Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംയുക്ത ക്രിസ്മസ് ആഘോഷം യോങ്കേഴ്‌സിൽ

സംയുക്ത ക്രിസ്മസ് ആഘോഷം യോങ്കേഴ്‌സിൽ

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ബ്രോങ്ക്‌സ്, വെസ്റ്റ്‌ചെസ്റ്റർ ഏരിയയിലുള്ള ഓർത്തഡോക്‌സ് പള്ളികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 28-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് യോങ്കേഴ്‌സിലെ സോൺഡേഴ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സെന്റ് മേരീസ് ചർച്ച് ബ്രോങ്ക്‌സ്, സെന്റ് മേരീസ് ചർച്ച് വൈറ്റ് പ്ലെയിൻസ്, സെന്റ് ഗ്രിഗോറിയോസ് ചർച്ച് പാർക്ക്ഹിൽ, സെന്റ് ഗ്രിഗോറിയോസ് ചർച്ച് ലൂഡ്‌ലോ, സെന്റ് ഗ്രിഗോറിയോസ് ചർച്ച് അണ്ടർഹിൽ, സെന്റ് ജോർജ് ചർച്ച് പോർട്ട് ചെസ്റ്റർ, സെന്റ് തോമസ് ചർച്ച് യോങ്കേഴ്‌സ് എന്നീ പള്ളികളുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

വർണ്ണശബളമായ വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ഭക്തിനിർഭരവും ആസ്വാദ്യകരവുമായ ചടങ്ങുകളാണ് എല്ലാ പള്ളികളിൽ നിന്നും നടത്തപ്പെടുന്നത്. മാർത്തോമാ സഭയുടെ നോർത്ത് ഈസ്റ്റ് റീജിയൻ യൂത്ത് ചാപ്ലെയിൻ റവ.ഫാ. വി എം. മാത്യു ക്രിസ്മസ് സന്ദേശം നൽകുന്നതാണ്. സംയുക്ത ഇടവകകളുടെ നേതൃത്വത്തിൽ നടത്തുന്ന ക്വയറിന് റവ.ഫാ. പൗലോസ് പീറ്റർ കോർഡിനേറ്ററായും ലിസി ഫിലിപ്പ്, മനോജ് അലക്‌സ് എന്നിവർ ക്വിയർ ലീഡേഴ്‌സായും പ്രവർത്തിക്കുന്നു. സുപസിദ്ധ കലാ സംവിധായകൻ തിരുവല്ല ബേബി സംവിധാനം ചെയ്യുന്ന നൃത്ത സംഗീത നാടകം 'മിശിഹാ ജനനം' ഈവർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും.

സംയുക്ത കമ്മിറ്റിയുടെ പ്രസിഡന്റായി റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാം, വൈസ് പ്രസിഡന്റ് റവ.ഫാ.ദിലീപ് ചെറിയാൻ, സെക്രട്ടറി ജെസി മാത്യു, കോർഡിനേറ്റർ ഡോ. ഫിലിപ്പ് ജോർജ്, ടാഷറർ ചെറിയാൻ പി. വർഗീസ്, പബ്ലിസിറ്റി കോർഡിനേറ്റർ എം വി കുര്യൻ, ജോയിന്റ് സെക്രട്ടറി ബാബു ജോർജ്, ജോയിന്റ് ട്രഷറർ ബാബു ജോർജ് വേങ്ങയിൽ എന്നിവർ നേതൃത്വം നല്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP