Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി എസ് എൽ വി പറന്നുയർന്നത് ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹവുമായി; ശത്രുരാജ്യങ്ങളുടെ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും മിസൈലുകളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത് പ്രതിരോധ നടപടികൾ സ്വയം തീരുമാനിച്ച് നടപ്പാക്കുന്ന ആർട്ടിഫിഷിഷ്യൽ ഇന്റലിജൻസ്; എമിസാറ്റിന്റെ കൃത്രിമ ബുദ്ധിയെ തിരിച്ചറിയാൻ ചൈനക്കും റഷ്യക്കും ആകില്ല; ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് വിക്ഷേപിച്ചത് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങൾ; ബഹിരാകാശത്ത് ഇന്ത്യ കരുത്ത് കാട്ടുമ്പോൾ

പി എസ് എൽ വി പറന്നുയർന്നത് ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹവുമായി; ശത്രുരാജ്യങ്ങളുടെ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും മിസൈലുകളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത് പ്രതിരോധ നടപടികൾ സ്വയം തീരുമാനിച്ച് നടപ്പാക്കുന്ന ആർട്ടിഫിഷിഷ്യൽ ഇന്റലിജൻസ്; എമിസാറ്റിന്റെ കൃത്രിമ ബുദ്ധിയെ തിരിച്ചറിയാൻ ചൈനക്കും റഷ്യക്കും ആകില്ല; ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് വിക്ഷേപിച്ചത് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങൾ; ബഹിരാകാശത്ത് ഇന്ത്യ കരുത്ത് കാട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി: ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ പിഎസ്എൽവി സി 45 വിക്ഷേപിച്ചു. രാവിലെ 9.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണു വിക്ഷേപണം നടന്നത്. 3 മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും വിക്ഷേപണം. പിഎസ്എൽവിയുടെ 47ാം ദൗത്യമാണ് ഇത്.

പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റാണു വിക്ഷേപണത്തിലെ താരം. ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് വിഭാഗത്തിൽപെടുന്ന ഇത് ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാജ്യം പൂർണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളിലാണ്. അതിർത്തി നിരീക്ഷണത്തിലും റഡാറുകളിൽ നിന്നുള്ള സന്ദേശങ്ങൾ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും. അതിർത്തിയിലെ ഭീഷണികൾ തിരിച്ചറിയുന്നതിന് സൈന്യത്തെ സഹായിക്കുന്നതാണ് ഇത്.

3 ഭ്രമണപഥങ്ങളിൽ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ ദൗത്യമാണ് സി45. 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയിൽ നിന്നു 749 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും .ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റർ ഉയരത്തിൽ പിഎസ്എൽവിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നിൽപുറപ്പിക്കും.

ഭാവി ബഹിരാകാശ പരീക്ഷണങ്ങൾക്കു വേണ്ടിയാണിത്. മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളിൽ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആർഐഎസ് എന്നിവയാണിവ. ലിത്വാനിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉപഗ്രഹങ്ങളെയും ഇന്നത്തെ ദൗത്യത്തിൽ വിക്ഷേപിക്കുന്നുണ്ട്.

എ-സാറ്റ് മിസൈൽ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സർജിക്കൽ സ്‌ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റുമായാണ് പിഎസ്എൽവി കുതിച്ചുയർന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയം പ്രവർത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹമാണ് എമിസാറ്റ്. അമേരിക്കയിൽ നിന്ന് 20ഉം ലിത്വാനിയയിൽ നിന്ന് രണ്ടും സ്വിറ്റ്‌സർലൻഡ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് ഓരോ ഉപഗ്രഹങ്ങളുമാണ് ഇവയിൽ ഉൾപ്പെടുന്നു.

ഡി.ആർ.ഡി.ഒയും ഐഎസ്ആർഒയും സംയുക്തമായാണ് എമിസാറ്റ് നിർമ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവരുടെ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകൾ പോലുള്ള ആയുധങ്ങളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികൾ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകൾ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങൾക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്‌നലുകൾ തിരിച്ചറിയാൻ കഴിയില്ല.

ഐസ്.എസ്.ആർ.ഒയുടെ ചരിത്രത്തിലാദ്യമായാണ് പൊതുജനങ്ങൾക്ക് വിക്ഷേപണ ദൃശ്യം കാണാൻ അവസരവും നൽകി. ശീഹരിക്കോട്ടയിൽനിന്നുള്ള 71-ാമത് വിക്ഷേപണംമായിരുന്നു ഇത്. പി.എസ്.എൽവിയുടെ 47-ാം ദൗത്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP