Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൂസ്റ്റണിൽ എക്യുമെനിക്കൽ കൺവൻഷൻ ഫെബ്രുവരി 19, 20 തീയതികളിൽ

ഹൂസ്റ്റണിൽ എക്യുമെനിക്കൽ കൺവൻഷൻ ഫെബ്രുവരി 19, 20 തീയതികളിൽ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാം വാർഷിക കൺവൻഷൻ ഫെബ്രുവരി 19, 20 (വെള്ളി, ശനി) തീയതികളിൽ നടക്കും.

സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിൽ (12803, sugar ridge blvd, Stafford, TX 77477) വെള്ളി വൈകുന്നേരം ഏഴിനും ശനി വൈകുന്നേരം 6.30 നും ആരംഭിക്കും. റവ. ഗീവർഗീസ് പുത്തൂർകുടിലിൽ കോർ എപ്പിസ്‌കോപ്പാ മുഖ്യ പ്രസംഗികനായിരിക്കുന്ന കൺവൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടെ ആരംഭിക്കും.

ശനി രാവിലെ 10 മുതൽ 12 വരെ നടക്കുന്ന യുവജനങ്ങൾക്കായുള്ള പ്രത്യേക യോഗത്തിൽ (ഇംഗ്ലീഷ്) ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ഇടവക അസി. വികാരി റവ. മാത്യൂസ് ഫിലിപ്പ് നേതൃത്വം നൽകും.

കൺവൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരുടെയും പ്രാർത്ഥനാ പൂർണമായ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നു സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്‌കോപ്പാ 281 261 1127 , ഫാ. ഏബ്രഹാം സഖറിയ 832 466 3153 , ഡോ. അന്നാ കെ. ഫിലിപ്പ് 713 305 2772 , റോബിൻ ഫിലിപ്പ് 713 408 4326 , ഫാ. വിൽസൺ ആന്റണി 832 614 6654 , മോസസ് പണിക്കർ 832 818 3349.

റിപ്പോർട്ട്: ജീമോൻ റാന്നി  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP