Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഡോ. ബാബു സ്റ്റീഫന് ഹ്യൂസ്റ്റണിൽ സ്വീകരണം

ഡോ. ബാബു സ്റ്റീഫന് ഹ്യൂസ്റ്റണിൽ സ്വീകരണം

ഹ്യൂസ്റ്റൺ: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ചെയർമാൻ ഡോ. ബാബു സ്്റ്റീഫന് ഹ്യൂസ്റ്റണിൽ അത്യുജ്ജ്വല സ്വീകരണം. ഐഎപിസി ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ സമൂഹത്തിന്റെ നാനാത്തുറകളിലുള്ളവർ പങ്കെടുത്തു.

ചാപ്റ്റർ പ്രസിഡന്റ് ഈശോ ജേക്കബിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഡോ. ബാബു സ്്റ്റീഫനെ സ്വീകരിച്ചു. മുൻചെയർമാൻ ജിൻസ്മോൻ പി. സക്കറിയ പുതിയ ചെയർമാനെ പരിചയപ്പെടുത്തി. ഐഎപിസി അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡോ. ബാബു സ്റ്റീഫന്റെ പ്രവർത്തനം പ്രസ്‌ക്ലബിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ജിൻസ്മോൻ പി. സക്കറിയ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെയും ഒപ്പം പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി എക്കാലവും ഐഎപിസി ഉണ്ടാകുമെന്നു മറുപടി പ്രസംഗത്തിൽ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഇന്നത്തെ സമൂഹം പണത്തിനു പിന്നാലെയുള്ള ഓട്ടത്തിലാണ്. ബന്ധങ്ങൾക്കൊന്നും യാതൊരു പ്രാധാന്യവും നൽകുന്നില്ല. പ്രായമായിക്കഴിയുമ്പോൾ പിന്നെ മാതാപിതാക്കളെ മക്കൾക്കൊന്നു വേണ്ടാതാകുന്നു. തിരക്കുമൂലം മാതാപിതാക്കളെ നോക്കാൻ കഴിയുന്നില്ലെന്നു ചില മക്കൾ പറയുന്നതു കേട്ടിട്ടുണ്ട്. ജോലി വിദേശരാജ്യങ്ങളിലും മാതാപിതാക്കൾ നാട്ടിലുമാകും. വിദേശത്തെ ജോലിത്തിരക്കുംമറ്റും മൂലം നാട്ടിലെ മാതാപിതാക്കളെ മക്കൾക്ക് വേണ്ടവിധത്തിൽ നോക്കാനൊന്നും കഴിയിയുന്നില്ലെന്നതു വിദേശമലയാളികളെ അലട്ടുന്ന വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ ഐഎപിസി, അതിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഓൾഡേജ് ഹോം സ്ഥാപിക്കാൻ പോകുകയാണ്. മക്കളുടെ സ്നേഹം കിട്ടാത്ത മാതാപിതാക്കളെ തങ്ങൾ ഏറ്റെടുക്കുന്നു. ഐഎപിസി ഒരു മാധ്യമ സംഘടനയാണ്. മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നതു സമൂഹത്തിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഐഎപിസി എന്ന മാധ്യമസംഘടനയും സമൂഹത്തിനു വേണ്ടിതന്നെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കുടിയേറ്റക്കാർക്ക് വളരെയേറെ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് നോർത്ത് അമേരിക്കയിലെ ഇന്ത്യക്കാരായ മാധ്യമപ്രവർത്തകരുടെ പ്രസക്തി വർധിച്ചിരിക്കുയാണ്. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കാണിക്കുന്നത് നാം ഒരുമിച്ച് നിൽക്കണമെന്നു തന്നെയാണ്. മാധ്യമപ്രവർത്തകരെ ഒരുമിച്ച് നിർത്തുന്നതിൽ ഐഎപിസി എന്നും മുന്നിൽതന്നെ യുണ്ടാകുമെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

ഐഎപിസി മുൻ ഡയറക്ടർ ബോർഡ് അംഗം എ.സി. ജോർജ്, ചാപ്റ്റർ ട്രഷറർ മോട്ടി മാത്യു, ജോയിന്റ് സെക്രട്ടറി റെനി കവലായിൽ, ജോയിന്റ് ട്രഷറർ ജോജി ജോസഫ്, സംഗീത ദൊവ, ചന്ദ്ര മിത്തൽ, ജോർജ് മണ്ണിക്കരോട്ട്, സിജി ഡാനിയൽ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് മാത്തുകുട്ടി ഈശോ തുടങ്ങിയവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP