Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

126-ാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം - 'സാമുവലിന്റെ സുവിശേഷം' നാളെ

126-ാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം - 'സാമുവലിന്റെ സുവിശേഷം' നാളെ

ജയിൻ മുണ്ടയ്ക്കൽ

ഡാലസ്: നാളെ ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയാറാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം സാഹിത്യകാരനും പുരോഗമന ചിന്തകനുമായ സാമുവൽ കൂടലിന്റെ 'സാമുവലിന്റെ സുവിശേഷം' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നതിനും ആ പുസ്തകത്തെക്കുറിച്ചു വിശദമായി ചര്ച്ചചെയ്യുന്നതിനുമായിട്ടാണ് നടത്തുന്നത്. പുസ്തകത്തെക്കുറിച്ചും രചയിതാവിനക്കുറിച്ചും കൂടുതൽ മനസ്സിലാക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്താം. അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങൾ സമഗ്രമായി ചർച്ച ചെയ്യുവാൻ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

2018 മെയ് അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിയഞ്ചാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'ജൂബിലി സല്ലാപം' എന്ന പേരിലാണ് നടത്തപ്പെട്ടത്. കഴിഞ്ഞ സല്ലാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി വിലയിരുത്താനും വീണ്ടും കൂടുതൽ കാര്യക്ഷമമായി അമേരിക്കൻ മലയാളി സാഹിത്യസല്ലപം നടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ചു കൂട്ടായി ആലോചിക്കുവാനുമായിട്ടാണ് ഈ അവസരം വിനിയോഗിച്ചത്. അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ സ്ഥിരമായി പങ്കെടുക്കുന്നവരെ കൂടാതെ ധാരാളം അഭുദയകാംഷികളും ഈ സല്ലാപത്തിൽ പങ്കെടുത്തു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തവർ തങ്ങളുടെ കവിതകൾ ആലപിച്ചും പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും സല്ലാപം കൂടുതൽ ഉല്ലാസഭരിതമാക്കി.

ചെറിയാൻ കെ. ചെറിയാൻ, മനോഹർ തോമസ്, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, എ. സി. ജോർജ്ജ്, മാത്യു നെല്ലിക്കുന്ന്, ഡോ. രാജൻ മർക്കോസ്, രാജു തോമസ്, ജോൺ ആറ്റുമാലിൽ, ജോസഫ് പൊന്നോലി, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. എൻ. പി. ഷീല, വർഗീസ് എബ്രഹാം ഡെൻവർ, സജി കരിമ്പന്നൂർ, തോമസ് ഫിലിപ്പ്, ചാക്കോ ജോസഫ്, അലക്സാണ്ടർ, ജേക്കബ് കോര, ജയിസൺ മാത്യു, പി. പി. ചെറിയാൻ, സി. ആൻഡ്റൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected], [email protected] എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395 / 4696203269.

Join us on Facebook https://www.facebook.com/groups/142270399269590/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP