Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 25-ന്

ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 25-ന്

പി.പി. ചെറിയാൻ

ഡാളസ്സ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 25 ന് സംഘടിപ്പിക്കുന്നു.ശനിയാഴ്ച രാവിലെ 11 മണിക്ക് കോപ്പൽ സെന്റ് അൽഫോൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിക്കും.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സ് (ഓഗസ്റ്റ് 1 ന്) അസ്സോസിയേറ്റ് പ്രൊഫസർ ഡൊണാൾഡ് ആർ ഡേവിഡ് ഓണാഘോഷം നൽകും.കേരള അസ്സോസിയേഷൻ അംഗങ്ങൾക്കാണ് ഓണാഘോഷത്തിൽ പരിപാടികൾ അവതരിപ്പിക്കുവാൻ അവസരം നൽകുന്നതെന്ന് കോർഡിനേറ്റർ അനശ്വർ മാമ്പിള്ളി അറിയിച്ചു.കേരള അസ്സോസിയേഷൻ എഡുക്കേഷൻ അവാർഡ് ആഘോഷ പരിപാടികൾക്കിടയിൽ വിതരണം ചെയ്യും.

കേരളീയ വിഭവങ്ങൾ ഉൾപ്പടുന്ന ഓണ സദ്യയോടെ ആഘോഷ പരിപാടികൾ സമാപിക്കും. പ്രവേശനം സൗജന്യമാണ്. ഏവരേയും ഓണാഘോഷത്തിന് ക്ഷണിക്കുന്നതായി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അനശ്വർ മാമ്പിള്ളി 214 997 1385

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP