Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡാളസ് കേരള അസ്സോസിയേഷൻ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

ഡാളസ് കേരള അസ്സോസിയേഷൻ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി

പി.പി.ചെറിയാൻ

ഡാളസ് : 2018 ൽ കേരളത്തിൽ നടന്ന പ്രളയദുരന്തങ്ങളിൽ നിന്നും കരകയറുന്നതിന് മുമ്പ് കേരളം അഭിമുഖീകരിച്ച മറ്റൊരു ഭീകര പ്രളയത്തിൽ ജീവൻ നഷ്ടപ്പെടുകയും, ദുരിതമനുഭവിക്കേണ്ടി വരികയും ചെയ്തു കേരളത്തിലെ സഹോദരങ്ങളെ സഹായിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്, അംഗങ്ങളിൽ നിന്നും, സന്മനസ്സുള്ളവരിൽ നിന്നും സമാഹരിച്ച ദുരിതാശ്വാസഫണ്ട് കേരള മുഖ്യമന്ത്രിയെ ഏല്പിച്ചു.

ഒകോടബർ 22 ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റ് ബോബൻ കൊടുവത്ത്, മുൻഭാരവാഹി ബേബി കൊടുവത്ത് എന്നിവർ ചേർന്നു ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടു കേരള അസ്സോസിയേഷൻ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കുവാൻ കഴിഞ്ഞതു കൺവീനർ ഐ.വർഗീസിന്റെ അശ്രാന്ത പരിശ്രമഫലമാണ്. കഴിഞ്ഞവർഷത്തെ ദുരിതാശ്വാസ നിധിയായി അസ്സോസിയേഷൻ സമാഹരിച്ച 37886 ഡോളർ(26 ലക്ഷം രൂപ) നേരത്തെ മുഖ്യമന്ത്രിയെ ഏൽപിച്ചിരുന്നു. ഇത്തവണ 10507 ഡോളർ(7 ലക്ഷം) ചെക്കും മുഖ്യമന്ത്രിയെ ഏൽപിച്ചു ഡാളസ് കേരള അസ്സോസിയേഷൻ നൽകിയ സഹായത്തിന് മുഖ്യമന്ത്രി പ്രത്യേകം നന്ദി പറഞ്ഞതായി ബോബൻ കൊടുവത്ത് അറിയിച്ചു.

ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിൽ സഹകരിച്ച എല്ലാവർക്കും കൺവീനർ ഐ വർഗീസ്, പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേൽ കുന്നേൽ, ട്രഷറർ പ്രദീപ് നാഗനൂലിൽ എന്നിവർ നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP