Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീനസ് വില്യംസിനെ തോൽപിച്ച കറുത്ത വർഗക്കാരിയായ അമേരിക്കൻ പെൺകുട്ടി വിമ്പിൽ നാലാം റൗണ്ടിൽ കയറി; ഈ വിംബിൾഡണിൽ താരമാകുന്നത് 15കാരിയായ അമേരിക്കൻ സ്‌കൂൾ വിദ്യാർത്ഥിനി; വീനസിനെ തോൽപിച്ച് ആദ്യ റൗണ്ട് കടന്ന കൊക്കോ ഗൗഫ് കുതിപ്പ് തുടരുന്നു; ഗൗഫ് പുതിയ താരോദയം തന്നെയെന്നുറപ്പായി

വീനസ് വില്യംസിനെ തോൽപിച്ച കറുത്ത വർഗക്കാരിയായ അമേരിക്കൻ പെൺകുട്ടി വിമ്പിൽ നാലാം റൗണ്ടിൽ കയറി; ഈ വിംബിൾഡണിൽ താരമാകുന്നത് 15കാരിയായ അമേരിക്കൻ സ്‌കൂൾ വിദ്യാർത്ഥിനി; വീനസിനെ തോൽപിച്ച് ആദ്യ റൗണ്ട് കടന്ന കൊക്കോ ഗൗഫ് കുതിപ്പ് തുടരുന്നു; ഗൗഫ് പുതിയ താരോദയം തന്നെയെന്നുറപ്പായി

മറുനാടൻ ഡെസ്‌ക്‌

വിംബിൾഡണിൽ കളിക്കാൻ അവസരം ലഭിച്ച യുഎസിലെ അറ്റ്ലാന്റക്കാരിയായ കൊക്കോ ഗൗഫ് എന്ന 15 കാരിയായ സ്‌കൂൾ വിദ്യാർത്ഥിനി വിംബിൾഡണിലെ പുതിയ താരോദയം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെ നടന്ന തീ പാറുന്ന മൂന്ന് സെറ്റ് മത്സരങ്ങളിൽ അന്തിമവിജയം നേടിയാണ് ഗൗഫ് തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നത്. ടെന്നീസ് ഇതിഹാസവും തന്റെ ആരാധനാ പാത്രവുമായ വീനസ് വില്യംസിനെ തോൽപിച്ച് ആദ്യ റൗണ്ട് കടന്ന ഗൗഫ് പൊരുതി മുന്നേറി രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലുമെത്തിയത് വൻ വാർത്തയായിത്തീർന്നിരുന്നു.

ഇന്നലെ സെന്റർ കോർട്ടിൽ വച്ച് നടന്ന മത്സരത്തിൽ സ്ലോവാനിയക്കാരിയായ പൊളോണ ഹെർകോഗിനെ രണ്ട് മണിക്കൂറും 45 മിനുറ്റും നീണ്ട മത്സരത്തിലൂടെയാണ് ഗൗഫ് കെട്ട് കെട്ടിച്ച് നാലാം റൗണ്ടിൽ സ്ഥാനം നേടിയെടുത്തിരിക്കുന്നത്. ഏഴ് പ്രാവശ്യം ഗ്രാൻസ്ലാം നേടിയ വീനസ് വില്യംസിന് ഒന്നാം റൗണ്ടിൽ തോൽപ്പിച്ചും സ്ലോവാക്ക് പ്രഫഷണൽ ടെന്നീസ് പ്ലേയറായ മഗ്ദലന റൈബാരികോവയെ രണ്ടാം റൗണ്ടിലും തോൽപ്പിച്ചായിരുന്നു ഗൗഫ് ലോകത്തിന് മുന്നിൽ തന്റെ വരവറിയിച്ചത്. മത്സരം ജയിച്ച വകയിൽ ലഭിച്ച പണം കൊണ്ട് താൻ ഇനിയും ഹൂഡീസ് വാങ്ങുമെന്നാണ് ഗൗഫ് പ്രതികരിച്ചിരിക്കുന്നത്.

ഹൂഡീസ് ധരിക്കാൻ താനേറെ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ താൻ ഇനി രണ്ട് മാസത്തേക്ക് ഹൂഡീസ് വാങ്ങുന്നത് അമ്മ നിരോധിച്ചിരിക്കുകയാണെന്നും പുതിയ താരം പറയുന്നു. തനിക്ക് ഡ്രൈവ് ചെയ്യാനറിയാത്തതുകൊണ്ട് ഇപ്പോൾ കാർ വാങ്ങാൻ പരിപാടിയില്ലെന്നും ഗൗഫ് വ്യക്തമാക്കുന്നു. വിംബിൾഡണിൽ ഗൗഫ് കളിച്ച എല്ലാ മാച്ചുകളും ഉദ്വേഗത്തോടെ കാണാൻ മാതാപിതാക്കളെത്തിയിരുന്നു. ഇന്നലെയും അവർ ആ പതിവ് തെറ്റിച്ചില്ല. തങ്ങളുടെ മകൾ നിർണാകമായ വിജയം നേടുമ്പോൾ അവർ പരസ്പരം പുണരുന്നത് കാണാമായിരുന്നു.

ടെന്നീസിൽ പയറ്റിത്തെളിഞ്ഞ 28കാരിയും ശക്തയുമായ താരം ഹെർകോഗിനെ ഗൗഫ് പരാജയപ്പെടുത്തുന്നത് വൻ കൈയടിയോടെയാണ് കാണികൾ പ്രോത്സാഹിപ്പിച്ചിരുന്നത്. ആദ്യ റൗണ്ടിൽ ഗൗഫ് പതറിപ്പോയെങ്കിലും 70 മിനുറ്റ് നേരം നീണ്ട രണ്ടാം സെറ്റിൽ ഗൗഫ് ഹെർകോഗിനെ തറപറ്റിച്ചിരുന്നു. തുടർന്ന് മൂന്നാം റൗണ്ടിൽ ഗൗഫ് തന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പതറിപ്പോയെങ്കിലും താൻ തിരിച്ച് വരുമെന്നുറപ്പായിരുന്നുവെന്നാണ് ഗൗഫ് മാച്ചിന് ശേഷം പ്രതികരിച്ചിരിക്കുന്നത്.താൻ മത്സരത്തിൽ താണു പോയ ഘട്ടത്തിലും കാണികൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ഉയർത്തിക്കൊണ്ട് വന്നത് മറക്കാനാവില്ലെന്നും ഈ പെൺകുട്ടി പറയുന്നു.

ഇക്കഴിഞ്ഞ റൗണ്ടുകളിലെല്ലാം പൊരുതി നേടാൻ ഗൗഫിന് സാധിച്ചെങ്കിലും അവരുടെ നാലാം റൗണ്ടിലെ വിജയം അത്ര അനായാസമായിരിക്കില്ല. കാരണം ഇതിൽ മുൻ വേൾഡ് നമ്പർ വൺ സിമോണ ഹാലെപിനെയാണ് ഇതിൽ ഗൗഫ് നേരിടാനിരിക്കുന്നത്. ആ മത്സരം തിങ്കളാഴ്ചാണ് നടക്കുന്നത്. ഇതിന് പുറമെ ഇന്ന് മിക്സഡ് ഡബിൾസിലും ഗൗഫിന് കളിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച കാണികൾ തിങ്ങി നിറഞ്ഞ വേദിയിൽ 6.4, 6-4 എന്നീ സെറ്റുകൾക്കാണ് ഗൗഫ് തന്റെ ആരാധനാ ബിംബവും ഏഴ് തവണ ഗ്രാൻഡ്സ്ലാം ജേതാവുമായ വീനസ് വില്യംസിനെ തോൽപ്പിച്ചത്.

2000ത്തിൽ വീനസ് വില്യംസ് തന്റെ ആദ്യത്തെ വിംബിൾഡൺ കളിക്കുമ്പോൾ ഗൗഫ് ജനിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ഗൗഫിന്റെ ആരാധനാ ബിംബമായ വീനസിനെ തോൽപിക്കാൻ സാധിച്ചതും ഗൗഫിന്റെ കരിയറിലെ എടുത്ത് പറയാവുന്ന നേട്ടമാണ്. വീനസിനെ പോലെ തന്നെ കറുത്ത വർഗ പശ്ചാത്തലത്തിൽ നിന്ന് തന്നെയാണ് ഗൗഫുമെത്തിയിരിക്കുന്നതെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. രണ്ടാം റൗണ്ടിൽ ഗൗഫ് തോൽപിച്ച സ്ലോവാക് മഗ്ദനലെനെ റൈബാരികോവ വിംബിൾഡൺ സെമിഫൈനലിൽ 2017ൽ എത്തിയ താരമാണ്. റൈബാരികോവയ്ക്ക് മേൽ 6-3, 6-3 എന്നിങ്ങനെയുള്ള സെറ്റുകളിലാണ് ഗൗഫ് വിജയിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP