Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി കോൺടാക്ടുകൾ ആഡ് ചെയ്യാൻ ക്യൂ ആർ കോഡും; വാട്സാപ്പിന്റെ പുതിയ സംവിധാനം ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ

ഇനി കോൺടാക്ടുകൾ ആഡ് ചെയ്യാൻ ക്യൂ ആർ കോഡും; വാട്സാപ്പിന്റെ പുതിയ സംവിധാനം ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ക്യൂ. ആർ. കോഡുകൾ വഴി കോണ്ടാക്ടുകൾ ഷെയർ ചെയ്യാനും ആഡ് ചെയ്യാനുമുള്ള സൗകര്യവുമായി വാട്സാപ്പ്. ഐ.ഒ.എസ്, ആൻഡ്രോയിഡ് ഫോണുകളിലാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ സൗകര്യം കമ്പനി  ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി ഫോണുകളിൽ പുതിയ സംവിധാനം പരീക്ഷിച്ച് തുടങ്ങി. ക്യൂ. ആർ. കോഡ് സ്കാൻ ചെയ്യുന്നത് വഴി ഇനി മുതൽ വളരെ എളുപ്പത്തിൽ കോണ്ടാക്ടുകൾ സേവ് ചെയ്യുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്യാം.

ക്യൂ. ആർ. കോഡ് വഴി മുൻപത്തേക്കാളും വളരെ എളുപ്പത്തിൽ ഇപ്പോൾ വാട്സാപ്പിൽ ആളുകളെ ചേർക്കാമെന്നുള്ളത് തന്നെയാണ് പുതിയ അപ്ഡേറ്റിലെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ കോണ്ടാക്ടിന്റെ രാജ്യത്തിന്റെ പേര് സെലക്ട് ചെയ്യുമ്പോൾ തന്നെ രാജ്യത്തിന്റെ ഫോൺ കോഡ് ആപ്പ് കണ്ടെത്തുന്നു. പിന്നീടാണ് ക്യൂ. ആർ.കോഡ് സ്കാൻ ചെയ്യുന്നത്. കോണ്ടാക്ട് കൈമാറുമ്പോൾ നമ്പറിന്റെ ഉടമസ്ഥന് വാട്സാപ്പ് സൗകര്യം ഉണ്ടോ ഇല്ലയോ എന്നും ആപ്പ് കണ്ടെത്തും. ഈ സൗകര്യങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലെ നെയിംടാഗിനോടും സ്നാപ്പ്ചാറ്റിലെ സ്നാപ്പ്കോഡിനോടും സാമ്യമുണ്ട്. ക്യൂ. ആർ. കോഡ് ഷെയർ ചെയ്യുന്നത് വഴി കോണ്ടാക്ടിന്റെ അഡ്രസുൾപ്പെടെ നിരവധി വിവരങ്ങൾ ഫോണിലെത്തുന്നു.

പുതിയ ക്യൂ ആർ കോഡ് സവിശേഷത ഐ.ഒ.എസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബീറ്റ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഇത് സ്‌നാപ്ചാറ്റ് സ്‌നാപ്‌കോഡുകളുടേതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. അതേ സമയം, ഈ പുതിയ സവിശേഷത എന്ന് മുതൽ നിലവിൽ വരും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP