Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണക്കോടിയണിഞ്ഞ ബർഗർ നമ്മുടെ സ്ഥാനാർത്ഥി ആകുമ്പോൾ

ഓണക്കോടിയണിഞ്ഞ ബർഗർ നമ്മുടെ സ്ഥാനാർത്ഥി ആകുമ്പോൾ

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: കഴിഞ്ഞ തിരുവോണക്കാലം ഫിലഡൽഫിയയ്ക്കു സമ്മാനിച്ച ഒരു ഓണച്ചിത്രമുണ്ട്; ഓണക്കോടിയണിഞ്ഞ ബർഗറിന്റെ ചിത്രം, ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗറിന്റെ ചിത്രം.

അൽടോബൻ ബർഗറിന്റെ നേതൃസ്വീകാര്യതയെ പ്രതീകാത്മകമായി എൻഡോഴ്സ് ചെയ്യുന്നതിന് ബർഗർ സാൻഡ്വിച്ച് തയ്യാറാക്കി, 2015 സെപ്റ്റംബറിൽ നോർത്ത് ഈസ്റ്റ് ഫിലഡൽ ഫിയയിലെ ''ഡൈനിങ്ങ് കാർ'' എന്നകാറ്ററിങ്ങ് സ്ഥാപനം വിതരണം ചെയ്തിരുന്ന രസഗുള രാഷ്റ്റ്രീയ കുതുകികൾ ഓർക്കുന്നു. ഫിലഡൽഫിയ ഇൻക്വയറർ എന്ന പത്രം ആ വാർത്ത സവിസ്തരം 2015 സെപ്റ്റംബർ 25 ന് റിപ്പോർട്ട് ചെയ്തിരുന്നു.

2019 ൽ ഓണപ്പൂക്കളത്തിന്റെയും ഓണസദ്യയുടെയും സാംസ്‌കാരിക അംഗീകാരത്തിലേക്ക് അൽടോബൻ ബർഗർ രൂപാന്തരപ്പെട്ടു എന്നതാണ് ഈ കഴിഞ്ഞ ഫിലഡൽഫിയാ ഓണവിശേഷങ്ങളുടെ അഗ്രബിന്ദു.

ഫിലഡൽഫിയ ദേശത്തിന് ''സാങ്ക്ച്വറി സിറ്റി ഫോർ ഇമിഗ്രന്റ്സ്'' എന്ന പദവി തുടരുന്ന തീരുമാനത്തിന്, ഫിലഡൽഫിയാ സിറ്റി കൗൺസിൽ 2016 ൽ മുന്നിട്ടിറങ്ങിയപ്പോൾ, ശക്തമായി ആ നിലപാടിനൊപ്പം ഉറച്ചു നിന്ന ഏക റിപ്പബ്ലിക്കനാണ് അൽടോബൻ ബർഗർ. അതിനു അദ്ദേഹംപറഞ്ഞ ന്യായം, ''ജർമൻ മാതാപിതാക്കൾക്കൊപ്പം കുടിയേറ്റക്കാരനായി വന്ന കുട്ടിയായിരുന്നു ഞാനും, എനിക്കറിയാം കുടിയേറ്റ ജനതയുടെ ക്ലേശങ്ങളും കഠിനാദ്ധ്വാന ശീലവും സ്ഥിരോത്സാഹവും''.

ജർമനിയിൽ നിന്ന് കേരളത്തിൽ വന്ന് വിവിധ ഇന്ത്യൻ ഭാഷകൾ പഠിച്ച്, കേരളത്തിൽ താമസിച്ച് അന്നത്തെ മദ്രാസ് സർവകലാശാല ക്രമീകരണങ്ങൾക്ക് അക്കാഡമിക് സഹായം നൽകി, മലയാള ഭാഷാ പോഷണത്തിന് അനവധി സ്‌കൂളുകൾ സ്ഥാപിക്കുകയും, ''മലയാള ഭാഷാവ്യാകരണം'' ഉൾപ്പെടെ 13 മലയാള ഗ്രന്ഥങ്ങൾരചിക്കുകയും ചെയ്ത ഹെർമൻ ഗുണ്ടർട്ടിന്റെ നാട്ടിൽ നിന്നു കുടിയേറിയ അൽടോബൻ ബർഗർ മലയാളിയുടെ മികച്ച രാഷ്ട്രീയ മിത്രമാണ് എന്നതിന് ഈകഴിഞ്ഞ അര ദശാബ്ധത്തിലെ അദ്ദേഹത്തിന്റെ സേവനങ്ങൾ ഉദാഹരണമാണ്. ഫിലഡൽഫിയയിലെ മലയാളികളായ അമേരിക്കൻ പൗരന്മാർ''അനുഭവങ്ങളേ സാക്ഷി'' എന്ന് ആവർത്തിക്കുന്നു.. അതിന്റെ പ്രകടനമായിരുന്നു ഈ സെപ്റ്റംബറിലെ ്രൈടസ്റ്റേറ്റ്കേരളാ ഫോറം ഓണാഘോഷങ്ങളിൽ അൽടോബ്ൻ ബർഗർ ഓണക്കോടിയണിഞ്ഞ് വേദി പങ്കിട്ടത്.

നവംബർ അഞ്ചാം തിയതി ചൊവ്വാഴ്‌ച്ചയാണ് ഫിലഡൽഫിയാ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്. വോട്ടാവകാശം വിനിയോഗിക്കുക, പൗരധർമത്തിന്റെ കാതലാണത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP