Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാരാലിംപിക്‌സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവിന് വെള്ളി; ശരത് കുമാറിന് വെങ്കലം; മെഡൽ നേട്ടം പത്തായി; രാജ്യത്തിന്റെ എക്കാലത്തെയും വലിയ മെഡൽവേട്ട

പാരാലിംപിക്‌സിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവിന് വെള്ളി; ശരത് കുമാറിന് വെങ്കലം; മെഡൽ നേട്ടം പത്തായി; രാജ്യത്തിന്റെ എക്കാലത്തെയും വലിയ മെഡൽവേട്ട

സ്പോർട്സ് ഡെസ്ക്

ടോക്യോ: ടോക്യോ പാരാലിംപിക്‌സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ചൊവ്വാഴ്ച രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.പാരാലിംപിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡൽവേട്ടയാണിത്. 

പാരാലിംപിക്‌സിൽ പുരുഷന്മാരുടെ ഹൈജംപ് ടി63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി മെഡൽ സ്വന്തമാക്കിസീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പൻ തങ്കവേലു 1.86 മീറ്റർ ചാടി ഹൈ ജംപ് വെള്ളി സ്വന്തമാക്കിയത്. ശരദ് കുമാർ വെങ്കലം നേടി. നേരത്തെ ഷൂട്ടിംഗിൽ സിങ്‌രാജ് അധാനയും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു. 

ഹൈജംപ് ടി42 വിഭാഗത്തിൽ റിയോയിൽ മാരിയപ്പന് പിന്നിൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റർ ഉയരം താണ്ടി സ്വർണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാർ 1.83 മീറ്റർ ഉയരം പിന്നിട്ടു.

 

ടോക്യോ പാരാലിംപിക്‌സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പത്തായി ഉയർന്നു. രണ്ടു സ്വർണം, അഞ്ച് വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സമ്പാദ്യം. പാരാലിംപിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡൽവേട്ടയാണിത്.



നേരത്തെ, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എച്ച്1 വിഭാഗത്തിൽ സിങ്രാജ് അദാന നേടിയ വെങ്കലത്തിലൂടെ ഇന്ത്യൻ മെഡൽനേട്ടം എട്ടിലെത്തിയിരുന്നു. ഫൈനലിൽ 216.8 പോയിന്റോടെയാണ് അദാന വെങ്കലത്തിലെത്തിയത്. യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനക്കാരനായാണ് അദാന ഫൈനലിലെത്തിയത്.

ഈ ഇനത്തിൽ ചൈനയുടെ യാവോ യാങ് 237.9 പോയിന്റോടെ സ്വർണം നേടി. ചൈനയുടെ തന്നെ ഹുവാങ് ഷിങ് 237.5 പോയിന്റോടെ വെള്ളി നേടി. അതേസമയം, യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരനായി ഫൈനലിൽ പ്രവേശിച്ച മറ്റൊരു ഇന്ത്യൻ താരം മനീഷ് നർവാൾ ഫൈനലിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP