Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാമത് ഏകദിന ഇന്റർ പാരിഷ് ഡബിൾസ് ബാറ്റ്മിന്റൺ ടൂർണമെന്റ് ജൂൺ എട്ടിന് ന്യൂജേഴ്‌സിയിലെ സോമർസെറ്റിൽ

രണ്ടാമത് ഏകദിന ഇന്റർ പാരിഷ് ഡബിൾസ് ബാറ്റ്മിന്റൺ ടൂർണമെന്റ് ജൂൺ എട്ടിന് ന്യൂജേഴ്‌സിയിലെ സോമർസെറ്റിൽ

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമർസെറ്റ് അമേരിക്കൻ മലയാളി കായിക പ്രേമികൾക്കായി ഒരുക്കുന്ന രണ്ടാമത് ഏകദിന ഇന്റർ പാരിഷ് ഡബിൾസ് ബാറ്റ്മിന്റൻ ടൂർണമെന്റ് ന്യൂജേഴ്‌സിയിലെ സോമർസെറ്റിൽ വച്ച് നടത്തപ്പെടുന്നു.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഫിലാഡൽഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ 60 ഡോളർ രജിസ്‌ട്രേഷൻ ഫീസ് നൽകി മെയ് 26-ന് മുമ്പായി ടീമുകളുടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിക്കുന്നു.

ടൂർണമെന്റ് 2019 ജൂൺ 8-ന് ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ സോമർസെറ്റ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ചർച്ച് ഫെല്ലോഷിപ്പ് ഹാളിലാണ് നടക്കുക. യോഗ്യതാ റൗണ്ടിൽ ജോസഫ് ഫാദേഴ്‌സ് ടീമുകളിൽ നിന്നും യോഗ്യത നേടിയ ടീമുകളാണ് സോമർസെറ്റ് ചർച്ചിനെ പ്രതിനീധികരിച്ച് ജൂൺ 8-ന് നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുക. മൊത്തം 24 ടീമുകൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുക.

വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഈ മത്സരത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

സോമർസെറ്റ് സെന്റ്.തോമസ് സിറോ മലബാർ ദേവാലയത്തിലെ ജോസഫ് ഫാദേഴ്സ് ടീം സംഘടിപ്പിക്കുന്ന ഈ ബാഡ്മിന്റൺ ടൂർണമെന്റ് ഒരു വൻ വിജയമാക്കിത്തീർക്കുന്നതിനും, ബാഡ്മിന്റൺ താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും വികാരി അച്ചനും സംഘാടകരും ഏവരെയും പള്ളി അങ്കണത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു.

ബാറ്റ്മിന്റൻ കോർട്ടിന് അകത്തും പുറത്തും എല്ലാവരുടെയും വിലയേറിയ പിന്തുണയും, ഒപ്പം സഹകരണവും സംഘാടകർ പ്രതീക്ഷിക്കുന്നു.

മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്.

സ്ഥലം: സെന്റ് തോമസ് സീറോ മലബാർ ചർച്ച്, 508 എലിസബത്ത് അവന്യു, സോമർസെറ്റ്, ന്യൂ ജേഴ്‌സി 08873

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോൺസൺ ഫിലിപ്പ്- (732) 882-8722, ബിജു ചക്കുപുരക്കൽ- (732) 762-3622, ജോബിൻ ജോർജ്- (908) 328-8013

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP