Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓസ്‌ട്രേലിയൻ ഓപ്പൺ: ജോക്കോവിച്ചും ആന്ദ്രെ റുബ്ലേവും പ്രീക്വാർട്ടറിൽ; ആൻഡി മറെ പുറത്ത്; വനിതാ സിംഗിൾസിൽ ഇഗ സ്വിയറ്റെക്കും മടങ്ങി; ഡബിൾസിൽ സാനിയ മിർസ സഖ്യം പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പൺ: ജോക്കോവിച്ചും ആന്ദ്രെ റുബ്ലേവും പ്രീക്വാർട്ടറിൽ; ആൻഡി മറെ പുറത്ത്; വനിതാ സിംഗിൾസിൽ ഇഗ സ്വിയറ്റെക്കും മടങ്ങി; ഡബിൾസിൽ സാനിയ മിർസ സഖ്യം പുറത്ത്

സ്പോർട്സ് ഡെസ്ക്

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നാലാം സീഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ചും അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രെ റുബ്ലേവും പ്രീക്വാർട്ടറിൽ. അതേസമയം, മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മറെ മൂന്നാം റൗണ്ടിൽ പുറത്തായി.

മൂന്നാം റൗണ്ട് മത്സരങ്ങളിൽ ജോക്കോവിച്ച് ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെയും (7 - 6, 6- 3, 6- 4) റുബ്ലേവ് ബ്രിട്ടന്റെ ഡാനിയേൽ ഇവാൻസിനെയും (6- 4, 6- 2, 6- 3) തോൽപ്പിച്ചു. ഇടതുകാലിനേറ്റ പരിക്ക് അതിജീവിച്ചായിരുന്നു ജോക്കോവിച്ചിന്റെ മുന്നേറ്റം. മത്സരത്തിനിടെ രണ്ട് തവണ അദ്ദേഹത്തിന് വൈദ്യസഹായം തേടേണ്ടിവന്നു. ഇത് 15-ാം തവണയാണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിന്റെ പ്രീക്വാർട്ടറിൽ കടക്കുന്നത്.

സ്പാനിഷ് താരം റോബർട്ടോ ബോട്ടിസ്റ്റയാണ് മറെയെ വീഴ്‌ത്തിയത് (6- 1, 6- 7, 6- 3, 6- 4). ഡെന്മാർക്കിന്റെ ഹോൾജർ റൂണെ, ഓസ്‌ട്രേലിയയുടെ അലക്സ് മിനൗർ, അമേരിക്കയുടെ ബെൻ ഷെൽട്ടൺ, ടോമി പോൾ, ജെഫ്രി വോൾഫ് എന്നിവരും പ്രീക്വാർട്ടറിലെത്തി.

വനിതാവിഭാഗത്തിൽ ബെലറൂസിന്റെ ആര്യാന സബലേങ്ക, ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ, ഫ്രാൻസിന്റെ കരോളിൻ ഗാർസിയ, സ്വിറ്റ്‌സർലൻഡിന്റെ ബെലിൻഡ ബെൻസിച്ച് എന്നിവർ പ്രീക്വാർട്ടറിലെത്തി. സബലേങ്ക ബെൽജിയത്തിന്റെ എലിസ് മെർട്ടൻസിനെയും (6- 2, 6- 3) പ്ലിസ്‌കോവ റഷ്യയുടെ വാർവറ ഗ്രച്ചേവയെയും (6- 4, 6- 2) ഗാർസിയ ജർമനിയുടെ ലോറ സീജ്മുണ്ടിനെയും (1- 6, 6- 3, 6- 3) ബെൻസിച്ച് ഇറ്റലിയുടെ കാമില ജിയോർജിയെയും (6- 2, 7- 5) തോൽപ്പിച്ചു. ചൈനയുടെ ഷാങ് ഷുയി, ക്രൊയേഷ്യയുടെ ഡോണ വെകിച്ച്, ചെക്ക് റിപ്പബ്ലിക്കിന്റെ ലിൻഡ ഫ്രൂവിർത്തോവ എന്നിവരും മൂന്നാം റൗണ്ട് ജയം നേടി. ഒന്നാം സീഡ് ഇഗ സ്വിയറ്റെക് നാലാം റൗണ്ടിൽ പുറത്തായി.

വനിതാ ഡബിൾസിൽ സാനിയ മിർസ- അന്ന ഡാനിലിന (ഉസ്ബെക്കിസ്ഥാൻ) സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഇന്തോ- ഉസ്ബെക്ക് സഖ്യത്തിന്റെ തോൽവി. 4-6, 6-4, 2-6. ഇനി മിക്സ്ഡ് ഡബിൾസിൽ മാത്രമാണ് സാനിയയുടെ പ്രതീക്ഷ. അതേസമയം, ആറാം സീഡ് ഓഗർ അലിയസിമെ ക്വാർട്ടർ കാണാതെ പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി ലെഷേക്കയാണ് കനേഡിയൻ താരത്തെ തോൽപ്പിച്ചത്. 10-ാം ഹ്യൂബെർട്ട് ഹർകാസിനും ക്വാർട്ടറിലെത്താനായില്ല.

ബെൽജിയൻ- യുക്രെയ്ൻ ജോഡി അലിസൺ വാൻ ഉട്വാൻക്ക്- ആഞ്ചലിന കലിനിന സഖ്യത്തോടാണ് സാനിയ- അന്ന സഖ്യം തോറ്റത്. ആദ്യ സെറ്റിൽ തന്നെ ഇരുവരും എതിരാളികളുടെ കരുത്തറിഞ്ഞു. 4-6ന് സെറ്റ് അറിയറവ് പറയേണ്ടി വന്നു. എന്നാൽ രണ്ടാം സെറ്റിൽ ഇരുവരും കളംപിടിച്ച്. അതേ സ്‌കറോറിന് രണ്ടാം സെറ്റ് ഇന്തോ- ഉസ്ബെക്ക് സഖ്യം സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ സാനിയ- അന്ന് സഖ്യത്തിന് പിടിച്ചുനിൽക്കാനായില്ല. 2-6ന് തകർന്ന് വീണു. ഇതോടെ മത്സരവും കൈവിട്ടു.

കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റാണ് സാനിയ കളിക്കുന്നത്. ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ ടൂർണമെന്റോടെ പ്രഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് 36കാരിയായ സാനിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുഎസ് ഓപ്പണിൽ കളിക്കാനിരുക്കുന്ന സാനിയക്ക് കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ പങ്കെടുക്കാനായിരുന്നില്ല.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിന്റെ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയും സാനിയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2022 സീസണോടെ കളിക്കളത്തിൽ നിന്ന് പിൻവാങ്ങുമെന്നായിരുന്നു സാനിയ അന്ന് പറഞ്ഞത്. ഈ തീരുമാനം പിൻവലിച്ചാണ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ സാനിയ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP