Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശത്രുവിന്റെ റഡാറിൽ ലഭിക്കുന്ന വിവരങ്ങൾ അറിയാം; നിശ്ചിത സ്ഥലത്തെ മിലിട്ടറി മൂവ് കൃത്യമായി പറഞ്ഞ് തരും; ശത്രുവിന്റെ യുദ്ധോപകരണങ്ങളുടെ ചലനവും ഒപ്പിയെടുക്കും; ഐഎസ്ആർഒ ഏപ്രിൽ ഒന്നിന് ലോഞ്ച് ചെയ്യുന്ന ഉപഗ്രഹം പാക്കിസ്ഥാന് വമ്പൻ ഭീഷണി ഉയർത്തും

ശത്രുവിന്റെ റഡാറിൽ ലഭിക്കുന്ന വിവരങ്ങൾ അറിയാം; നിശ്ചിത സ്ഥലത്തെ മിലിട്ടറി മൂവ് കൃത്യമായി പറഞ്ഞ് തരും; ശത്രുവിന്റെ യുദ്ധോപകരണങ്ങളുടെ ചലനവും ഒപ്പിയെടുക്കും; ഐഎസ്ആർഒ ഏപ്രിൽ ഒന്നിന് ലോഞ്ച് ചെയ്യുന്ന ഉപഗ്രഹം പാക്കിസ്ഥാന് വമ്പൻ ഭീഷണി ഉയർത്തും

ന്ത്യൻ സേനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതിനായി ഐഎസ്ആർഒ ഏപ്രിൽ ഒന്നിന് ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റായ എമിസാറ്റ് ലോഞ്ച് ചെയ്യുന്നു. ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ അഥവാ ഡിആർഡിഒ ആണിത് വികസിപ്പിച്ചിരിക്കുന്നത്. ശത്രുവിന്റെ റഡാറിൽ ലഭിക്കുന്ന വിവരങ്ങൾ അറിയാൻ ഇന്ത്യൻ സേനയെ സഹായിക്കുന്ന ഉപഗ്രഹമായിരിക്കുമിത്. ഇതിന് പുറമെ നിശ്ചിത സ്ഥലത്തെ മിലിട്ടറി മൂവ് കൃത്യമായി പറഞ്ഞ് തരാനും ഈ പ്രത്യേ ഉപഗ്രഹത്തിന് സാധിക്കും. ശത്രുവിന്റെ യുദ്ധോപകരണങ്ങളുടെ ചലനവും ഒപ്പിയെടുക്കാൻ ഇതിനാവും. ഈ ഐഎസ്ആർഒ ഉപഗ്രഹം പാക്കിസ്ഥാന് വമ്പൻ ഭീഷണി ഉയർത്തുമെന്നുറപ്പാണ്.

എമിസാറ്റ് പോലുള്ള മിലിട്ടറി സാറ്റലൈറ്റുകൾക്ക് പ്രധാനമായും മൂന്ന് സവിശേഷതകളാണുള്ളതെന്നാണ് മുൻ ഡിആർഡിഒ സയന്റിസ്റ്റായ രവി ഗുപ്ത പറയുന്നത്. ശത്രുവിന്റെ റഡാറുകളുടെ പ്രവർത്തനം നിരീക്ഷിക്കൽ, അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സെൻസറുകളെ നിരീക്ഷിക്കൽ, ശത്രുവിന്റെ ഏരിയകളുടെ വിഹഗ വീക്ഷണവും എത്രത്തോളം കമ്യൂണിക്കേഷൻ ഡിവൈസുകൾ അതിർത്തിയിൽ പ്രവർത്തന നിരതമായിരിക്കുന്നുവെന്നുമുള്ള കണ്ടെത്തൽ എന്നിവയാണവ. 436 കിലോഗ്രാം തൂക്കമുള്ള ഡിആർഡിഒ സാറ്റലൈറ്റ് 763 കിലോമീറ്റർ ഓർബിറ്റിലാണ് ഭ്രമത്തിനെത്തിക്കുന്നത്. ഇതിലൂടെ പാക്കിസ്ഥാൻ പോലുള്ള ശത്രുരാജ്യങ്ങൾക്ക് മേൽ സൂക്ഷ്മനീരീക്ഷണം സദാസമയവും നടത്താൻ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടാക്കും.

നിലവിൽ ഡ്രോണുകൾ, എയറോസ്റ്റാറ്റുകൾ, അല്ലെങ്കിൽ ബലൂണുകൾ എന്നിവയിലൂടെ ശത്രുവിന്റെ ആയുധങ്ങൾക്ക് മേലും വസ്തുവകകൾക്ക് മേലും സൂക്ഷ്മനിരീക്ഷണം നടത്താനാവുന്നുണ്ടെങ്കിലും അതിന് പരിമിതികളേറെയുണ്ടെന്നും അത് പുതിയ സാറ്റലൈറ്റിലൂടെ പരിഹരിക്കാനാവുമെന്നുമാണ് ഗുപ്ത അവകാശപ്പെടുന്നത്. അതായത് ഇത്തരത്തിലുള്ള നിരവധി ഇലക്ട്രോണിക് സാറ്റലൈറ്റുകൾ ലോഞ്ച് ചെയ്യുന്നതിലൂടെ ശത്രുവിന്റെ ഓരോ ചലനവും അതാത് സമയം ഇന്ത്യക്ക് മനസിലാക്കാനാവുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിലൂടെ ശത്രുവിന്റെ റഡാറിലെത്തുന്ന വിവരങ്ങൾ പോലും ചോർത്തിയെടുക്കാനാവും.

വളരെ അഡ്വാൻസ്ഡ് ആയ ഇലക്ട്രോണിക് സാറ്റലൈറ്റുകളിലൂടെ ശത്രുവിന്റെ പ്രദേശത്ത് സജീവമായിരിക്കുന്ന കമ്മ്യൂണിക്കേഷൻ ഡിവൈസുകളിലെ സംഭാഷണങ്ങളെ വ്യക്തമായി ഡീകോഡ് ചെയ്തെടുക്കാൻ സാധിക്കും. എമിസാറ്റ് വിക്ഷേപിക്കുന്നതിന് മുമ്പ് ഐഎസ്ആർഒ ജനുവരി 24ന് മൈക്രോസാറ്ര് ആർ വിക്ഷേപിച്ചിരുന്നു.

രാത്രിയിൽ പോലും വ്യക്തമായി ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള സാറ്റലൈറ്റാണിത്. മൊത്തത്തിലുള്ള 47 ഓപ്പറേഷണൽ സാറ്റലൈറ്റുകൾക്ക് പുറമെ ഇന്ത്യയ്ക്ക് നിലവിൽ ആറ് മുതൽ എട്ട് വരെ സാറ്റലൈറ്റുകളുണ്ടെന്നും ഇവ മിലിട്ടറി, സർവൈലൻസ് കാര്യങ്ങൾക്ക് മാത്രമായാണ് പ്രയോജനപ്പെടുത്തുന്നതെന്നുമാണ് ഐഎസ്ആർഒ ഉറവിടം വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP