Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഡാളസ് കേരള അസോസിയേഷന്റെ 'കാതോട് കാതോരം' 7-ന്

ഡാളസ് കേരള അസോസിയേഷന്റെ 'കാതോട് കാതോരം' 7-ന്

പി പി ചെറിയാൻ

ഗാർലന്റ്(ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ഗായകർക്കും, സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിതഗാനങ്ങൾ പാടുന്നതിനും, ആസ്വദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസ്സോസിയേഷൻ ഓപ് ഡാളസ് സംഗീത സായാഹ്നം (കാതോട് കാതോരം)സംഘടിപ്പിക്കുന്നു.

മാർച്ച് 7 ശനിയാഴ്ച ഉച്ചതിരിഞ്ഞു നാല് മണിക് ഗാർലന്റ്ബൽറ്റ് ലൈനിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ കോൺഫ്രൻസ് ഹാളിലാണ് സംഗീത സായാഹ്നം അരങ്ങേറുന്നത്.ആയിരത്തിൽ പരം കുടുംബങ്ങൾക്ക് അംഗത്വമുള്ള അസ്സോസിയേഷൻ മെമ്പർമാർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അർഹത.

സംഗീത സായാഹ്നം ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.പ്രവേശനം സൗജന്യമാണ് .കൂടുതൽ വിവരങ്ങൾക് ആര്ട്ട് ഡയറക്ടർ ദീപ സണ്ണി 214 552 1300

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP