Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിന്റെ അഞ്ചാമതു ആഗോള പൂർവ വിദ്യാർത്ഥി സംഗമം വാഷിങ്ടൺ ഡി സിയിൽ സംഘടിപ്പിച്ചു

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിന്റെ അഞ്ചാമതു ആഗോള പൂർവ വിദ്യാർത്ഥി സംഗമം വാഷിങ്ടൺ ഡി സിയിൽ സംഘടിപ്പിച്ചു

തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിന്റെ അഞ്ചാമതുആഗോള പൂർവ വിദ്യാർത്ഥി സംഗമം വാഷിങ്ടൺ ഡി സിയിൽ നടന്നു. കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനുംസുഹൃത്ബന്ധങ്ങൾ ശക്തമാക്കാനും വേണ്ടി കൂടിയ സംഗമം കേരളത്തിലെ പ്രളയസാഹചര്യങ്ങൾ കണക്കിലെടുത്തു ദുരിതാശ്വാസസഹായം മുഖ്യവിഷയമായിമാറ്റുകയായിരുന്നു. ഓഗസ്റ്റ് 17 മുതൽ 19 വരെ നടന്ന ഈ സംഗമത്തിൽലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 300-ലധികം പേർ പങ്കെടുത്തു.

കോളേജ് ഓഫ് എഞ്ചിനീയറിങ് ട്രിവാൻഡ്രം അലൂമ്‌നി അസോസിയേഷന്റെ
(CETAA) വാഷിങ്ടൺ ഡി സി പ്രസിഡന്റ് സുരേഷ് പി എമ്മിന്റെയും കൺവീനെർമനോജ് ശ്രീനിലയത്തിന്റേയും നേതൃത്വത്തിൽ ഷിബു പിള്ള, സന്തോഷ് ജോർജ്,സോണി ജോർജ്, സജി സുകുമാരൻ, സാജൻ മുഹമ്മദ്, ശ്രീകുമാർ ഇ എൻ,ബിനോയ് ശങ്കരത്ത്, അൻസാർ ഷിഹാബുദീൻ, കൃഷ്ണ പിള്ള, ശ്യാം തമ്പി, അനീഷ്‌സേനൻ തുടങ്ങി സന്നദ്ധപ്രവർത്തകരുടെ ഒരു നീണ്ട നിര കഴിഞ്ഞ ഒരു വർഷമായിഇതിനായി പ്രവർത്തിക്കുകയായിരുന്നു.

ഓഗസ്റ്റ് 17 വൈകിട്ട് കായിക ഇനങ്ങളും സംഗീതനിശയുമായി തുടങ്ങിയപരിപാടികളി ലേക്ക് 18 നു രാവിലെ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഉള്ളവർ എത്തിച്ചേർന്നു.ദുരിതാശ്വസ പ്രവർത്തനങ്ങളേയും പുനർനിർമ്മാണ പ്രവർത്തനങ്ങളേയുംകുറിച്ചുള്ള പാനൽ ചർച്ച, CETAA-യുടെ കേരളത്തിലെ മുന്നോട്ടുള്ള
പ്രവർത്തനപദ്ധതികൾക്ക് ഒരു രൂപരേഖ തയാറാക്കുകയുണ്ടായി. കഴിഞ്ഞ ആറുദശകങ്ങളിലെ വനിതാ പ്രതിനിധികൾ പങ്കെടുത്ത സി ഇ ടിയിലെ വനിതകൾ എന്നപാനൽ ഓരോ കാലത്തെയും വനിതകളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളുംപങ്കുവെച്ചു. CET യിലെ വിദ്യാർത്ഥികൾ വിദൂരമായി പങ്കെടുത്ത ഇന്നവേഷൻപാനൽ മത്സരത്തിലെ വിജയികളെ ജഡ്ജുമാരുടെ ചോദ്യോത്തരങ്ങളെത്തുടർന്നുപ്രഖ്യാപിക്കുകയുണ്ടായി.ഇതേത്തുടർന്നു നടന്ന പരേഡിൽ 'I AM CET' ഉടുപ്പുകൾ ധരിച്ച് ആവേശത്തോടെമുദ്രാവാക്യങ്ങൾ മുഴക്കി 1957 മുതൽ 2017 വരെയുള്ള പൂർവ്വവിദ്യാർത്ഥികൾപങ്കെടുത്തു. ഒരുമിച്ചും ഓരോ ബാച്ചുകളായും ഉള്ള ഫോട്ടോ
എടുക്കലിനെത്തുടർന്നു വടംവലി ഉൾപ്പെടെ വിവിധ കായിക ഇനങ്ങൾ നടന്നു.വൈകുന്നേരം നടന്ന പ്രധാന ചടങ്ങു തുടങ്ങിയത് എംസീ ആയ അപർണ മേനോൻകേരളത്തിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്കുആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. മാലിനി നായരുടെ ഭരതനാട്യം,പ്രസിഡന്റിന്റെ സ്വാഗതപ്രസംഗം, കൺവീനറുടെ പ്രസംഗം എന്നിവയ്ക്ക് ശേഷംകോളേജിലെ ഇപ്പോഴത്തെയും മുൻകാലങ്ങളിലെയും അദ്ധ്യാപകരുടെ
സാന്നിധ്യത്തിൽ മുഖ്യാതിഥിയും നെസ്റ്റ് ടെക്‌നോളജീസിന്റെ ചെയർമാനുമായ ശ്രീ ജാവേദ് ഹസ്സൻ വിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സോണിജോർജ് പരിപാടിയുടെ സ്‌പോൺസർമാർക്കും മറ്റെല്ലാവർക്കും നന്ദി

പ്രകടിപ്പിച്ചു. സന്തോഷ് ജോർജ് സന്നദ്ധപ്രവർത്തകർക്കു നന്ദി പ്രകാശിപ്പിച്ചു.
അതിമനോഹരമായ മാഗസിൻ ശ്രീകുമാറും രെജീവ് ജോസഫും മുഖ്യാതിഥിക്കുനൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഇതേതുടർന്ന് സാംബാ, സാൽസാ, തുടങ്ങിയനൃത്തപരിപാടികളും സംഗീതനിശയും നടന്നു.ഈ പൂർവ്വവിദ്യാർത്ഥിസംഗമം സമാഹരിച്ച 10,000-ൽപരം ഡോളർ (7 ലക്ഷത്തോളംരൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഉടനെ അയക്കുന്നതാണ്.
ഇതിന്റെ തുടർച്ചയായി കാലിഫോർണിയയിലെ ബേ ഏരിയയിൽ ഓഗസ്റ്റ് 26-നുമറ്റൊരു സംഗമം കൂടി നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.cetaca.org എന്നവെബ്‌സൈറ്റ് സന്ദർശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP