Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴവില്ല് പൂക്കുന്ന ആകാശം ഫ്‌ലോറിഡയിൽ ശനിയാഴ്ച: ഒരുക്കങ്ങൾ പൂർത്തിയായി

മഴവില്ല് പൂക്കുന്ന ആകാശം ഫ്‌ലോറിഡയിൽ ശനിയാഴ്ച: ഒരുക്കങ്ങൾ പൂർത്തിയായി

കോറൽ സ്പ്രിങ്സ് (ഫ്ലോറിഡ):  മാർഗേറ്റ് സെന്റ് ലൂക്ക്സ് മാർത്തോമ ഇടവകയുടെ ധനശേഖരണാർത്ഥം ന്യൂജഴ്സി ഫൈൻ ആർട്സ് മലയാളത്തിന്റെ ‘മലവില്ല് പൂക്കുന്ന ആകാശം’ എന്ന സാമൂഹ്യ സംഗീത നാടക അവതരണമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നവംബർ 7 ശനിയാഴ്ച വൈകിട്ട് 6.30 ന് കോറൽ സ്പ്രിങ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് നാടകം നടക്കുന്നത്.

നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ച് ഏറ്റവുമൊടുവിൽ കഴിഞ്ഞ ശനിയാഴ്ച ന്യൂയോർക്കിലെ ക്യൂൻസിൽ കലാവേദിയുടെ ആഭിമുഖ്യത്തിലും നാടകാസ്വാദകരുടെ മുക്ത കണ്ഠമായ പ്രശംസയേറ്റുവാങ്ങിയ ഫൈൻ ആർട്സ് മലയാളത്തിന്റെ ഈ നാടകം കാണുവാൻ ഫ്ലോറിഡ മലയാളികൾ ആകാംക്ഷാപൂർവ്വമാണ് കാത്തിരിക്കുന്നതെന്ന് ഇടവക സെക്രട്ടറി ബേസിൽ തോമസ് പറഞ്ഞു. അമേരിക്കൻ മലയാളി സർഗ ചേതനയുടെ പ്രതീകമായി മാറിക്കഴിഞ്ഞ കലാസംഘമായ ഫൈൻ, ആർട്സ് മലയാളത്തെ ഫ്ലോറിഡായിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവകക്കാർക്കും ഭാരവാഹികൾക്കും വേണ്ടി ബേസിൽ തോമസ് അറിയിച്ചു.

വാർധക്യ വിഹ്വലതകളുടെ കഥാ തന്തുവിലൂന്നി വികസിക്കുന്ന ഒരു ദൃശ്യകാവ്യമാണ് ‘മഴവില്ല് പൂക്കുന്ന ആകാശം.’ പ്രായമായ മാതാപിതാക്കൾ ഭാരമാണെന്ന് വിശ്വസിക്കുന്ന ന്യൂജനറേഷൻ ബന്ധങ്ങൾ, ബന്ധനങ്ങളാവുന്ന നിമിഷങ്ങൾ. ഇതിനിടയിലും സത്യവും നീതിയും വിജയ കിരീടമണിയുന്ന മുഹൂർത്തങ്ങൾ, എല്ലാ അമേരിക്കൻ മലയാളികളും കാണേണ്ടതാണ് ഈ നാടകം എന്ന് സംവിധായകൻ റെഞ്ചി കൊച്ചുമ്മൻ, സാക്ഷ്യപ്പെടുത്തുന്നു. പ്രശസ്ത നാടക രചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കരയുടേതാണ് ഇതിവൃത്തവും സംഭാഷണവും.

രണ്ടേ കാൽ മണിക്കൂറുള്ള നാടകത്തിന് മുമ്പ് അര മണിക്കൂർ ദൈർഘ്യമുള്ള ഒരു ബൈബിൾ ചിത്രീകരണവും ഉണ്ട്. ഉല്പത്തി 16–ാം അധ്യായത്തെ ആസ്പദമാക്കിയുള്ള ‘സാറായുടെ ദാസി – ഹാഗാർ’ എന്ന നൃത്ത ശിൽപത്തിൽ സാമുവൽ പി. ഏബ്രഹാം, റെഞ്ചി കൊച്ചുമ്മൻ, സജിനി സഖറിയാ, മോളി ജേക്കബ് എന്നിവരോടൊപ്പം പ്രശസ്ത നൃത്താധ്യാപിക രശ്മി സോമന്റെ ഡാൻസ് സ്കൂളിൽ നിന്നുള്ള കലാകാരികളും പങ്കെടുക്കും. പി. ടി. ചാക്കോ (മലേഷ്യ) രചിച്ച് സംവിധാനം നിർവ്വഹിക്കുന്നു.

പി. ടി. ചാക്കോ (മലേഷ്യ) രക്ഷാധികാരിയായ ഒരു ഭരണ സമിതിയാണ് ഫൈൻ ആർട്സ് മലയാളത്തിനുള്ളത്. പ്രസിഡന്റ് ജിജി ഏബ്രഹാം, സെക്രട്ടറി ജോർജ് തുമ്പയിൽ, ട്രഷറർ എഡിസൺ ഏബ്രഹാം. കമ്മിറ്റി അംഗങ്ങൾ സാം പി. ഏബ്രഹാം, ദേവസി പാലാട്ടി, ബേബി വലിയ കല്ലുങ്കൽ, റെഞ്ചി കൊച്ചുമ്മൻ, സണ്ണി റാന്നി, ഓഡിറ്റർ ഉണ്ണിക്കൃഷ്ണൻ നായർ.

‘മഴവില്ല് പൂക്കുന്ന ആകാശ’ത്തിൽ ജോസ് കാഞ്ഞിരപ്പള്ളി, സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടിനോ തോമസ്, മോളി ജേക്കബ്, അഞ്ജലി ഫ്രാൻസിസ് ആലുങ്കൽ, ജോർജ് തുമ്പയിൽ എന്നിവരാണ് അഭിനേതാക്കൾ. സ്റ്റേജ് മാനേജ്മെന്റ് ചാക്കോ ടി. ജോൺ, ഷൈനി ഏബ്രഹാം എന്നിവരോടൊപ്പം ടീം അംഗങ്ങളും സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത് മേക്കപ്പ് നിർവ്വഹിക്കുന്നത് സാം പി. ഏബ്രഹാം. ലൈറ്റിംഗും ഇഫക്റ്റ്സും ജിജി ഏബ്രഹാം. സംഗീത നിർവ്വഹണം റീനാ മാത്യു, വീഡിയോ എഡിറ്റിങ് ടിനോ തോമസ്, ജയൻ ജോസഫ്.

വിവരങ്ങൾക്ക് : വികാരി റവ. ബിനു തോമസ് ബേസിൽ തോമസ് സെക്രട്ടറി : 561 312 1391 FREE ജോർജ് സാമുവൽ :303 478 3652 FREE സാറാ മാത്യു : 954 610 7128 FREE ഷീലാ ജോസ് : 954 643 4214 FREE ഷിബു ജോസഫ് : 954 254 1947 FREE

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP