Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രൊഫ. ജോസഫ് ചെറുവേലിയുടെ 'എ പാസ്സേജ് ടു അമേരിക്ക' എന്ന പുസ്തകം പ്രകാശനം ചെയ്തു

പ്രൊഫ. ജോസഫ് ചെറുവേലിയുടെ 'എ പാസ്സേജ് ടു അമേരിക്ക' എന്ന പുസ്തകം പ്രകാശനം ചെയ്തു

ജോയിച്ചൻ പുതുക്കുളം



തിരുവനന്തപുരം: പ്രൊഫ. ജോസഫ് ചെറുവേലിയുടെ 'A Passage to America' എന്ന പുസ്തകത്തിന്റെ പ്രകാശ കർമ്മം തിരുവനന്തപുരത്തെ തീർത്ഥപാദമണ്ഡപത്തിൽവച്ച്  മന്ത്രി കെ.സി.ജോസഫ് നിർവ്വഹിച്ചു.

അമേരിക്കയിലെ ന്യൂയോർക്ക് നിവാസിയും, അമേരിക്കൻ മലയാളി സമൂഹത്തിലെ കലാ-സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന പ്രമുഖ വ്യക്തിയും, എഴുത്തുകാരനും, പ്രാസംഗികനുമാണ് പ്രൊഫസ്സർ ജോസഫ് ചെറുവേലി. മന്ത്രിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങിയത് കേരളസർവ്വകലാശാലയുടെ ഇംഗ്ലീഷ്‌വിഭാഗം മേലധികാരിയായ ഡോ. മായദത്ത് ആണ്. ഗ്രന്ഥകർത്താവിന്റെ സഹോദരപുത്രൻ പബ്ലിക്ക് വർക്‌സ് ഡിപ്പാർട്‌മെന്റിൽ നിന്നും ചീഫ് എൻജിനീയറായി വിരമിച്ച  ജെയ്ക് ജോസഫ് സദസ്സിനു സ്വാഗതമരുളി. സി.എം.ഐ സഭയുടെ തിരുവനന്തപുരം പ്രോവിൻസിന്റെ സുപ്പീരയർ ഫാ. സാജൻ മഠത്തിൽ ആശംസ പ്രസംഗം നടത്തി.

യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചത് പ്രൊഫ. ചെറുവേലിയുടെ സഹപാഠിയും, കേരള സർക്കാരിൽനിന്നും ചീഫ് സെക്രട്ടറിയായി വിരമിച്ചയാളും, കാലടി ശ്രീശങ്കര സംസ്‌കൃത കോളേജിലെ വൈസ് ചാൻസലറുമായ  ആർ. രാമചന്ദ്രൻ നായരാണ്. പുസ്തകപ്രകാശനകർമ്മ പരിപാടികൾക്ക് നേത്രുത്വം വഹിച്ചതും അദ്ദേഹമാണ്. അമ്പത്തിയാറുവർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന സതീർത്ഥ്യന്റെ പുസ്ത്കത്തിന്റെ പ്രമുക്തികർമ്മം സമുചിതമായി നിർവ്വഹിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി.

തിരുവനന്തപുരത്തെ ആൾ സെയിന്റ്‌സ് കോളേജിലെ പ്രൊഫസ്സർ ഖൈറുന്നീസ പുസ്തകത്തെ പരിചയപ്പെടുത്തികൊണ്ട് സംസാരിച്ചു.  ഈ പുസ്തകം ഒരു എൻസൈക്ലോപീഡിയയായോ, വിദ്യാലയങ്ങളിൽ പാഠപുസ്തകമായോ ഉപയോഗിക്കൻ യോഗ്യമാണെന്നു അവർ പറഞ്ഞു. പുസ്തകത്തിലെ ഓരോ സന്ദർഭങ്ങളും, സാഹചര്യങ്ങളും വർണ്ണിച്ചിരിക്കുന്നത് വായനകാരനു അതുമായിതദാത്മ്യം പ്രാപിക്കാൻ കഴിയുന്നവിധമാണെന്നു അവർ വിസ്തരിച്ചു.

റിട്ടയേർഡ് ഹെഡ്‌മാസ്റ്റർ സി.എം. വർഗീസ് എല്ലാവർക്കും നന്ദിപറഞ്ഞു. പുസ്ത്കത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ പ്രാഫ ജോസഫ് ചെറുവേലിയുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 718 487 3761.





കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP