Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിൻഡോ സീറ്റിനും അറ്റത്തെ സീറ്റിനുമായുള്ള ഇടി അവസാനിക്കാൻ പോകുന്നു; മിഡിൽ സീറ്റിന് കൂടുതൽ ലെഗ് സ്‌പേസും പ്രത്യേക ആം റെസ്റ്റും ഏർപ്പെടുത്തുന്ന ഡിസൈൻ വരുന്നു; വിമാനയാത്രയിലെ ഏറ്റവും വലിയ തടസ്സം മാറുമ്പോൾ

വിൻഡോ സീറ്റിനും അറ്റത്തെ സീറ്റിനുമായുള്ള ഇടി അവസാനിക്കാൻ പോകുന്നു; മിഡിൽ സീറ്റിന് കൂടുതൽ ലെഗ് സ്‌പേസും പ്രത്യേക ആം റെസ്റ്റും ഏർപ്പെടുത്തുന്ന ഡിസൈൻ വരുന്നു; വിമാനയാത്രയിലെ ഏറ്റവും വലിയ തടസ്സം മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ മിഡിൽ സീറ്റാണ് യാത്രയ്ക്ക്ായി നിങ്ങൾക്ക് കിട്ടുന്നതെങ്കിൽ, അതോടെ നിങ്ങളുടെ യാത്രയുടെ സുഖമാകെ പോകും. പ്രത്യേകിച്ച് രണ്ട് തടിയുള്ളയാളുകൾക്കിടയിലാണ് പെടുന്നതെങ്കിൽ. വിൻഡോ സീറ്റിലുള്ളവരും അറ്റത്തെ സീറ്റിലുള്ളവരും സുഖമായി ഇരിക്കുമ്പോൾ, നടുവിൽ തിങ്ങിഞെരുങ്ങിയിരിക്കേണ്ട അവസ്ഥയാകും വരിക. ആംറെസ്റ്റും മറ്റുള്ളവർ സ്വന്തമാക്കുന്നതോടെ, മിഡിൽ സീറ്റുകാരന്റെ യാത്ര ആകെ അസ്വസ്ഥത നിറഞ്ഞതാകും.

മിഡിൽ സീറ്റുകാരുടെ ഈ പ്രതിസന്ധി അവസാനിക്കാൻ പോവുകയാണ്. വിമാനത്തിലെ മിഡിൽ സീറ്റ് കൂടുതൽ ആകർഷകമാക്കുന്ന തരത്തിലുള്ള പുതിയ ഡിസൈൻ വരികയാണ്. ഇതിന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരവും നൽകിയിട്ടുണ്ട്. മിഡിൽസീറ്റിന് കൂടുതൽ വീതിയും പ്രത്യേകം ആം റെസ്റ്റുകളും ഉൾപ്പെടുത്തിയതാണ് പുതിയ ഡിസൈൻ. മലോൺ ലാബ് സീറ്റിങ് ഡിസൈൻ ചെയ്ത എസ്1 സീറ്റാണ് പുതിയ യാത്രാസുഖം പകരാനൊരുങ്ങുന്നത്.

മറ്റു രണ്ട് സീറ്റുകളെക്കാൾ കുറച്ച് താഴ്ന്ന നിലയിലാകും എസ്1 സീറ്റ്. ഇതിലൂടെ, നടുവിലിരിക്കുന്നയാൾക്ക് പ്രത്യേകം ആംറെസ്റ്റുകൾ സജ്ജമാക്കാൻ കഴിയും. കൂടുതൽ വീതിയുള്ളതിനാൽ, വിശാലമായി ഇരിക്കാനും സാധിക്കുമെന്ന് മലോൺ ലാബ് ഡിസൈൻ അവകാശപ്പെടുന്നു. പുതിയ സീറ്റിങ് സമ്പ്രദായം ഏർപ്പെടുത്താൻ തയ്യാറായി വിമാനക്കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ട്. ഒരു പ്രമുഖ വിമാനക്കമ്പനി അവരുടെ 50 വിമാനങ്ങളിലും പുതിയ എസ്1 സീറ്റുകൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ തരത്തിലുള്ള സീറ്റുകൾ ഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. അമേരിക്കയിലെ വിമാനങ്ങളിലാകും ഇതാദ്യം പരീക്ഷിക്കുക. യാത്രക്കാരുടെ പ്രതികരണം നോക്കിയശേഷം മറ്റ് രാജ്യങ്ങളിലും വീതിയുള്ള സീറ്റുകൾ നിലവിൽവരും. വിൻഡോ സീറ്റിനും അറ്റത്തെ സീറ്റിനും പകരമായി മിഡിൽ സീറ്റ് തരാമോ എന്ന് യാത്രക്കാർ ചോദിക്കുന്ന ദിവസമാണ് തങ്ങളുടെ സ്വപ്‌നമെന്ന് കമ്പനി അധികൃതർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP