Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൊളസ് ചാരിറ്റീസ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

സൊളസ് ചാരിറ്റീസ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മത്സരഫലങ്ങൾ പ്രഖ്യാപിച്ചു

ജോയിച്ചൻ പുതുക്കുളം

സാൻഫ്രാൻസിസ്‌ക്കോ: കോവിഡ് മഹാമാരി ന്യൂയോർക്കിലും ഫ്ളോറിഡയിലുമൊക്കെ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുമ്പോഴാണ് സൊളസിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ഒരുപാധിയായിട്ട് സൊളസ് ചാരിറ്റീസ് ഇക്കൊല്ലം ആദ്യമായിട്ട് ആർട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. ഇത്തവണത്തെ വിഷയം 'മഹാമാരിയിലെ ജീവിതം' എന്ന് നിശ്ചയിക്കുന്നതിന് സംഘാടകർക്ക് അധികം ആലോചിക്കേണ്ടിയുംവന്നില്ല. മത്സരത്തിന് അയച്ചുകിട്ടിയ ചിത്രങ്ങളും ഫോട്ടോകളും തെളിവാകുന്നത്, ചിത്രകാരും ഫോട്ടോഗ്രാഫർമാരും കുട്ടികൾ മുതൽ മുതിർന്നവർ വരെ മഹാമാരിയെ തങ്ങളുടെ സൃഷ്ടികളിൽ സാക്ഷ്യപ്പെടുത്തുന്നതിൽ വളരെ വിജയിച്ചിരിക്കുന്നു എന്നാണ്.

ഈ മത്സരം ആവിഷ്‌ക്കരിച്ചതും അതിന്റെ നടത്തിപ്പിന് നേതൃത്വം കൊടുത്തതും സിന്ധു നായർ (സാൻ ഫ്രാൻസിസ്‌ക്കോ ബേ ഏരിയ) ആണ്. ഫോട്ടോഗ്രാഫിയിൽ മനോജ് ജയദേവനും ജോജൻ ആന്റണിയും, ചിത്രകലയിൽ ശ്രീജിത്ത് ശ്രീധരനും ഷീന രാജുവും വിധികർത്താക്കൾ ആയിരുന്നു. പല വിഭാഗങ്ങളിലെ ജേതാക്കൾ ഇവരാണ്:

ഫോട്ടോഗ്രാഫി:
1. സന്ദീപ് ഹരിനാരായണൻ
2. ദീപ നായർ
3. മുകിൽ കുമാർ

ചിത്രകല: മുതിർന്നവർ
1. അജിത് പിള്ള & ഇന്ദു അംബിക ഗോപാലൻ കുട്ടി
2. ശ്രീപ്രദ ഇന്ദ്രകാന്തി
3. സോണാലി വിജയ് നായ്ക്ക്

ചിത്രകല: ടീനേജുകാർ
1. സംയുക്ത വാരിയം
2. നേഹ നാരായണം
3. വൃന്ദ ഇനാനി

ചിത്രകല:കുട്ടികൾ
1. മുകുന്ദ് ചക്രവർത്തി
2. ഗൗരി പരിയങ്ങാട്ട് & വൈഖാ വിഷ്ണു
3. അഞന രാംകുമാർ

മത്സരത്തിൽ ഉൾപ്പെടുത്തിയ എല്ലാ സൃഷ്ടികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അവയിൽ ഏറ്റവും ശ്രദ്ധയാകർഷിക്കപ്പെട്ട സൃഷ്ടികൾക്കാണ് പോപ്പുലർ സമ്മാനങ്ങൾ ലഭിച്ചത്. അജിത് പിള്ളയും ലാസ്യ ഉദയും ആണ് ആ വിഭാഗത്തിൽ മുന്നിലെത്തിയത്.

നവംബർ 21ന് നടന്ന സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റിൽ ആണ് മത്സരഫലങ്ങൾ പ്രഖ്യാപിച്ചത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP