Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എസ്.എ.ടിയും കോളജ് പ്രവേശനവും: എക്കോയുടെ സൂം കോൺഫറൻസ് ഇന്ന് രണ്ടു മണിക്ക്

എസ്.എ.ടിയും കോളജ് പ്രവേശനവും: എക്കോയുടെ സൂം കോൺഫറൻസ് ഇന്ന് രണ്ടു മണിക്ക്

സ്വന്തം ലേഖകൻ

ന്യു യോർക്ക്: എസ്.എ.ടി തുടങ്ങിയ ടെസ്റ്റുകളിലെ മികവ് നോക്കിയാണു അമേരിക്കയിൽകോളജ് പ്രവേശനവും സ്‌കോളർഷിപ്പുമൊക്കെ ലഭിക്കുക. പക്ഷെ അതേപറ്റിയൊക്കെ പറഞ്ഞു തരാൻ ഇന്ത്യയിൽ നിന്നു വന്ന മതാപിതാക്കൾക്കു കഴിയാറില്ല. കാരണംഅത്തരം സാഹചര്യങ്ങളിലൂടെ ആയിരുന്നില്ല അവരുടെ വിദ്യാഭ്യാസം.

ഈ കുറവ് പരിഹരിക്കാനാണു വിദഗ്ദരെ പങ്കെടുപ്പിച്ച് എക്കോ (എൻഹാൻസ് കമ്യൂണിറ്റി ത്രു ഹാർമ്മോണിയറ്റ് ഔട്ട്രീച്ച്) ഞായറാച (ജൂൺ 7) 2 മണിക്ക് സൂം കോൺഫറൻസ് സംഘടിപ്പിക്കുന്നത്

ടെസ്റ്റ് ടയ്‌ക്കേഴ്സ് പ്രസിഡന്റ് ഫ്രാങ്ക് എസ്. പൊമില്ല, ടെസ്റ്റ് ടെയ്‌ക്കേഴ്സ് സൈറ്റ് ഡയറക്ടർ ആൻഡ്രു നനയക്കര, ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റും മെഡ്സ്‌കൂൾ കോച്ച് സ്ഥാപകനുമായ ഡോ. സാഹിൽ മേത്ത എന്നിവരാണ് സെമിനാർ നയിക്കുന്നത്. ഈ രംഗത്തെ ഏറ്റവും വിദഗ്ദർ.

വിഷയങ്ങൾ ഇവയാണ്.
കോളജ് അഡമിഷനും സ്‌കോളർഷിപ്പും കിട്ടാൻ എന്തിനു തയ്യാറെടുക്കണം?
എപ്പോൾ പഠിക്കണം? (കാലേ കൂട്ടി തന്നെ എന്നാൽ ഒരു പാട് നേരത്തെയല്ല)
ഏത് ടെസ്റ്റ് എടുക്കണം? എസ്.എ.ടി. അഥവാ എ.സി.ടി?
എങ്ങനെ പരീശിലിക്കണം (ഉത്തരം: കഠിനമായി തന്നെ)
ടെസ്റ്റിനെപറ്റിയുള്ള തെറ്റിദ്ധാരണകൾ
ക്വറന്റൈൻ കാലത്തെ ടെസ്റ്റിങ് പ്രശ്നങ്ങൾ

സൂം മീറ്റിംഗിനു പുറമെ ഒരു സർവേയും ഉണ്ട്. അതിൽ പങ്കെടുക്കുന്ന 10 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകും.

ക്വീൻസ്-ലോഗ് ഐലനഡ് കേന്ദ്രമായി ഏതാനും വർഷമായി പ്രവർത്തിക്കുന്ന എക്കോ, ഒട്ടേറെ സാമൂഹിക സേവന പ്രവർത്തനങ്ങളാണു ഒരു വർഷം സംഘടിപ്പിക്കുന്നത്. കോവിഡ് സംബധിച്ച് നടത്തിയ സെമിനാറുകൾ ഏറെ ഉപകാരപ്രദമായിരുന്നു.

സൂം മീറ്റിങ്
https://us02web.zoom.us/j/
ID: 862287487346

സർവെ
https://forms.gle/VN8DW2kzmTwaUmpt5

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP