Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓസ്ട്രേലിയൻ ഓപ്പണിൽ വമ്പൻ അട്ടിമറി! നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ പുറത്ത്; സ്പാനിഷ് താരത്തെ യു എസ് താരം മക്കൻസി മക്ഡൊണാൾഡ് കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

ഓസ്ട്രേലിയൻ ഓപ്പണിൽ വമ്പൻ അട്ടിമറി! നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ പുറത്ത്; സ്പാനിഷ് താരത്തെ യു എസ് താരം മക്കൻസി മക്ഡൊണാൾഡ് കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്

സ്പോർട്സ് ഡെസ്ക്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ പുറത്ത്. യുഎസിന്റെ മക്കൻസി മക്ഡൊണാൾഡ് നേരിട്ടുള്ള സെറ്റുകൾക്കാണ് നദാലിനെ തോൽപ്പിച്ചത്. സ്‌കോർ 6-4, 6-4, 7-5. മക്കൻസിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്.

മത്സരത്തിനിടെ ഇടുപ്പിന് പരിക്കേറ്റ നദാൽ ചികിത്സയ്ക്കായി ടൈം ഔട്ട് എടുത്തിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നദാലിന്റെ ഏറ്റവും മോശം ഗ്രാൻഡ്സ്ലാം ഫലമാണിത്. രണ്ടാം സെറ്റിനിടെ തന്നെ ഇടുപ്പ് വേദന അലട്ടിയിരുന്നു.

കാനഡയുടെ ഓഗർ അലിയസിമെ മൂന്നാം റൗണ്ടിൽ കടന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് താരം ജയിച്ചുകയറിയത്. സ്ലോവേനിയയുടെ അലക്സ് മോൽക്കനെതിരെ ആദ്യ രണ്ട് സെറ്റും ഓഗറിന് നഷ്ടമായിരുന്നു. അവസാന മൂന്ന് സെറ്റിൽ തിരിച്ചടിച്ച കനേഡിയൻ താരം ഗംഭീര തിരിച്ചുവരവിലൂടെ മാച്ച് സ്വന്തമാക്കി. സ്‌കോർ 6-3, 6-3, 3-6, 2-6, 2-6.

അമേരിക്കയുടെ ഫ്രാൻസസ് തിയോഫെയും മൂന്നാം റൗണ്ടിലെത്തി. ചൈനയുടെ ജുചെങ് ഷാംഗിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തിയോഫെ തോൽപ്പിച്ചത്. സ്‌കോർ 6-4, 6-4, 6-1. മുൻ ചാംപ്യൻ നൊവാക് ജോകോവിച്ചിന് വിജയത്തോടെ തുടങ്ങി. ആദ്യമത്സരത്തിൽ സ്പാനിഷ് താരം റോബർട്ടോ ബയേനയെ തോൽപിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോകോവിച്ചിന്റെ ജയം. സ്‌കോർ 6-3, 6-4, 6-0.

ഓസ്ട്രേലിയയിൽ പത്താം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ച് കോവിഡ് വാക്സീൻ എടുക്കാത്തതിനാൽ കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ചിരുന്നില്ല. വനിതകളിൽ ഒന്നാം സീഡ് ഇഗാ ഷ്വാൻടെക്ക് മൂന്നാം റൗണ്ടിലെത്തി. ഇഗാ രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾ ഒസോറിയോ സെറാനോയെ തോൽപിച്ചു. സ്‌കോർ 6-2, 6-3.

വനിതകളിൽ പെട്രോ ക്വിറ്റോവ പുറത്തായി. ഉക്രെയ്നിന്റെ അൻഹെലീന കലിനീനയാണ് ക്വിറ്റോവയെ തോൽപ്പിച്ചത്. സ്‌കോർ 7-5, 6-4.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP