Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് കേരള അസ്സോസിയേഷൻ സംഗീത സായാഹ്നം അവിസ്മരണീയമായി

ഡാളസ് കേരള അസ്സോസിയേഷൻ സംഗീത സായാഹ്നം അവിസ്മരണീയമായി

പി.പി. ചെറിയാൻ

ഡാളസ്: നാലുവയസ്സു മുതൽ എൺപതു വയസുവരെയുള്ളവർ മത്സരിച്ച് ഗാനങ്ങളും കവിതകളും ആലപിച്ചപ്പോൾ കേരള അസ്സേസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച സംഗീത സായാഹ്നം പങ്കെടുത്തവർക്ക് അവിസ്മരണീയ അനുഭവമായി.മാർച്ച് 9 ശനിയാഴ്ച വൈകീട്ട് ഗാർലന്റിലുള്ള കേരള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിലാണ് സംഗീത സായാഹ്നത്തിന് അരങ്ങൊരുങ്ങിയത്.

പാടി പതിഞ്ഞ, കേട്ടു മറഞ്ഞ പഴയ സിനിമാ ഗാനങ്ങളും, കവിതകളും മുതിർന്നവർ ആലപിച്ചപ്പോൾ പുത്തൻ ഗാനങ്ങളും, ആധുനിക കവിതകളും ചൊല്ലി യുവതലമുറയും മത്സരിക്കുന്നതു കാണികളിൽ കൗതുകമുണർത്തി.

ബേബി കൊടുവത്ത്, പി.പി.സൈമൺ, സുകു വർഗീസ്, അൽസ്റ്റാർ മാമ്പിള്ളി, എബ്രഹാം ചിറയിൽ, ബിജു, ദീപ ജെയ്സൺ, സീമാ ജോർജ്, ഫ്രാൻസീസ് തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ, അനശ്വരം മാമ്പിള്ളി, ഷാജു ജോൺ, വർഗീസ് ജോർജ്, സന്തോഷ്, ജെയ്സൺ കെ. എൻ.ജി. പണിക്കർ എന്നിവരാണ് സംഗീതസായാഹ്നത്തെ അനശ്വരമാക്കിയവർ.
ഡാളസ്സിലെ തലമുതിർന്ന സാഹിത്യക്കാരനും കവിയുമായ ജോസ് ഓച്ചാലിൽ, രാജൻ ഐസക്ക്, റോയ് കൊടുവത്ത്, ചെറിയാൻ ചൂരനാട്, ജോർജ് ജോസഫ് വിലങ്ങോലിൻ എന്നിവരുടെ സാന്നിധ്യം ഗായകർക്കും, കവികൾക്കും ആവേശം പകർന്നു, അടുക്കും, ചിട്ടയോടും പരിപാടി കോർഡിനേറ്റു ചെയ്ത അനശ്വരം മാമ്പിള്ളിയെ സദസ്സ് പ്രത്യേകം ആദരിച്ചു. ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗന്നൂലിൽ എന്നിവർ ആശംസകൾ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP