Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവേറെ കഴിഞ്ഞതല്ലേ, ഇനിയൽപ്പം ഉറക്കമാകാം; ഉപഭോക്താക്കൾക്ക് ബെഡ്ടൈം റിമൈന്റേഴ്സ് സംവിധാനവുമായി യുട്യൂബ്

രാവേറെ കഴിഞ്ഞതല്ലേ, ഇനിയൽപ്പം ഉറക്കമാകാം; ഉപഭോക്താക്കൾക്ക് ബെഡ്ടൈം റിമൈന്റേഴ്സ് സംവിധാനവുമായി യുട്യൂബ്

മറുനാടൻ ഡെസ്‌ക്‌

കൊവിഡ് ബാധയെ തുടർന്ന് വീടുകളിൽ തന്നെയായ ജനങ്ങൾ പകുതി സമയവും ചിലവഴിക്കുക ഇന്റർനെറ്റിനൊപ്പമാണ്. അതിൽ നല്ലൊരു പങ്ക് യുട്യൂബ് കാണാൻ മാറ്റിവെക്കുന്നു. യൂട്യൂബ് സമയം നോക്കാതെ വീക്ഷിക്കുന്നത് ഉറക്കക്രമം തെറ്റുന്നു എന്ന പരാതി സ്ഥിരമായതോടെ പരിഹാരവും യൂട്യൂബ് തന്നെ നിർദ്ദേശിക്കുകയാണ്. ഉപഭോക്താക്കൾക്ക് ഉറങ്ങാനുള്ള മുന്നറിയിപ്പ് നൽകാനൊരുങ്ങുകയാണ് ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ്.

'ബെഡ്ടൈം റിമൈന്റേഴ്സ്' എന്ന പുതിയ തരം അറിയിപ്പ് നൽകി അർത്ഥരാത്രിയും വീഡിയോ കണ്ടിരിക്കുന്നവരെ ഉറക്കാൻ സഹായിക്കുന്നതാണിത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളിൽ ഈ സംവിധാനം വൈകാതെ ലഭ്യമാകും. മൊബൈൽ ഉപയോഗിക്കുന്നവർക്ക് മാത്രമാകും ഇങ്ങനെ ബെഡ്റ്റൈം റിമൈന്റേഴ്സ് നൽകുക എന്ന് കമ്പനി അറിയിച്ചു.

മുൻപ് ഏറെ നേരം വീഡിയോകൾ തിരയുന്നവർക്ക് 'ടേക് എ ബ്രേക്ക്' എന്ന സംവിധാനം കൊണ്ടുവന്നിരുന്നു. ഇതിൽ സമയക്രമം തീരുമാനിക്കാൻ ഉപഭോക്താവിന് അവസരം നൽകിയിരുന്നു. അതുപോലെ തന്നെ 'ബെഡ്ടൈം റിമൈന്റേഴ്സ്' നും സമയക്രമം സ്വയം തീരുമാനിക്കാം. വീഡിയോയ്ക്കിടയിലോ വീഡിയോയുടെ അവസാനമോ എപ്പോഴാണ് ഓർമ്മിപ്പിക്കേണ്ടത് എന്നും ഉപഭോക്താവിന് തീരുമാനിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP