Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിംബിൾഡണിൽ ചരിത്രമെഴുതി എലെന റെബാകിന; ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്‌സ്താൻ താരം; ഫൈനലിൽ കീഴടക്കിയത് ടുണീഷ്യയുടെ ഒൻസ് ജാബറിനെ; ഞായറാഴ്ച പുരുഷ ഫൈനൽ

വിംബിൾഡണിൽ ചരിത്രമെഴുതി എലെന റെബാകിന; ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്‌സ്താൻ താരം; ഫൈനലിൽ കീഴടക്കിയത് ടുണീഷ്യയുടെ ഒൻസ് ജാബറിനെ; ഞായറാഴ്ച പുരുഷ ഫൈനൽ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം കസഖ്സ്ഥാൻ താരം എലെന റെബാകിനയ്ക്ക്. ടുണീഷ്യൻ താരം ഒൻസ് ജാബറിനെയാണ് റെബാകിന പരാജയപ്പെടുത്തിയത്. സ്‌കോർ: 3-6,6-2,6-2. എലെന റെബാകിനയുടെ ആദ്യ ഗ്രാൻസ്‌ലാം കിരീട നേട്ടമാണിത്. ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്‌സ്താൻ താരമെന്ന നേട്ടവും എലെന സ്വന്തമാക്കി. ഇരുവരും ആദ്യമായിട്ടാണ് ഒരു ഗ്രാൻസ്ലാം ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ഫൈനലിൽ കടുത്ത പോരാട്ടത്തിനാണ് സെന്റർ കോർട്ട് സാക്ഷ്യം വഹിച്ചത്. മൂന്നാം സീഡ് ഒൻസ് ജാബിർ തുടക്കത്തിൽ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6-3 ന് ജാബർ സ്വന്തമാക്കി. എന്നാൽ റെബാകിനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടാം സെറ്റ് 6-2 ന് സ്വന്തമാക്കി റെബാകിന തിരിച്ചടിച്ചു. മൂന്നാം സെറ്റിലും 6-2 ന് വിജയിച്ച് റെബാകിന ചരിത്രം കുറിച്ചു.

2019ൽ ചംപ്യനായ റുമാനിയൻ താരം സിമോണ ഹാലെപ്പിന്റെ കുതിപ്പിനു വിരാമമിട്ടാണ് ഇരുപത്തിമൂന്നുകാരി റെബാനിക ഗ്രാൻസ്ലാം ഫൈനലിലെത്തുന്ന ആദ്യ കസഖ്സ്ഥാൻ താരമായത്. 6-3, 6-3 എന്ന സ്‌കോറിനായിരുന്നു ജയം.

ആധുനികകാലത്ത് ഒരു ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ അറബ് താരവും ആഫ്രിക്കൻ വനിതയുമാണ് ജാബർ. സെമിഫൈനലലിൽ മുപ്പത്തിനാലുകാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ ജർമൻ താരെ തത്യാന മരിയെയാണ് ജാബർ മറികടന്നത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 3-6, 6-1 എന്ന സ്‌കോറിനായിരുന്നു ഇരുപത്തിയേഴുകാരി ജാബറിന്റെ വിജയം.

ഫൈനലിന് മുമ്പ് ടൂർണമെന്റിൽ ഇതുവരെ എലേന നഷ്ടപ്പെടുത്തിയത് ഒരേയൊരു സെറ്റ് മാത്രമായിരുന്നു. സമീപകാലത്ത് വനിതാ ടെന്നിസിൽ ചാംപ്യന്മാർ മാറിമാറിവരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഞായറാഴ്ച നടക്കുന്ന പുരുഷ വിഭാഗം ഫൈനലിൽ നൊവാക് ജോകോവിച്ച് , നിക്ക് കിർഗിയോസിനെ നേരിടും. കാമറോൺ നോറിയെ തോൽപിച്ചാണ് നിലവിലെ ചാംപ്യനായ ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. നോറിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ കാമറോൺ നോറി ജോക്കോവിച്ചിനെ ഞെട്ടിച്ചു. പിന്നെ കണ്ടത് നിലവിലെ ചാംപ്യന്റെ യഥാർഥ പ്രകടനമായിരുന്നു.

വിംബിൾഡണിൽ 85-ാം ജയമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ഗ്രാൻസ്ലാമിൽ മുന്നൂറ്റി മുപ്പത്തിമൂന്നാമത്തേയും ജയം. ഞായറാഴ്ച എട്ടാം വിംബിൾഡൺ ഫൈനലിന് ഇറങ്ങുന്ന ജോകോവിച്ചിന്റെ ലക്ഷ്യം ഏഴാം കിരീടമാണ്. മുപ്പത്തിരണ്ടാം ഗ്രാൻസ്ലാം ഫൈനലിൽ ജോകോവിച്ചിന്റെ ഇരുപത്തിയൊന്നാം കിരീടം തടയാൻ ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിന് കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP