Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി ഓവർസീസ് അഫ്‌യേഴ്‌സ് ഗ്ലോബൽ കോർഡിനേറ്റർ വിജയ ജോളിക്കും ബിജെപി എംപി കേണൽ രാജ്യവർധൻ റാതോറിനും സ്വീകരണം

ബിജെപി ഓവർസീസ് അഫ്‌യേഴ്‌സ് ഗ്ലോബൽ കോർഡിനേറ്റർ വിജയ ജോളിക്കും ബിജെപി എംപി  കേണൽ രാജ്യവർധൻ റാതോറിനും സ്വീകരണം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെപ്റ്റംബർ 28 നു ന്യൂയോർകിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലെ പൊതുപരിപാടിയുടെ വിജയത്തിനായി ഓവർസീസ് ഫ്രണ്ട് ഓഫ് ബി ജെ പിയുടെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ സുപ്രധാന നഗരങ്ങളിൽ വിവിധ സാമൂഹിക നേതാക്കൾക്ക് മാർഗ്ഗനിദ്ദേശങ്ങൾ നല്കുന്നതിലേക്കായി ബി ജെ പി യുടെ ഓവർസീസ് അഫ്ഫയേഴ്‌സിന്റെ ഗ്ലോബൽ കോർഡിനേറ്റർ വിജയ ജോളിയും, കേണൽ രാജ്യവർധൻ സിങ്  രാതോറും അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ പന്ത്രണ്ടു ദിവസത്തെ സന്ദർശന  പരിപാടിയിൽ പങ്കെടുത്തുവരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 25 നു ന്യൂയോർക്കിലും 26 നു ന്യൂജേഴ്‌സിയിലും  മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം നൂറു കണക്കിന് കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ വളരെ വിജയകരമായി നടത്തി. 

ഓവർസീസ് ഫ്രണ്ട് ഓഫ് ബിജെപിയുടെ ന്യൂയോർക്ക് വിഭാഗം യൂത്ത് വിങ് കോർഡിനേറ്റർ  ശിവദാസൻ നായരുടെ നേതൃത്വത്തിൽ  വിജയ ജോളിയും കേണൽ രാജ്യവർധൻ രാതോറും നയിക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം യോങ്കോഴ്‌സിലെ മുബൈ സ്പിസേസിൽ ഓഗസ്റ്റ് 25 നു വൈകിട്ട് 6:30 വിജയകരമായി നടത്തി.

വിവിധ കമ്മ്യുണിറ്റികളെ പ്രതിനിധീകരിച്ച് അനേകം നേതാക്കന്മാർ ഈ പരിപാടിയിൽ പങ്കെടുത്തു. ഓവർസീസ് ഫ്രണ്ട് ഓഫ് ബി ജെ പി പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേൽ, വിജയ ജോളി, രാജസ്ഥാനിൽനിന്നുള്ള യുവ  എം പി യും  ഒളിമ്പ്യനുമായ കേണൽ രാജ്യവർധൻ സിങ് രാതോർ, നാരായൺ കടാറിയ,  ശിവദാസൻ നായർ തുടങ്ങിയവർ ഭദ്രദീപം കൊളുത്തി വന്ദേമാതര ആലപനത്തോടുകൂടി പരിപാടിക്ക് തുടക്കം കുറിച്ചു. ശിവദാസൻ നായർ എല്ലാവരെയും സ്വാഗതം ചെയ്തു തുടർന്ന്  ചന്ദ്രകാന്ത് പട്ടേൽ, വളരെ ചുരുങ്ങിയ സമയത്തിൽ ഇത്ര വിപുലമായ ഒരു പ്രോഗ്രാം ചെയ്യാൻ കഴിഞ്ഞതിൽ ന്യൂയോർക്ക് യുവ ടീമിനെ ശ്ലാഘിച്ചു. 

കേണൽ രാജ്യവർധൻ യുവാക്കൾക്ക് ഊർജ്ജം പകർന്ന് വളരെ പ്രചോദനവും പ്രോത്സാഹനവും നല്കി ഇന്ത്യയുടെ ശക്തി സെപ്റ്റംബർ 28 നു നടക്കുന്ന പൊതുപരിപാടിയിൽ കൂടി ലോകത്തെ അറിയിക്കണം എന്ന് ആഹ്വാനം ചെയ്തു.  അതിനു ശേഷം വിജയ ജോളി ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ ലോകത്തെമ്പാടുമുള്ള വളർച്ചയെക്കുറിച്ചും സംസാരിച്ചു. അവിടെ സന്നിഹിതരായിരുന്ന എല്ലാവരും കുറഞ്ഞത് പത്തുപേരെ കൂടി  മാഡിസൺ സ്‌ക്വയർ ഗാർഡനിൽ എത്തിക്കാൻ സ്വയം സേവകരായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു. 

ന്യൂയോർക്കിൽ നിന്നും എത്തിയ നേതാക്കളിൽ നാരായൺ കടരിയ, അരിഷ് സഹാനി (ഐ.എ.ഐ.ഫ് ദേവൻ ശര്മ (ആര്യ സമാജ്) ഡോ വിമല ഭട്ട് (ഇന്ത്യ സെന്റര്) ദിവ്യാന്ഗ് ദവെ, കിഷോർ  അദ്വാനി (ബിസിനസ് കമ്മ്യൂണിറ്റി) മാധവൻ നായർ (നാമം) സുനിൽ നായർ (എൻ.എസ്.എസ്.ഒ.എൻ.എ ), ജഗദീഷ് മിസ്ത്രി (ഐ.എ.സിഎ.ഡബ്ല്യു), ഗോപിനാഥ കുറുപ്പ് (അയ്യപ്പ സേവ സംഘം), തോമസ് കൊഴുവല്ലൂർ, കുഞ്ഞുമോൻ (യോങ്കേഴ്‌സ് മലയാളി അസ്സോസ്സിയേഷൻ), ഇട്ടൻ ജോർജ്, ജ്യോതിൻ താക്കർ (ഹിന്ദു ടെമ്പിൾ), ഡോ ഭാവന പാഹ്വ ഐ.സി.എൻ.എ), ഹിന്ദു സ്വയം സേവക് സംഘത്തിന്റെ കാര്യകർത്താക്കളും ഉൾപ്പെടുന്നു.  ന്യൂജേഴ്‌സിയിൽ നിന്നുള്ള ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ ഭാരവാഹികൾ എല്ലാ വിധ സഹായങ്ങളും ചെയ്തു പ്രോത്സാഹിപ്പിച്ചു. 

വിനയ് സാവന്ത് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി, ഡോ ജയശ്രീ നായർ പരിപാടി ആങ്കർ ചെയ്തു. മുംബൈ സ്‌പൈസസ്  വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയത്തിനു പുറമേ ഈ പരിപാടി നടത്തുന്നതിനു എല്ലാ സഹായസഹകരണവും  ചെയ്തുതന്നു . 26 നു ന്യൂജേഴ്‌സിയിൽ ബി ജെ പി യുവയുടെ നേതൃത്വത്തിൽ അൽബെർറ്റ് പാലസിൽ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും വൻവിജയമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP