Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനസേവനാ പുരസ്‌ക്കാരം ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്

ജനസേവനാ പുരസ്‌ക്കാരം ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്

ജീമോൻ റാന്നി

ഫിലാഡൽഫിയ - വേൾഡ് മലയാളി കൗൺസിൽ (WMC)പെൻസിൽവേനിയ പ്രോവിൻസ് കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന് ഏർപ്പെടുത്തിയ ജനസേവനാ പുരസ്‌ക്കാരത്തിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അർഹനായി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും കഴിഞ്ഞ 5 വർഷക്കാലത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌ക്കാരം. 50,000/- (അമ്പതിനായിരം ) രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

ജനറൽ സെക്രട്ടറി സിജു ജോൺ കൺവീനർ ആയുള്ള ഒരു പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് സിനു നായർ അവാർഡ് പ്രഖ്യാപിച്ചു. നവംബർ 14 ആം തീയതി നടക്കുന്ന വെർച്ച്വൽ മീറ്റിങ്ങിൽ വച്ച് അവാർഡ് നൽകുന്നതാണെന്ന് ചെയർമാൻ സന്തോഷ് എബ്രഹാം അറിയിച്ചു. പ്രൊവിൻസ് വൈസ് ചെയർമാൻ ക്രിസ്റ്റി മാത്യു കേരളത്തിലെത്തി നേരിൽ അവാർഡ് കൈമാറുന്നതാണ്. ഡോക്ടർ.ബിനു ഷാജിമോൻ, റെനി ജോസഫ്, ജസ്റ്റിൻ ജോസ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

സമൂഹത്തിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് ഇദ്ദേഹം നടത്തിയത്.

വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനൊപ്പം തോറ്റകുട്ടികളുടെ വീടുകളിൽ നേരിട്ട്‌പോയി രക്ഷിതാക്കളുമായും മറ്റും കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ഇത് സംബന്ധിച്ച് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കി സർക്കാരിനും ജില്ലാ കളക്ടർക്കും നൽകി എന്നതും മറ്റൊരു ജനപ്രതിനിധിയും ചെയ്യാത്ത പ്രവർത്തിയാണ്.

എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് അഭിനന്ദനകത്തുകൾ വർഷംതോറും സ്വന്തം ചെലവിൽ അയക്കുന്നതും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. പ്രമുഖരെ പങ്കെടുപ്പിച്ച് ഓരോ സ്‌കൂളിലും പ്രതിഭാസംഗമവും അവാർഡ് ദാന ചടങ്ങുകളും നടത്തി. സൗജന്യ ദന്തക്ഷയരോഗ ചികിത്സാക്യാംപ്, പ്രഥമം പ്രധാനം - ജീവൻ രക്ഷാ പരിശീലനം, സ്‌കൂൾ ബാഗുകളും, പുസ്തകങ്ങളും സൗജന്യമായി നൽകിയതും , സ്‌കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുവാൻ നേതൃത്വം നൽകിയതും എടുത്ത് പറയത്തക്കതാണ്.ഡിവിഷനിലെ ഓരോ പഞ്ചായത്തുകളിലെയും അംഗനവാടി കുട്ടികളുടെയും അദ്ധ്യാപകരുടെയും സംഗമം സംഘടിപ്പിച്ച് അവർക്ക് വേണ്ട സഹായങ്ങൾ നൽകി.

പ്രളയത്തിൽ തകർന്നുനശിച്ച ഇരവിപേരൂർ വള്ളംകുളം തേജസ്സ് ബഡ്‌സ് സ്‌കൂളിലെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുത്തു. ടെലിവിഷൻ, കമ്പ്യൂട്ടറുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, മിക്‌സി, ഫാൻ, കിടക്കകൾ തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും നൽകിയത്.

ജില്ലയിലെ ആരോഗ്യരംഗത്ത് വൻ വികസന പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹം നേതൃത്വം നൽകിയത്. നൂറു കണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായ കോഴഞ്ചേരി ജില്ലാ ആശുപത്രി, അയിരൂർ ആയുർവേദാശുപത്രി എന്നിവിടങ്ങളിൽ ചെറുതും വലുതുമായ അനേകം വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ്, ആധുനിക ഐ.സിയു ആംബുലൻസ് , 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡയാലിസിസ് വിഭാഗം, ഫാർമസി, മദേഴ്‌സ് കോർണർ, ആധുനിക ലാബോറട്ടറി, ഓപ്പറേഷൻ തീയേറ്റർ നവീകരണം , സൗജന്യ മരുന്നു വിതരണം, ആധുനിക മോർച്ചറി, ഹൈടെൻഷൻ കണക്ഷൻ, കാത്തിരിപ്പ് കേന്ദ്രം, നവീകരിച്ച നടപ്പാത, സെൻട്രലൈസ്ഡ് ഓക്‌സിജൻ യൂണിറ്റ്, ലാബോറട്ടറി ഉപകരണങ്ങൾ വാങ്ങൽ, പാലിയേറ്റീവ് കെയർ, കെട്ടിടത്തിന്റെ അറ്റകുറ്റപണി, ഡിജിറ്റൽ എക്‌സറേ യൂണിറ്റ്, ഇൻസിനേറ്റർ,

അർഹരായവർക്ക് സൗജന്യ ഡയ്ലാസിസ്, കാൻസർ രോഗികൾക് സൗജന്യ കിമോ, തുടങ്ങി ഏകദേശം 5 കോടിയോളം രൂപയുടെ വികസനമാണ് നടത്തിയത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുള്ള പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസപ്രദമായ നടപടികളാണിത്.

അയിരൂർ ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് , ജനറേറ്റർ, മരുന്ന് വിതരണം , ഖരമാലിന്യ പ്ലാന്റ്, ആശുപത്രി ഉപകരണങ്ങൾ, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഡിജിറ്റൽ എക്‌സറേ യൂണിറ്റ്, യോഗാ ട്രെയിനിങ് സെന്റർ, ആശുപത്രി കെട്ടിടം അറ്റകുറ്റപണി എന്നിവ പൂർത്തീകരിക്കുവാൻ സാധിച്ചു. ആശുപത്രിയുടെ വളർച്ചയ്ക്ക് സഹായകരമായി 5 കോടി രൂപയുടെ പേ വാർഡ് നിർമ്മാണത്തിന് അനുകൂലമായ നടപടികൾ സ്വീകരിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റ് സാമൂഹിക ഇടപെടലുകളിലും ഇദ്ദേഹത്തിന്റെ പ്രവർത്തനം പ്രശസ്തനീയമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഓണറേറിയം നിർദ്ധനരായവർക്ക് ജീവൻരക്ഷാ മരുന്നുകൾവാങ്ങുന്നതിനും മറ്റുമായി ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പ്രളയകാലത്ത് വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് അടുക്കള ഉപകരണങ്ങളും മറ്റു സാധനസാമഗ്രികളും വിതരണം ചെയ്തതും , കോവിഡ് കാലത്ത് സാമൂഹിക അടുക്കളകളിൽ സൗജന്യ അരി വിതരണവും, പ്രതിരോധ മരുന്നുകളുടെ വിതരണവും , ആരോഗ്യ പ്രവർത്തകർക്ക് മാസ്‌ക്, സാനിറ്റെസർ, കൈയുറകൾ എന്നിവ വിതരണം ചെയ്തുവരുന്നതും ഇദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കു മുതൽകൂട്ടാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP