Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ടെലിവിഷൻ പുറത്തിറക്കി സോണി; മനുഷ്യന്റെ തലച്ചോറ് പ്രൊസസ്സ് ചെയ്യുന്നതുപോലെ ചിത്രങ്ങളെ പ്രൊസസ്സ് ചെയ്യാൻ ഇതിനാകും; ശബ്ദവും രൂപവും കൂടുതൽ സ്വാഭാവികമായി അനുഭവപ്പെടും; സോണിയുടെ ബ്രാവിയ എക്സ് ആർടിവിയെ കുറിച്ച് കൂടുതൽ അറിയാം

നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ടെലിവിഷൻ പുറത്തിറക്കി സോണി; മനുഷ്യന്റെ തലച്ചോറ് പ്രൊസസ്സ് ചെയ്യുന്നതുപോലെ ചിത്രങ്ങളെ പ്രൊസസ്സ് ചെയ്യാൻ ഇതിനാകും; ശബ്ദവും രൂപവും കൂടുതൽ സ്വാഭാവികമായി അനുഭവപ്പെടും; സോണിയുടെ ബ്രാവിയ എക്സ് ആർടിവിയെ കുറിച്ച് കൂടുതൽ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാം ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ബ്രിട്ടീഷുകാർ കൂടുതൽ സമയം ചെലവഴിക്കുന്നത് ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലാണ്. ഈ സമയത്താണ് മനുഷ്യന്റെ തലച്ചോറിനെ അനുകരിക്കാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടെലിവിഷൻ സെറ്റുമായി സോണി വിപണിയിലെത്തുന്നത്. ശബ്ദത്തേയും രൂപത്തേയും കൂടുതൽ സ്വാഭാവികമായി അനുഭവവേദ്യമാക്കുവാൻ ഈ പുതിയ സാങ്കേതിക വിദ്യയ്ക്ക് കഴിയും.

നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യിൽ പ്രവർത്തിക്കുന്ന ഒരു പ്രൊസസ്സറാണ് ഈ ടെലിവിഷനുള്ളത്. ഇതാണ് ശബ്ദത്തിനും രൂപത്തിനും കൂടുതൽ സ്വാഭാവികത നൽകുന്നത്. ഇത് ദൃശ്യാനുഭവത്തെ മനോഹരമാക്കും. സോണിയുടെപുതിയ കോഗ്‌നിറ്റീവ് പ്രൊസസ്സറായ എക്സ് ആർ കോഗ്‌നിറ്റീവ് ഇന്റലിജൻസ് എന്ന് അറിയപ്പെടുന്ന പുതിയ നിർമ്മിത ബുദ്ധിയാണ് ഉപയോഗിക്കുന്നത്. ഇതിന് മനുഷ്യർ എങ്ങനെ കാണുന്നു, എങ്ങനെ കേൾക്കുന്നു എന്നൊക്കെ മനസ്സിലാക്കുവാനുള്ള കഴിവുണ്ട്. അതിനനുസരിച്ച് ശബ്ദത്തിന്റെയും രൂപത്തിന്റെയും സ്വഭാവ സവിശേഷതകൾ മാറ്റിക്കൊണ്ടിരിക്കും.

ഒരു വസ്തുവിനെ കാണുമ്പോൾ മനുഷ്യന്റെ തലച്ചോറ് അറിയാതെതന്നെ അതിലെ ചില പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാത്രമല്ല, മുഴുവൻ രൂപത്തേയും സ്‌കാൻ ചെയ്ത് അതിലെ എലമെന്റുകളുടെ റേഞ്ച് വിലയിരുത്തും. ഈ പുതിയ പ്രൊസസ്സറും ഇതേ രീതി പിന്തുടരുന്നു എന്നാണ് സോണി അവകാശപ്പെടുന്നത്. കമ്പനിയുടെ പുതിയ ബ്രേവിയ എക്സ് ആർശ്രേണിയിലായിരിക്കും ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക.

സാധാരണയായി ടെലിവിഷന്റെ കാഴ്‌ച്ചാനുഭവം മെച്ചപ്പെടുത്താൻ അതിലെ എൽ ഇ ഡി, ഒ എൽ ഇ ഡി ഘടകങ്ങളെ മെച്ചപ്പെടുത്താനും അല്ലെങ്കിൽ സ്‌ക്രീൻ റെസൊലൂഷൻ കൂട്ടാനുമൊക്കെയാണ് കമ്പനികൾ ശ്രദ്ധിക്കാറുള്ളത്. എന്നാൽ ഇപ്പോൾ നിർമ്മിത ബുദ്ധിയുടെ പുതിയ സാദ്ധ്യതകൾ പരീക്ഷിക്കുവാൻ തുടങ്ങി എന്നതിനർത്ഥം സാങ്കേതിക വിദ്യയുടെ പുതിയ മേച്ചിൽപ്പുറങ്ങളീലേക്ക് കമ്പനികൾ ഇറങ്ങാൻ തുടങ്ങി എന്നുതന്നെയാണ്.

പുതിയ പ്രൊസസ്സറിനൊപ്പം സോണിയുടെ സ്വന്തം സ്ട്രീമിങ് സർവ്വീസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രേവിയ കോർ എന്ന ഈ സേവനം പുതിയ ബ്രേവിയ എക്സ് ആർ റേഞ്ചിലുള്ള ടെലിവിഷനുകളിൽ ലഭ്യമാണ്. സോണി പിക്ചേഴ്സ് എന്റർടെയിന്മെന്റിൽ നിന്നുള്ള പരിപാടികൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ എത്തുന്നതിനു മുൻപ് ഇതിൽ കാണാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP