Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടുതൽ സുരക്ഷയിൽ ഇനി സവാരി; ടാറ്റായുടെ പടക്കുതിരയെ അകമ്പടി വാഹനമാക്കി ഉദ്ദവ് താക്കറെ; ഇനി ഉദ്ദവിന്റെ അംഗരക്ഷകർ ടാറ്റാ ഹാരിയറിൽ പറക്കും

മറുനാടൻ ഡെസ്‌ക്‌

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സുരക്ഷ വാഹനവ്യൂഹത്തിൽ ഇടംപിടിച്ച് ടാറ്റയുടെ പടക്കുതിര ഹാരിയർ എസ്‌യുവി. 2019-ൽ നിർമ്മിച്ച ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഹാരിയറുകളാണ് ഉദ്ദവിന്റെ സുരക്ഷ വാഹനങ്ങളിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന. വിദേശ നിർമ്മിത ലാൻഡ് റോവർ റേഞ്ച് റോവർ വാഹനങ്ങളും മെഴ്സിഡീസ് ജിഎൽഎസ് മോഡലുകളിലുമാണ് ഉദ്ധവ് താക്കറെയുടെ യാത്രകൾ. എന്നാൽ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത് ഇന്ത്യൻ നിർമ്മിത വാഹനങ്ങളാണെന്നതാണ് ശ്രദ്ധേയം.

ഉദ്ദവിന്റെ സുരക്ഷ വാഹന വ്യൂഹത്തിലേക്ക് എത്തിയിട്ടുള്ള ഹാരിയറിന് ഫോഗ് ലാമ്പുകൾ ഇല്ല. അതുകൊണ്ടു തന്നെ ഇവ ഹാരിയറിന്റെ അടിസ്ഥാന വേരിയന്റായ എക്സ്ഇ ആണെന്നാണ് റിപ്പോർട്ടുകൾ. ഹാരിയറിന്റെ അടിസ്ഥാന വേരിയന്റിന് അറ്റ്ലസ് ബ്ലാക്ക് ഫിനീഷിങ്ങ് നൽകി പ്രത്യേകമായി നിർമ്മിച്ച വാഹനങ്ങളാണ് പൈലറ്റ് വാഹനങ്ങളായി എത്തിയിട്ടുള്ളതെന്നാണ് സൂചന.

ലാൻഡ് റോവർ ഡി8 ആർക്കിടെക്ച്ചറിൽ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്‌ഫോമിലാണ് ഹാരിയറിന്റെ നിർമ്മാണം. ടാറ്റയും ജാഗ്വാർ ലാൻഡ് റോവറും സംയുക്തമായി ചേർന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. 4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും 2741 എംഎം വീൽബേസുമാണ് വാഹനത്തിനുള്ളത്. 205 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 1675 കിലോഗ്രമാണ് ഭാരം.

2018 ഓട്ടോ എക്‌സ്‌പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. തുടർന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ വിലയിൽ ശക്തമായ സുരക്ഷയും വമ്പൻ സാങ്കേതികവിദ്യയും സമ്മാനിച്ച വാഹനത്തിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജാഗ്വാർ ആൻഡ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്റെ രൂപകൽപ്പന. ജാഗ്വാർ ആൻഡ് ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂണെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.

ബിഎസ്-4 നിലവാരത്തിലുള്ള 2.0 ലിറ്റർ ഡീസൽ എൻജിനിലാണ് ഹാരിയർ ആദ്യം പുറത്തിറങ്ങിയിരുന്നത്. ഈ എഞ്ചിൻ 140 പിഎസ് പവറും 350 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ, ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ എൻജിന്റെ പവർ 170 പിഎസ് ആയി ഉയർത്തി. ആറ് സ്പീഡ് മാനുവൽ ഓട്ടോമാറ്റിക് എന്നിവയാണ് ഇപ്പോൾ ട്രാൻസ്മിഷനുകൾ.

പുതിയ വാഹനത്തിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്യുവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോൾ ഇഎസ്‌പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) നൽകിയിരിക്കുന്നു. പുതുതായി കാലിപ്സോ റെഡ് നിറവും സ്‌റ്റൈലിഷ് പുറം കണ്ണാടികളും നൽകിയതോടെ ടാറ്റ ഹാരിയർ മുമ്പത്തേക്കാൾ ആകർഷകമാണ്.

പുതുതായി എക്സ്ഇസഡ് പ്ലസ്/എക്സ്ഇസഡ്എ പ്ലസ് എന്നീ ടോപ് വേരിയന്റുകളിലും ടാറ്റ ഹാരിയർ ലഭിക്കും. പനോരമിക് സൺറൂഫ്, ആറ് വിധത്തിൽ ക്രമീകരിക്കാവുന്ന പവേർഡ് ഡ്രൈവർ സീറ്റ്, ക്രമീകരിക്കാവുന്ന ലംബാർ സപ്പോർട്ട്, ഓട്ടോ ഡിമ്മിങ് റിയർ വ്യൂ മിററുകൾ, ഡുവൽ ടോൺ ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഈ വേരിയന്റുകളുടെ ഫീച്ചറുകളാണ്. എക്സ്എംഎ, എക്സ്ഇസഡ്എ, എക്സ്ഇസഡ്എ പ്ലസ് എന്നീ വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഹാരിയർ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP