Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഡാളസ് സ്‌കൂൾ ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

ഡാളസ് സ്‌കൂൾ ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

രാജു തരകൻ

ഡാളസ്: ഡാളസ് സ്‌കൂൾ ഓഫ് തിയോളജിയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് അനുഗ്രഹ സമാപ്തി. ഓഗസ്റ്റ് 11-ന് ഗാർലെന്റിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡിൽ വച്ചു നടന്ന സംഗമത്തിന് കോർഡിനേറ്റർ മാത്യൂ ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ ടി വി ജോർജ്ജ് , ബൈബിൾ സ്‌കൂൾ പ്രിൻസിപ്പാൾ പാസ്റ്റർ എബ്രഹാം തോമസ് എന്നിവർ ലഘു സന്ദേശങ്ങൾ നൽകി. മറ്റൊരാളുടെ പ്രവൃത്തിയുമായി താരതമ്യം ചെയ്തു സമയം നഷ്ടമാക്കാതെ തങ്ങളെ ശ്രേഷ്ഠമേറിയ വേലയ്ക്ക് വിളിച്ച ഉടയവനായ ദൈവത്തെ പ്രസാദിപ്പിക്കണമെന്ന ചിന്ത ഓരോ ക്രിസ്ത്യാനിയിലും ഉണ്ടാകണമെന്ന് പാസ്റ്റർടി വി ജോർജ്ജ് ഉദ്‌ബോദിപ്പിച്ചു. ക്രിസ്തീയ ശുശ്രൂഷയിൽ മാതൃകാ ജീവിതത്തിന്റെ പ്രാധാന്യം പാസ്റ്റർ എബ്രഹാം തോമസ് എടുത്തു പറഞ്ഞു.

ആത്മീയ മേഖലയിൽ ഭാഗികമായോ പൂർണ്ണമായോ വ്യാപൃതരായ പൂർവ്വ വിദ്യാർത്ഥികൾ തങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലകളെയും അവിടെ ചെയ്തു വരുന്ന പ്രവർത്തനങ്ങളെയും പറ്റി പ്രസ്താവിച്ചത് സദസ്സിന് ആവേശം നൽകുന്നതായിരുന്നു. പഠനം പൂർത്തിയാക്കിയ ബൈബിൾ സ്‌കൂൾ വിദ്യാർത്ഥികളിൽ കോളേജ് വിദ്യാർത്ഥികൾ മുതൽ ബിസിനസ്- മെഡിക്കൽ പ്രൊഫഷണൽ രംഗത്തുള്ളവർ വരെയുൾപ്പെടുന്നു. ആത്മീയ രംഗത്തും സെക്കുലർ രംഗത്തും അവർ ചെയ്യുന്ന പ്രശംസനീയമായ ക്രിസ്തീയ സേവനങ്ങൾ തദവസരത്തിൽ വിവരിക്കുകയുണ്ടായി.

Stories you may Like

(അക്കാദമിക്ക് ഡീൻ) തോമസ് മുല്ലയ്ക്കൽ കൃതജ്ഞത പ്രകാശിപ്പിച്ചു , ഡോ. ജോസഫ് ഡാനിയേൽ (പ്രസിഡന്റ്), കെ കെ മാത്യു(രജിസ്ട്രാർ) എന്നിവർ അനുഗ്രഹ പ്രാർത്ഥന നിർവ്വഹിച്ചു. അടുത്ത വർഷത്തെ ഡാളസ് സ്‌കൂൾ ഓഫ് തിയോളജി അലുമിനാ അസോസിയേഷന്റെ പ്രസിഡന്റായി പാസ്ടർ മാത്യൂ ശാമുവലിനെയും ട്രഷററായി ബ്രദർ സ്റ്റാൻലിയെയും പൂർവ്വവിദ്യാർത്ഥികൾ തിരഞ്ഞെടുത്തു.

മറുനാട്ടിലെ മലയാളികൾക്ക് ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007-ൽ ഡാളസിൽ ആരംഭിച്ച ഡാളസ് സ്‌കൂൾ ഓഫ് തിയോളജി അതിന്റെ വിജയകരമായ 12 വർഷത്തിലേക്ക് കടക്കുകയാണ്. ബൈബിളിന്റെ ചരിത്രം, വ്യാഖ്യാനം, ദൈവ ശാസ്ത്രം, വിവിധ മതങ്ങൾ എന്നിങ്ങനെ 36-ഓളം വിഷയങ്ങളാണ് ഇവിടെ മൂന്ന് വർഷങ്ങൾ കൊണ്ട് പഠിപ്പിക്കുന്നത്. പാസ്റ്റർമാരായ എബ്രഹാം തോമസ് (പ്രിൻസിപ്പാൾ), ഡോ. ജോസഫ് ഡാനിയേൽ (പ്രസിഡന്റ്), തോമസ് മുല്ലയ്ക്കൽ(അക്കാദമിക്ക് ഡീൻ), കെ കെ മാത്യു(രജിസ്ട്രാർ) എന്നിവർ സ്ഥാപനത്തിന് നേതൃത്വം നൽകുന്നു. ഗാർലെന്റിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡിലും ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള ഹെബ്രോൻ പെന്തക്കോസ്തൽ ഫെലോഷിപ്പിലുമായി രണ്ടു സ്ഥലങ്ങളിലാണ് ബൈബിൾ സ്‌കൂൾ ഇപ്പോൾ നടന്നു വരുന്നത്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകുന്നേരം 6-മണി മുതൽ 9-മണി വരെയാണ് പഠന സമയം.

അടുത്ത അദ്ധ്യയനവർഷത്തെ ക്ലാസ്സുകൾ ഓഗസ്റ്റ് 19-ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.469 682 5031/ 214 223 1194

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP