Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെന്നീസ് സൂപ്പർതാരങ്ങളുടെ തീപാറുന്ന പോരാട്ടത്തിൽ ത്രസിച്ച് വിമ്പിൾഡനിലെ സെന്റർ കോർട്ട്; എയ്‌സുകളും ഫോർഹാൻഡുകളും കിറുകൃത്യമായി ഫെഡറർ പായിച്ചിട്ടും കലാശപ്പോരാട്ടത്തിൽ വിമ്പിൾഡൺ കിരീടം നൊവാക്ക് ജോക്കോവിച്ചിന്; ഫെഡററുടെ അവസാന ഷോട്ട് ലക്ഷ്യം തെറ്റി ഗാലറിയിലേക്കു പറന്നപ്പോൾ 7-3ന് സെറ്റ് സ്വന്തമാക്കിയ ജോക്കോവിച്ചിന് രണ്ടാം വിമ്പിൾഡൺ കിരീടം; മത്സരം ഫെഡറർ സ്വന്താക്കുമെന്ന ഘട്ടത്തിൽ ജോക്കോവിച്ച് അതിജീവിച്ചത് രണ്ട് ചാംപ്യൻഷിപ് പോയിന്റുകൾ

ടെന്നീസ് സൂപ്പർതാരങ്ങളുടെ തീപാറുന്ന പോരാട്ടത്തിൽ ത്രസിച്ച് വിമ്പിൾഡനിലെ സെന്റർ കോർട്ട്; എയ്‌സുകളും ഫോർഹാൻഡുകളും കിറുകൃത്യമായി ഫെഡറർ പായിച്ചിട്ടും കലാശപ്പോരാട്ടത്തിൽ വിമ്പിൾഡൺ കിരീടം നൊവാക്ക് ജോക്കോവിച്ചിന്; ഫെഡററുടെ അവസാന ഷോട്ട് ലക്ഷ്യം തെറ്റി ഗാലറിയിലേക്കു പറന്നപ്പോൾ 7-3ന് സെറ്റ് സ്വന്തമാക്കിയ ജോക്കോവിച്ചിന് രണ്ടാം വിമ്പിൾഡൺ കിരീടം; മത്സരം ഫെഡറർ സ്വന്താക്കുമെന്ന ഘട്ടത്തിൽ ജോക്കോവിച്ച് അതിജീവിച്ചത് രണ്ട് ചാംപ്യൻഷിപ് പോയിന്റുകൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ : ഇക്കുറി വിമ്പിൾഡൺ കീരിടം ആർക്കെന്ന് തെളിയിക്കാനുള്ള മത്സരത്തിൽ കായിക പ്രേമികൾ സാക്ഷിയായത് ടെന്നീസ് സൂപ്പർ താരങ്ങളുടെ തീപാറുന്ന പോരാട്ടത്തിന്. വിമ്പിൾഡണിലെ സെന്റർ കോർട്ടിനെ ത്രസിപ്പിച്ച് ഫെഡററും ജോക്കോവിച്ചും ശക്തമായ പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യം തേടിയെത്തിയത് നൊവാക്ക് ജോക്കോവിച്ചിനെ തന്നെയായിരുന്നു. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫെഡററുടെ പ്രതാപ കാലത്തെ ഓർമ്മിപ്പിച്ചുവെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. സ്‌കോർ 7-6,1-6,7-6,4-6,13-12 (73). നാലു മണിക്കൂർ 55 മിനിറ്റ് നീണ്ടതായിരുന്നു വിമ്പിൾഡണിലെ പോരാട്ടം. ആവേശപ്പോരാട്ടത്തിനൊടുവിൽ പതിനാറാം ഗ്രാൻസ് ലാം കിരീടത്തിൽ ജോക്കോവിച്ച് മുത്തമിട്ടു.

മികച്ച ഫോം ജോക്കോവിച്ച് കാഴ്‌ച്ചവെച്ചെങ്കിലും ഒരു ഘട്ടത്തിൽ പോലും അതിന് മുൻപിൽ ഫെഡറർ കീഴടങ്ങിയില്ല. വാശിയേറിയ മത്സരച്ചൂടിൽ കൃത്യമായ എയ്‌സുകളും ഫോർഹാൻഡുകളും പായിച്ച് മുന്നിലെത്തിയിട്ടും അവസാന ഘട്ടത്തിലെ ടൈബ്രേക്കാണ് ഫെഡററിന് 'പണിയായത്'. ടൈബ്രേക്കറിലേക്കു നീണ്ട ഒന്നാം സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും ഏകപക്ഷീയമായ മൽസരമാകില്ല വരാനിരിക്കുന്നതെന്നു ആദ്യം തന്നെ ഫെഡററുടെ പോരാട്ടം തെളിയിച്ചു. രണ്ടാം സെറ്റിൽ ഫെഡറർ ഒന്നിനെതിരെ ആറു പോയിന്റുകൾക്ക് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ നിഷ്പ്രഭമായിപ്പോയ ജോക്കോവിച്ച് മൂന്നാം സെറ്റിൽ തിരിച്ചെത്തി.

ഒപ്പത്തിനൊപ്പം പോരാട്ടം കാഴ്ചവച്ച മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ ഫെഡറർ സെറ്റ് സ്വന്തമാക്കുമെന്നു വരെ തോന്നിച്ചു. എന്നാൽ രണ്ടു സെറ്റ് പോയിന്റുകൾ അതിജീവിച്ച ജോക്കോവിച്ച് സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി. ഇത്തവണയും ടൈബ്രേക്കറിലെ വിജയം ജോക്കോവിച്ചിനൊപ്പം നിന്നു. ഒരു സെറ്റിന്റെ മുൻതൂക്കത്തിൽ നാലാം സെറ്റ് ആരംഭിച്ച ജോക്കോവിച്ചിനു അനുകൂലമായി കളി നീങ്ങുമെന്നു തോന്നിയെങ്കിലും കാര്യങ്ങൾ അങ്ങനെയായിരുന്നില്ല.

കീഴടങ്ങാൻ തയാറാകാതിരുന്ന ഫെഡറർ നാലാം സെറ്റിലെ രണ്ടു ഗെയിമുകൾ ബ്രേക്ക് ചെയ്തു സെറ്റ് സ്വന്തമാക്കി. അവസാന സെറ്റിലാണു സമീപകാല ടെന്നിസിലെ മനോഹരമുഹൂർത്തങ്ങൾ അരങ്ങേറിയത്. ഇരുവരും വിട്ടുകൊടുക്കാതെ ഒപ്പത്തിനൊപ്പം മുന്നേറി. എട്ടാം ഗെയിമിൽ മൽസരം ഫെഡറർ സ്വന്താക്കുമെന്നു തോന്നിയിടത്തു നിന്നു 2 ചാംപ്യൻഷിപ് പോയിന്റുകളാണു ജോക്കോവിച്ച് അതിജീവിച്ചത്.

12 പോയിന്റുകൾ വരെ തുല്യത പാലിച്ചതോടെ മൽസരം ടൈബ്രേക്കറിലേക്കു മാറി. ഫെഡററെ വീണ്ടും ടൈബ്രേക്കർ ചതിച്ചു. ഫെഡററുടെ അവസാന ഷോട്ട് ലക്ഷ്യം തെറ്റി ഗാലറിയിലേക്കു പറന്നപ്പോൾ 7- 3ന് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. ഒപ്പം തുടർച്ചയായ രണ്ടാം വിമ്പിൾഡൻ വിജയവും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP