Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോന്നും പോലെ സിം കാർഡുകൾ കൈവശം വച്ച് തട്ടിപ്പും വെട്ടിപ്പും ഇനി നടക്കില്ല; ഒമ്പതിൽ കൂടുതൽ സിംകാർഡുകൾ ഉണ്ടെങ്കിൽ പണി കിട്ടും; അധികം ഉള്ളവ റദ്ദാക്കാൻ കേരളത്തിലും പ്രത്യേക പോർട്ടൽ; 'ഇത് എന്റെ നമ്പർ ആണോ അല്ലയോ' എന്ന് ഇങ്ങനെ അറിയിക്കാം

തോന്നും പോലെ സിം കാർഡുകൾ കൈവശം വച്ച് തട്ടിപ്പും വെട്ടിപ്പും ഇനി നടക്കില്ല; ഒമ്പതിൽ കൂടുതൽ സിംകാർഡുകൾ ഉണ്ടെങ്കിൽ പണി കിട്ടും; അധികം ഉള്ളവ റദ്ദാക്കാൻ കേരളത്തിലും പ്രത്യേക പോർട്ടൽ; 'ഇത് എന്റെ നമ്പർ ആണോ അല്ലയോ' എന്ന് ഇങ്ങനെ അറിയിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരിക്കാരുടെ എണ്ണം കൂട്ടാനുള്ള മത്സരത്തിൽ ടെലികോം കമ്പനികൾ ഒന്നും നോക്കിയില്ല. ഇഷ്ടം പോലെ കണക്ഷൻ കൊടുത്തു. മര്യാദയ്ക്ക് രേഖകൾ പരിശോധിക്കുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നില്ല. ഈ പഴുത് ക്രിമിനലുകൾ ദുുരുപയോഗപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെ, കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇക്കാര്യത്തിൽ, ഇപ്പോൾ ചില വ്യവസ്ഥകൾ ഒക്കെയുണ്ട്. ഒമ്പതിൽ കൂടുതൽ സിം കാർഡുകൾ കൈയിൽ വയ്ക്കാൻ പാടില്ല. ഒമ്പതിൽ കൂടുതൽ കണക്ഷൻ ഉണ്ടെങ്കിൽ, നിങ്ങളുടെ നമ്പറുകൾ എല്ലാം പുനപരിശോധിച്ച ശേഷം അധിക നമ്പറുകൾ റദ്ദാക്കും. ഇതാണ് കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ നിർദ്ദേശം.

ഉപയോക്താക്കൾക്ക് തങ്ങൾക്ക് തുടരേണ്ട മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കാം. ഒമ്പതിൽ കൂടുതലായ നമ്പറുകൾ ഉപേക്ഷിക്കേണ്ടി വരും. ജമ്മു-കശ്മീരിലെയും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെയും ആളുകൾക്ക്, ആറ് സിം കാർഡുകൾ മാത്രമേ കൈവശം വയ്ക്കാനാകു.

അധികമായി കണ്ടെത്തുന്ന നമ്പറുകൾ 30 ദിവസത്തിനകം റദ്ദാക്കണമെന്നാണ് ടെലികോം സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. 45 ദിവസത്തിന് ശേഷം ഈ നമ്പറുകളിലേക്കുള്ള ഇൻകമിങ് സേവനം നിലയ്ക്കും. ഇത് വ്യാപകമാകുന്നതോടെ തട്ടിപ്പുകൾക്ക് കുറെയേറെ ശമനം വരുമെന്നാണ് പ്രതീക്ഷ.

കേരളത്തിലും വെട്ടും

കേരളത്തിലും കണക്ഷനുകൾ വെട്ടിക്കുറയ്ക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങുകയാണ് ടെലികമ്യൂണിക്കേഷൻ വകുപ്പ്. ഈ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി, കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് അവർ നിലനിർത്താൻ ആഗ്രഹിക്കുന്ന ഒമ്പതു നമ്പറുകൾ തിരഞ്ഞെടുക്കാൻ ടാഫ്‌കോപ് (TAFCOP, Telecom Analytics for Fraud Management and Consumer Protection) എന്ന ഉപഭോക്തൃ പോർട്ടൽ തുടങ്ങും. ഒമ്പതിൽ കൂടുതൽ മൊബൈൽ കണക്ഷനുകളുള്ളവർക്ക് അവരുടെ പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയിച്ചുകൊണ്ട് ടെലികോം വകുപ്പിൽനിന്ന് ഒരു എസ്.എം.എസ്. ലഭിക്കും. ഉപഭോക്താക്കൾക്ക് പോർട്ടൽ https://tafcop.dgtelecom.gov.in/ സന്ദർശിച്ച് ആവശ്യമില്ലാത്ത നമ്പറുകൾ തിരഞ്ഞെടുക്കാം.

TAFCOP വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, ഭാഷ തിരഞ്ഞെടുത്ത ശേഷം ഉപഭോക്താവ് തന്റെ മൊബൈൽ നമ്പറിലൂടെ വൺ ടൈം പാസ് വേർഡിനായി (ഒ.ടി.പി.) അഭ്യർത്ഥിക്കണം. ഒ.ടി.പി. സാധൂകരിച്ച ശേഷം, മൊബൈൽ കണക്ഷനുകളുടെ ഭാഗികമായി മാസ്‌ക് ചെയ്ത ലിസ്റ്റ് പോർട്ടലിൽ ദൃശ്യമാകും.

ഉപഭോക്താവിന് നമ്പറുകൾക്കായി ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. 'ഇത് എന്റെ നമ്പർ അല്ല' അല്ലെങ്കിൽ 'ഇത് എന്റെ നമ്പർ ആണ്, ആവശ്യമില്ല'; എന്നിങ്ങനെ ഉപഭോക്താക്കൾക്ക് അവരുടെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. റിപ്പോർട്ട് ചെയ്ത ശേഷം, ഉപഭോക്താക്കൾക്ക് ഒരു ടിക്കറ്റ് ഐഡി, പോർട്ടലിലും എസ്.എം.എസ്. വഴിയും നൽകും. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പുരോഗതി ട്രാക്ക് ചെയ്യാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP