Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക് ടോക്ക് തലയിൽ പിടിച്ചവർക്ക് ആശ്വസിക്കാം; പകരം യൂ ട്യൂബ് അവതരിപ്പിക്കുന്ന ഷോട്‌സ് ടിക് ടോക്കിനെയും മറികടക്കും; പരീക്ഷണ ഓട്ടം ഇന്ത്യയിൽ; മൊബൈലിൽ നിന്നും ചെറു വീഡിയോകൾ അപ് ലോഡ് ചെയ്യുന്ന പ്രോഗ്രാമിലൂടെ വീഡിയോ പ്ലാറ്റ്‌ഫോം കീഴടക്കാൻ ഉറച്ച് ഗൂഗിൾ

ടിക് ടോക്ക് തലയിൽ പിടിച്ചവർക്ക് ആശ്വസിക്കാം; പകരം യൂ ട്യൂബ് അവതരിപ്പിക്കുന്ന ഷോട്‌സ് ടിക് ടോക്കിനെയും മറികടക്കും; പരീക്ഷണ ഓട്ടം ഇന്ത്യയിൽ; മൊബൈലിൽ നിന്നും ചെറു വീഡിയോകൾ അപ് ലോഡ് ചെയ്യുന്ന പ്രോഗ്രാമിലൂടെ വീഡിയോ പ്ലാറ്റ്‌ഫോം കീഴടക്കാൻ ഉറച്ച് ഗൂഗിൾ

സ്വന്തം ലേഖകൻ

ടിക് ടോക്ക് നിരോധനം മലയാളികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ടിക് ടോക് ക്രിയേറ്റീവ് ആയി ഉപയോഗിച്ച ആളുകൾ ടിക് ടോക് നിരോധനത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. എന്നാൽ ടിക് ടോക്ക് തലയിൽ പിടിച്ചവർക്ക് ഇനി ആശ്വസിക്കാം. ടിക് ടോക്കിനെയും മറികടക്കാൻ യൂട്യൂബിന്റെ ഷോട്ട്‌സ് വരുന്നു. ഷോട്‌സിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ തുടങ്ങി. മൊബൈലിൽ നിന്നും ചെറു വീഡിയോകൾ യൂ ട്യൂബിന്റെ ഹോം പേജിലേക്കുള്ള ഷോട്‌സിൽ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. പരീക്ഷണം വിജയമായാൽ നിലവിലുള്ള സംവിധാനത്തിന്റെ വിപുലമായ രൂപമായിരിക്കും ഷോട്‌സിൽ അവതരിപ്പിക്കുക.

ഇൻസ്റ്റഗ്രാം റീൽസ് പോലെ തന്നെ യുട്യൂബ് ആപ്പിനുള്ളിൽ തന്നെയാണ് യുട്യൂബ് ഷോട്‌സും അവതരിപ്പിക്കുന്നത്. ക്രിയേറ്റർമാർക്കായി പുതിയ ടൂളുകൾ വേറെയും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ യുട്യൂബ് ആപ്പിന്റെ ഹോം പേജിൽ രണ്ടാമത്തെ വരിയിൽ ഷോട്‌സ് എന്ന തലക്കെട്ടിൽ അവതരിപ്പിച്ചിരിക്കുന്ന ചെറുവിഡിയോകളുടെ വിപുലമായ അവതരണമായിരിക്കും യുട്യൂബ് ഷോട്‌സ്. ടിക്ടോക് നിരോധനം നിലവിലുള്ള, ഏറ്റവുമധികം ടിക്ടോക് ആരാധകരുള്ള ഇന്ത്യയിലായിരിക്കും യുട്യൂബ് ഷോട്സ് ആദ്യമെത്തുക എന്നും യു ട്യൂബ് ബ്ലോഗ്പോസ്റ്റിൽ പറയുന്നു.

15 സെക്കൻഡോ അതിൽ താഴെയോ ദൈർഘ്യം വരുന്ന ഹ്രസ്വ വിഡിയോകൾ നിർമ്മിക്കാനുള്ള സൗകര്യമാണ് യു ട്യൂബ് ഷോട്‌സിൽ ഉള്ളത്. ക്രിയേറ്റർമാർക്കായി പുതിയ ഇന്റർഫെയ്‌സ്, വിഡിയോ ചിത്രീകരിക്കാനുള്ള ടൂളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക് ടോക്കിലേത് പോലെ തന്നെ ഒന്നിലേറെ വിഡിയോ ക്ലിപ്പുകൾ ഒന്നിച്ചു ചേർത്തു വിഡിയോ നിർമ്മിക്കാൻ മൾട്ടി സെഗ്മെന്റ് ക്യാമറ, ടിക്ടോക്കിലെപ്പോലെ തന്നെ സംഗീതത്തോടൊപ്പം വിഡിയോ ചിത്രീകരിക്കാൻ റെക്കോർഡ് വിത്ത് മ്യൂസിക് ഓപ്ഷൻ, വിഡിയോയുടെ വേഗം നിർണയിക്കാനും നിയന്ത്രിക്കാനും സ്പീഡ് കൺട്രോൾ സംവിധാനം, ഫോൺ കയ്യിൽ പിടിക്കാതെ വിഡിയോ ചിത്രീകരിക്കാൻ സൗകര്യത്തിന് ടൈമർ, കൗണ്ട്ഡൗൺ സംവിധാനങ്ങളും ഷോട്‌സിലുണ്ട്.

അപ് ലോഡ് ചെയ്യുന്ന വിഡിയോകൾക്കൊപ്പം ചേർക്കാൻ ഒരു ലക്ഷത്തിലേറെ മ്യൂസിക് ട്രാക്കുകളും യുട്യൂബ് ഷോട്‌സിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോട്ടോ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിന് റീൽസ് വഴി നേടാനാകാത്തത് വിഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുട്യൂബ് ഷോട്‌സ് അവതരിപ്പിക്കുന്നത്. യുട്യൂബ് ഷോട്‌സിന്റെ വരവിന്റെ മുന്നോടിയായി ഇന്ത്യയിൽ യുട്യൂബ് ആൻഡ്രോയ്ഡ് ആപ്പിനുള്ളിൽ ക്രിയേറ്റ് ഐകൺ താഴെ മധ്യഭാഗത്തേക്ക് പുനഃസ്ഥാപിച്ചിരുന്നു. ഐഒഎസ് ആപ്പിലും മറ്റു രാജ്യങ്ങളിലും വൈകാതെ ഈ പുതിയ മാറ്റങ്ങൾ ദൃശ്യമാകും.

യുട്യൂബ് ഷോട്‌സ് വിഡിയോകൾ എങ്ങനെയാണെന്നറിയാൻ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലെ യുട്യൂബ് ആപ്പിലുള്ള ഷോട്‌സ് എന്ന നിരയിലുള്ള വിഡിയോകൾ പരിശോധിക്കാം. ഷോട്‌സ് കാണുന്നില്ലെങ്കിൽ ആപ് അപ്‌ഡേറ്റ് ചെയ്ത് അത് സ്വന്തമാക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP