Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വിരമിക്കൽ എന്ന വാക്ക് എനിക്കിഷ്ടമല്ല; ഇതൊരു പരിവർത്തനമായാണ് തോന്നുന്നത്; കൗൺഡൗൺ ആരംഭിച്ചുകഴിഞ്ഞു; ഒരമ്മയുടെ റോളിൽ കഴിയാൻ ആഗ്രഹിക്കുന്നു'; യു എസ് ഓപ്പണിൽ കിരീടം നേടി ടെന്നീസിനോട് വിടപറയാൻ സെറീന വില്യംസ്

'വിരമിക്കൽ എന്ന വാക്ക് എനിക്കിഷ്ടമല്ല; ഇതൊരു പരിവർത്തനമായാണ് തോന്നുന്നത്; കൗൺഡൗൺ ആരംഭിച്ചുകഴിഞ്ഞു; ഒരമ്മയുടെ റോളിൽ കഴിയാൻ ആഗ്രഹിക്കുന്നു'; യു എസ് ഓപ്പണിൽ കിരീടം നേടി ടെന്നീസിനോട് വിടപറയാൻ സെറീന വില്യംസ്

സ്പോർട്സ് ഡെസ്ക്

വാഷിങ്ടൻ: ടെന്നിസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കുന്നു. 23 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള നാൽപതുകാരിയായ സെറീന, വരാനിരിക്കുന്ന യുഎസ് ഓപ്പണിനു ശേഷം വിരമിക്കുമെന്നാണ് റിപ്പോർട്ട്. വോഗ് മാഗസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സെറീന തന്റെ ടെന്നിസ് കരിയർ അവസാനിപ്പിക്കുന്നുവെന്ന് സൂചിപ്പിച്ചത്.

40 കാരിയായ സെറീന കുറച്ചുകാലങ്ങളായി ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സെറീന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇക്കഴിഞ്ഞ വിംബിൾഡണിൽ സെറീന കളിച്ചിരുന്നു. പരിക്കേറ്റതിനെ തുടർന്ന് ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം കോർട്ടിലേക്ക് തിരിച്ചെത്തിയത്.

വിംബിൾഡണിന് ശേഷം കഴിഞ്ഞ ദിവസം സെറീന ടൊറന്റോ ഓപ്പണിൽ കളിച്ചിരുന്നു. രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം നൂരിയ പരിസാസ് ഡയസിനെ തോൽപ്പിക്കുകയും ചെയ്തു. 2017ലാണ് സെറീന അവസാന ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. നിലവിൽ 23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ താരത്തിന്റെ അക്കൗണ്ടിലുണ്ട്.

      View this post on Instagram

A post shared by Serena Williams (@serenawilliams)

വോഗ് മാഗസിന് നൽകിയ ഫോട്ടോഷൂട്ടിനിടെയാണ് താരം വിരമിക്കൽ സൂചന നൽകിയത്. ' വിരമിക്കൽ എന്ന വാക്ക് എനിക്കിഷ്ടമല്ല. അതൊരു പുതിയ വാക്കായി എനിക്ക് തോന്നുന്നില്ല. ഇതൊരു പരിവർത്തനമായാണ് എനിക്ക് തോന്നുന്നത്. ഞാൻ ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മറ്റുചില കാര്യങ്ങൾ എനിക്കിപ്പോൾ വളരെ പ്രധാനപ്പെട്ടതാണ്' -സെറീന പറഞ്ഞു. ഒപ്പം വോഗ് മാഗസിന് വേണ്ടി എടുത്ത ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ജീവിതത്തിൽ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കേണ്ട സമയമായെന്നും ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ സങ്കടമുണ്ടെന്നും സെറീന കൂട്ടിച്ചേർത്തു ' കൗൺഡൗൺ ആരംഭിച്ചുകഴിഞ്ഞു. ടെന്നീസ് താരമെന്നതിനേക്കാൾ ഒരമ്മയുടെ റോളിൽ കഴിയാൻ ഞാൻ ആഗ്രഹിക്കുന്നു' -സെറീന വ്യക്തമാക്കി.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ടെന്നിസ് വിടുന്നതെന്നും സെറീന വ്യക്തമാക്കി. സജീവ ടെന്നിസ് താരമെന്ന നിലയിൽ തന്റെ അവസാന ടൂർണമെന്റായിരിക്കും ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ് ഓപ്പണെന്നും സെറീന അറിയിച്ചു.

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ സെറീന ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹാർഡ് കോർട്ടിൽ സ്പെയിനിന്റെ നൂറിയ പരിസാസ് ഡയസ്സായിരുന്നു സെറീനയുടെ എതിരാളി. എന്നാൽ സ്പാനിഷ് താരത്തെ തകർത്ത് സെറീന വിജയമാഘോഷിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് അമേരിക്കൻ ഇതിഹാസത്തിന്റെ വിജയം. സ്‌കോർ: 6-3, 6-4.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP