾഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളിൽ കൂടിയും ഇനി മുതൽ പ്രവാസി ചാനൽ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP