Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് വിരമിക്കുന്നു; 2020ൽ കരിയറിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ചത് ക്രിസ്തുമസ് ആശംസകൾ അറിയിച്ചു കൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിൽ; അവസാനിപ്പിക്കുന്നത് 29 വർഷം നീണ്ടു നിന്ന ടെന്നിസ് കരിയർ

ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് വിരമിക്കുന്നു; 2020ൽ കരിയറിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ചത് ക്രിസ്തുമസ് ആശംസകൾ അറിയിച്ചു കൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിൽ; അവസാനിപ്പിക്കുന്നത് 29 വർഷം നീണ്ടു നിന്ന ടെന്നിസ് കരിയർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രഫഷണൽ ടെന്നിസ് കരിയറിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാൻഡർ പേസ്. 2020ൽ കരിയറിനോട് വിടപറയുന്ന വർഷമായിരിക്കുമെന്നാണ് പേസിന്റെ പ്രഖ്യാപനം. ക്രിസ്തുമസ് ആശംസകളറിയിച്ച്ക്കൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് പേസ് ഇക്കാര്യം വ്യക്തമാക്കിയത്. 46 കാരനായ പേസ് 29 വർഷത്തെ കരിയറാണ് അവസാനിപ്പിക്കാൻ പോകുന്നത്.

'2020-ൽ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളിൽ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷിക്കും'. വൺ ലാസ്റ്റ് റോർ എന്ന ടാഗിൽ ഇക്കാലമത്രയുമുള്ള ഓർമകൾ പങ്കെവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നൽകിയ മാതാപിതാക്കൾ സഹോദരിമാർ മകൾ അയാന എന്നിവർക്കും പേസ് നന്ദി അറിയിച്ചു. 1973-ൽ പശ്ചിമ ബംഗാളിലാണ് പേസ് ജനിച്ചത്. മുംബൈയിലാണ് നിലവിൽ താമസം. എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ്, 43 വിജയങ്ങളുമായി ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് വിജയങ്ങൾ സ്വന്തമാക്കുന്ന റിക്കാർഡ് ജേതാവാണ്. ഏഴ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഏക ടെന്നിസ് കളിക്കാരൻ കൂടിയാണു പേസ്. 1996-ൽ അറ്റലാന്റ ഒളിന്പിക്‌സിൽ സിംഗിൾസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP