Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂയോർക്ക് സിറ്റിയുടെ വർണ മനോഹരമായ ആകാശക്കാഴ്ചകൾ ഹഡ്‌സൺ നദിയിലൂടെ് ആസ്വദിച്ച് മലയാളികൾ; കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി ക്രൂയിസ് നൈറ്റ് അവിസ്മരണീയമായി

ന്യൂയോർക്ക് സിറ്റിയുടെ വർണ മനോഹരമായ ആകാശക്കാഴ്ചകൾ ഹഡ്‌സൺ നദിയിലൂടെ് ആസ്വദിച്ച് മലയാളികൾ; കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി ക്രൂയിസ് നൈറ്റ് അവിസ്മരണീയമായി

ഇടിക്കുള ജോസഫ്‌

ന്യൂജേഴ്­സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) സംഘടിപ്പിച്ച ഇദംപ്രഥമ ന്യൂ യോർക്ക് ക്രൂയിസ് നൈറ്റ് പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ ഒരു അനുഭവമായി.

പ്രഖ്യാപനം നടത്തി മൂന്നാഴ്ചക്കുള്ളിൽത്തന്നെ ടിക്കറ്റ് വില്പന നിർത്തി വയ്ക്കേണ്ടി വന്ന അവസ്ഥ വിവരിച്ചു കൊണ്ടാണ് പ്രസിഡന്റ് സ്വപ്ന രാജേഷ് ക്രൂയിസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് , ടിക്കറ്റ് ലഭിച്ചവർ ഭാഗ്യവാന്മാർ, ലഭിക്കാതെ പോയവർ അതിലധികവും, സമയം പാഴാക്കാതെ ടിക്കറ്റ് എടുത്തതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ കൂടെ ഉള്ളത് എന്ന വാചകം നിറഞ്ഞ കൈയടികളോടെയാണ് സഹയാത്രികർ സ്വീകരിച്ചത്.

ന്യൂയോർക്ക് സിറ്റിയുടെ വർണ മനോഹരമായ ആകാശക്കാഴ്ചകൾ ഹഡ്‌സൺ നദിയിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാൻ കാൻജ് ഒരുക്കിയ ഈ സുവർണാവസരം പ്രയോജനപ്പെടുത്തിയ എല്ലാവരെയും വൈസ് പ്രസിഡന്റും ക്രൂയിസ് നൈറ്റ് കൺവീനറുമായ അജിത് കുമാർ ഹരിഹരൻ സ്വാഗതം ചെയ്തു.

ഡിന്നർ ക്രൂയിസ് നൈറ്റ് എന്ന ഒരു ഐഡിയ കാൻജ് കമ്മറ്റിയിൽ അവതരിപ്പിച്ച ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആണ് എപ്പോഴും കാൻജിനെ മറ്റു സംഘടനകളിൽ നിന്നും വേറിട്ട് മുൻപന്തിയിൽ നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൻഹാട്ടൻ സ്റ്റീം ബോട്ട് കമ്പനിയുടെ ലോകോത്തര നിലവാരമുള്ള അക്വാ അസുൾ എന്ന പ്രൈവറ്റ് ചാർട്ടേർഡ് ലക്ഷ്വറി ക്രൂയിസ് ആണ് കാൻജ് ന്യൂ യോർക്ക് സ്‌കൈലൈൻ കാഴ്ചകൾ കാണുവാൻ ഒരുക്കിയത് എന്ന് ട്രഷറർ എബ്രഹാം ജോർജ് പറഞ്ഞു.

വർണ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം സംഗീതവും നൃത്തവും കോണ്ടിനെന്റൽ വിഭവങ്ങളും ഒക്കെ ഒരുക്കിയത് ഒരു വേറിട്ട അനുഭവമാണ് നൽകിയത് എന്ന് അതിഥികൾ പറഞ്ഞു, കാൻജ് ക്രൂയിസ് നൈറ്റ് സ്‌പോൺസറായ ന്യൂ യോർക്ക് ലൈഫ് ഏജന്റ് അപരാജിത ഭാമി സ്‌പോൺസർ ചെയ്ത റാഫിളിൽ ഒന്നാം സമ്മാനാർഹനായി ഷോൺ പുത്തൻചിറ തിരഞ്ഞെടുക്കപ്പെട്ടു.

ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ , നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാർ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), കെവിൻ ജോർജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായർ (കൾച്ചറൽ അഫയേഴ്‌സ് ) അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യൽ ) ജോസഫ് ഇടിക്കുള (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ, ട്രസ്ടി ബോർഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പിൽ,റോയ് മാത്യു, മാലിനി നായർ, ആനി ജോർജ് തുടങ്ങി അനേകം വ്യക്തികൾ കാൻജ് ക്രൂയിസ് നൈറ്റ് വിജയിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് പ്രസിഡന്റ് സ്വപ്ന രാജേഷ് അറിയിച്ചു.

ഫിലിം ഡയറക്ടർ സോഹൻ ലാൽ, ദിലീപ് വർഗീസ്, അനിയൻ ജോർജ്, മധു കൊട്ടാരക്കര, സജി പോൾ, സൈമൺ ജോർജ് , ശ്രീധര മേനോൻ, റാം ചീരത്ത്, തോമസ് വിനു അലൻ, രാജു പള്ളത്ത്, ഫ്രാൻസി വർഗീസ്, അനിൽ പുത്തൻ ചിറ, ജയൻ ജോസഫ്, സജി ജോർജ്, സുനിൽ ട്രൈ സ്റ്റാർ, ജിനു അലക്‌സ്, ജിനേഷ് തമ്പി, സുധീർ നമ്പ്യാർ, സാബു സ്‌കറിയ, ഡോക്ടർ ഗോപി നാഥൻ നായർ, അലക്‌സ് ജോൺ , രുഗ്മിണി പത്മകുമാർ, ജോൺ വർഗീസ്, ബിനു ജോസഫ്, ബിജു കൊമ്പശേരിൽ, ബൈജു വർഗീസ്, ജെയിംസ് നൈനാൻ, രേഖ മേനോൻ, ജോൺ ജോർജ്,ക്രിസ്ടി, ജിജി തയ്യിൽ, ജിമ്മി തുംകുഴി തുടങ്ങി അനേകം വ്യക്തികൾ കുടുംബ സമേതം കാൻജ് ഡിന്നർ ക്രൂയിസ് നൈറ്റിൽ പങ്കെടുത്തു. രാത്രി പത്തു മണിയോടെ ക്രൂയിസ് പോർട്ടിൽ തിരിച്ചെത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP