Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അല ഡാളസ് ചാപ്റ്റർ ഒരുക്കുന്ന തത്സമയ സംവാദം ഇന്ന്

അല ഡാളസ് ചാപ്റ്റർ ഒരുക്കുന്ന തത്സമയ സംവാദം ഇന്ന്

സ്വന്തം ലേഖകൻ

ഡാളസ്: അല ഡാളസ് ഒരുക്കുന്ന സത്യാനന്തരം; സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പ്രസക്തി എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. സൂം (zoom) സംവിധാനത്തിലൂടെയാണ് സംവാദം ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 8 ( അമേരിക്കൻ സമയം ) ശനിയാഴ്ച രാവിലെ 10.30(CST) /11.30(EST) എന്ന സമയത്ത് ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാനഡ, ഐർലാൻഡ്, ലണ്ടൻ, ഇന്ത്യ എന്നീവിടങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കാനുള്ള ഉള്ള താല്പര്യം ഇതിനോടകം രേഖപ്പെടുത്തിരിക്കുന്നു.

അസത്യവിവര പ്രചാരണം ലോകത്തിന്റെ പല ഭാഗങ്ങളിൽ പല സാമൂഹ്യ രാഷ്ട്രീയ സംഘടനകളിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതി സമർത്ഥമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. ഈ നുണാഭിനിവേശ കാലത്തു നിന്നു ക്കൊണ്ട് സത്യാഭിനിവേശത്തിന്റെ വസ്തുത വിശകലനം. തത്സമയ സംവാദത്തിൽ ജനകീയനായ എം എൽ എ രാജു എബ്രഹാം, ലോകപ്രശസ്ത ഡോക്ടറും ഭാഷ പണ്ഡിതനുമായ ഡോ. എം വി പിള്ള, ദൃശ്യമാധ്യമ രംഗത്ത് വ്യത്യസ്തനായ മാധ്യമ പ്രവർത്തകൻ എൻ പി ചന്ദ്രശേഖരൻ, കോവിഡ് മുന്നണി പോരാളിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. മുഹമ്മദ് അഷിൽ തുടങ്ങിയവരും ഒട്ടേറെ സാമൂഹ്യ -സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് അല ഡാളസ് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

സൂം മീറ്റിങ്ങിലേക്ക് കയറുവാനുള്ള ഐഡി നമ്പർ

https://us02web.zoom.us/j/8425420889

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP