Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിംബിൾഡൺ: കെർബർ, സെബലങ്ക സെമിയിൽ; ക്വാർട്ടർ ഫൈനലിൽ റോജർ ഫെഡറർക്ക് എതിരാളി പോളണ്ടിന്റെ ഹ്യുബർട്ട് ഹർക്കസ്; മെദ്വദേവ് പുറത്ത്

വിംബിൾഡൺ: കെർബർ, സെബലങ്ക സെമിയിൽ; ക്വാർട്ടർ ഫൈനലിൽ റോജർ ഫെഡറർക്ക് എതിരാളി പോളണ്ടിന്റെ ഹ്യുബർട്ട് ഹർക്കസ്; മെദ്വദേവ് പുറത്ത്

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ റോജർ ഫെഡറർ പോളണ്ടിന്റെ ഹ്യുബർട്ട് ഹർക്കസിനെ നേരിടും. രണ്ടാം സീഡ് ഡാനിൽ മെദ്വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് ഹർക്കസ് അവസാന പതിനാറിലെത്തിയത്. ഇന്നലെ മഴ കാരണം മുടങ്ങിയ മത്സരമാണ് ഇന്ന് പൂർത്തിയായക്കിയത്.

മറ്റൊരു ക്വാർട്ടറിൽ നൊവാക് ജോക്കോവിച്ച് ഇറ്റലിയുടെ മർതോൺ ഫുട്സോവിച്ചിനെ നേരിടും. ഇറ്റലിയുടെ മറ്റൊരു താരമായ മാതിയോ ബരേറ്റിനി കാനഡയുടെ ഫെലിക്സ് ഓഗർ അല്യസിമെയേ നേരിടും. കാനഡയുടെ തന്നെ ഡെനിസ് ഷപവോലോവ് റഷ്യയുടെ കരേൺ ഖച്ചനോവിനേയും നേരിടും.

മെദ്വദേവിനെതിരെ അവസാന രണ്ട് സെറ്റ് പിടിച്ചെടുത്താണ് ഹർക്കസ് മുന്നേറിയത്. ഒന്നും മൂന്നും സെറ്റുകൾ 2-6, 3-6ന് മെദ്വദേവ് സ്വന്തമാക്കി. രണ്ടാം സെറ്റ് 7-6ന് ഹർക്കസ് സ്വന്തമാക്കിയിരുന്നു. പിന്നാലെ നാലും അഞ്ചും സെറ്റുകൾ അനായാസം പോളണ്ട് താരം സ്വന്തമാക്കി. 6-3, 6-3 എന്ന സ്‌കോറിനായിരുന്നു അവസാന രണ്ട് സെറ്റിൽ അർക്കസിന്റെ ജയം.

വനിതകളിൽ എട്ടാം സീഡ് കരോളിന പ്ലിസ്‌കോവ സെമിയിലെത്തി. ഡെന്മാർക്കിന്റെ വിക്ടോറിയ ഗോലുബിച്ചിനെയാണ് തോൽപ്പിച്ചത്. സ്‌കോർ 6-2 6-2. രണ്ടാം സീഡ് അരൈന സെബലങ്കയും സെമിയിൽ കടന്നു. ടുണീഷ്യയുടെ ഒൺസ് ജബൗറിനെയാണ് ബലാറസ് താരം തോൽപ്പിച്ചത്. സ്‌കോർ 4-6, 3-6. ജർമൻ താരം ആഗ്വലിക് കെർബറും സെമിയിലേക്ക് മുന്നേറി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ തകർത്തു. സ്‌കോർ 2-6, 3-6.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP