Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെക്കോഡ് നേട്ടവുമായി പോളിഷ് താരം ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ; 19കാരി ഇഗ സ്വിയാറ്റെക് ഫൈനലിൽ ഇടംപിടിച്ചത് അർജന്റീന താരം നാദിയ പൊഡൊറോസ്‌കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച്

റെക്കോഡ് നേട്ടവുമായി പോളിഷ് താരം ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ; 19കാരി ഇഗ സ്വിയാറ്റെക് ഫൈനലിൽ ഇടംപിടിച്ചത് അർജന്റീന താരം നാദിയ പൊഡൊറോസ്‌കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച്

സ്വന്തം ലേഖകൻ

പാരിസ്: റെക്കോഡ് നേട്ടവുമായി പോളിഷ് താരം ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. 19കാരിയായ ഇഗ സ്വിയാറ്റെക് ആണ് ഫൈനലിൽ ഇടംപിടിച്ചത്. 69 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ അർജന്റീന താരം നാദിയ പൊഡൊറോസ്‌കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഈ 19-കാരി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിന് സീറ്റുറപ്പിച്ചത്. സ്‌കോർ: 6-2, 6-1.

ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തിൽ സീഡ് ചെയ്യപ്പെടാതെ ഫൈനലിൽ ഇടംനേടുന്ന ഏഴാമത്തെ മാത്രം താരമെന്ന നേട്ടവും ഇഗ സ്വിയാറ്റെക് സ്വന്തമാക്കി. ഇതോടൊപ്പം കഴിഞ്ഞ 81 വർഷത്തിനിടെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇടംനേടുന്ന ആദ്യ പോളിഷ് വനിതയുമാണ് സ്വിയാറ്റെക്. പെട്ര ക്വിറ്റോവ - സോഫിയ കെനിൻ സെമിഫൈനൽ മത്സരത്തിലെ വിജയിയാകും ഫൈനലിൽ സ്വിയാറ്റെക്കിന്റെ എതിരാളി.

2012-ൽ വിമ്പിൾഡൺ ഫൈനലിലെത്തിയ അഗ്‌നിയെസ്‌ക റഡ്വാൻസ്‌കയ്ക്കു ശേഷം ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ പോളിഷ് വനിതയും കൂടിയാണ് സ്വിയാറ്റെക്. നാലാം റൗണ്ടിൽ സിമോണ ഹാലപ്പിനെതിരേ നേടിയ വിജയമടക്കം ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് സ്വിയാറ്റെക്കിന്റെ മുന്നേറ്റം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP