Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഡാറുകളെ വെട്ടിച്ച് മുന്നേറുന്ന അമേരിക്കൻ സ്റ്റെൽത്തിന്റെ രൂപം; മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ബോംബുമായി ശത്രുപാളയങ്ങളിലേക്ക് പാഞ്ഞെത്തും; 40 മൈൽ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കും; ലോകത്തിൽ യുദ്ധരംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായ എകെ 47 തോക്കുമായി എത്തിയ കലാഷ്നിക്കോവ് കുഞ്ഞൻ ഡ്രോണുമായി വീണ്ടും ഞെട്ടിക്കുന്നു; അബുദാബിയിലെ പ്രതിരോധ എക്സിബിഷനിൽ എത്തുന്ന ഈ 'ഇത്തിരിക്കുഞ്ഞൻ' ലോക യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കുമോ?

റഡാറുകളെ വെട്ടിച്ച് മുന്നേറുന്ന അമേരിക്കൻ സ്റ്റെൽത്തിന്റെ രൂപം; മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ബോംബുമായി ശത്രുപാളയങ്ങളിലേക്ക് പാഞ്ഞെത്തും; 40 മൈൽ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കും; ലോകത്തിൽ യുദ്ധരംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായ എകെ 47 തോക്കുമായി എത്തിയ കലാഷ്നിക്കോവ് കുഞ്ഞൻ ഡ്രോണുമായി വീണ്ടും ഞെട്ടിക്കുന്നു; അബുദാബിയിലെ പ്രതിരോധ എക്സിബിഷനിൽ എത്തുന്ന ഈ 'ഇത്തിരിക്കുഞ്ഞൻ' ലോക യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ഒറ്റനോട്ടത്തിൽ റഡാറുകളെ വെട്ടിച്ച് മുന്നേറുന്ന അമേരിക്കൻ സ്‌റ്റെൽത്തിന്റെ കുഞ്ഞൻരൂപം. വീതി വെറും നാലടി. ഒറ്റ ചാർജിൽ അരമണിക്കുറിലേറെ പറക്കും. അതും മണിക്കൂറിൽ 80 മൈൽ വേഗത്തിൽ. മൂന്നുകിലോയോളം ഭാരമുള്ള മാരക ബോംബുകൾ വഹിക്കാം.

40 മൈൽ അകലെയുള്ള ലക്ഷ്യങ്ങളിലേക്ക് കൃത്യമായി പറന്നെത്തി ശക്തമായ സ്‌ഫോടനം നടത്തും... പറഞ്ഞുവരുന്നത് ഒരു ഇത്തിരിക്കുഞ്ഞനെ പറ്റിയാണ്. ലോകത്ത് യുദ്ധങ്ങളെ തന്നെ കഴിഞ്ഞ കുറച്ച് ദശകങ്ങളിൽ മാറ്റിമറിച്ച എകെ 47 എന്ന കലാഷ്‌നിക്കോവ് തോക്കിന്റെ 'ഇപ്പോൾ പിറന്നുവീഴുന്ന' കുഞ്ഞനുജനെപ്പറ്റി. ഒരു പുതിയ ആളില്ലാ വിമാനത്തെപ്പറ്റി.

അതേ, ഒരുകാലത്ത് ലോകം കീഴടക്കിയ, തീവ്രവാദികൾക്കും വിവിധ രാജ്യങ്ങളിലെ സൈനികർക്കും ഒരുപോലെ ആയുധമായ എകെ-47 എന്ന കലാഷ്‌നിക്കോവ് റൈഫിളിന്റെ ഉപജ്ഞാതാക്കൾ വീണ്ടുമൊരു കണ്ടുപിടിത്തവുമായി എത്തുന്നു. അതോടെ ഇതും ലോകത്ത് യുദ്ധരംഗങ്ങളിൽ വലിയ തരംഗമാകും എകെ-47 പോലെ എന്ന ചർച്ചകൾ സജീവമായി.

റഷ്യയിലെ കലാഷ് നിക്കോവ് ഉപജ്ഞാതാക്കളാണ് ഈയാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയിൽ നടക്കുന്ന ഡിഫൻസ് എക്‌സിബിഷനിൽ ഇത്തരമൊരു ആളില്ലാ വിമാനം അഥവാ ഡ്രോൺ അവതരിപ്പിക്കുന്നത്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ പ്രദർശനത്തിൽ കലാഷ്‌നിക്കോവ് അവതരിപ്പിക്കുന്ന ഡ്രോൺ ഒന്നു കാണാൻ.. അതിന്റെ വിശേഷങ്ങൾ കേൾക്കാൻ.

ലോകത്ത് യുദ്ധമുങ്ങൾ തന്നെ മാറ്റിമറിക്കും ഈ ഡ്രോൺ എന്ന് ഇപ്പോൾതന്നെ വിലയിരുത്തലുകൾ വന്നുകഴിഞ്ഞു. എകെ-47 പോലെ തന്നെ കുറഞ്ഞ വിലയിൽ ഈ ഡ്രോണും ലഭ്യമാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ലോകത്താകമാനം തന്റെ 'ചേട്ടന്' കിട്ടിയതിനേക്കാൾ സ്വീകാര്യത ഈ 'കുഞ്ഞനുജനും' കിട്ടുമെന്ന് പ്രതിരോധ വിദഗ്ദ്ധർ തന്നെ വിലയിരുത്തുന്നു.

ലോകം കീഴടക്കിയ എകെ-47 അഥവാ കലാഷ്‌നിക്കോവ്

കുറഞ്ഞ വില, കൃത്യതയ്യാർന്ന ഉപയോഗക്ഷമത, ആർക്കും അനായാസം ഉപയോഗിക്കാവുന്ന സാങ്കേതികത. ഇതെല്ലാമായിരുന്നു കലാഷ് നിക്കോവ് എന്ന റഷ്യക്കാരന്റെ കണ്ടുപിടിത്തമായ എകെ-47. രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടിയാണ് ഉണ്ടാക്കിയതെങ്കിലും അത് പിന്നീട് ലോകത്താകമാനം സൈന്യവും അതിലേക്കാൾ ഉപരി വിവിധ ഭീകരസംഘടനകളും വ്യാപകമായി ഉപയോഗിച്ചു എന്നത് ചരിത്രം. ഇന്നും മറ്റേതൊരു തോക്കിനേക്കാളും എല്ലാവിഭാഗത്തിനും പ്രിയങ്കരമാണ് എകെ-47 എന്നറിയുമ്പോഴാണ് ലോകത്ത് എത്രത്തോളം യുദ്ധരംഗത്തെ മാറ്റിമറിച്ച ആയുധമായിരുന്നു അതെന്ന് മനസ്സിലാവുക.

യഥാർത്ഥത്തിൽ അതൊരു വിപ്‌ളവം തന്നെയായിരുന്നു. പല യുദ്ധങ്ങളിലും വിജയത്തിൽ നിർണായക ഘടകമായി മാറി എകെ-47ന്റെ സാന്നിധ്യം. അത് കൈവശമുള്ളവർ ജയിച്ചുകയറുകയും എതിരാളികൾ നിശബ്ദം മരിച്ചുവീഴുകയും ചെയ്തു. ഇപ്പോൾ അതിലും മികച്ച തോക്കുകൾ എത്തിയെങ്കിലും ഇന്നും അത് പലർക്കും പ്രിയങ്കരമാണെന്നത് മറ്റൊരു സത്യം. '

ഏറ്റവും ഒടുവിൽ തങ്ങളുടെ ആയുധങ്ങൾ ശത്രുക്കളുടെ കൈവശം കിട്ടിയാൽ അത് അവർ നിർമ്മിച്ചേക്കുമെന്ന ആശങ്കയിൽ ലോകപൊലീസ് ആയ അമേരിക്ക തന്നെ അഫ്ഗാൻ യുദ്ധകാലത്ത് തങ്ങൾക്കൊപ്പം ചേർന്ന അഫ്ഗാൻ സേനയ്ക്കും മറ്റും എകെ-47 ആണ് വാങ്ങി നൽകിയതെന്നുകൂടി അറിയുമ്പോൾ ഇപ്പോഴും യുദ്ധരംഗത്ത് അവിഭാജ്യ ഘടകമാണ് ഈ തോക്കെന്ന് മനസ്സിലാകും.

ഇത്തരത്തിൽ ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും എല്ലാം യുദ്ധചരിത്രങ്ങൾ മാറ്റിയെഴുതി കലാഷ്‌നിക്കോവ് അഥവാ എകെ-47. പെന്റഗൺ സെക്കൻഡ് ഹാൻഡ് എകെ-47 വാങ്ങിയാണ് സിറിയയിലും അഫ്ഗാനിലും തങ്ങളുടെ സഖ്യകക്ഷികൾക്ക് നൽകിയത്. ശ്രീലങ്കൻ യുദ്ധത്തിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു എകെ-47. ഇന്ന് ഇന്ത്യയിലെ നക്‌സലുകൾ വരെ ഉപയോഗിക്കുന്നു ഈ ആയുധം. സമാനമായ രീതിയിൽ കഴിവുള്ള മറ്റേതൊരു തോക്കിനേക്കാളും വലിയ വിലക്കുറവ് തന്നെയാണ് എകെ-47 സേനകൾക്കും ഭീകരവാദികൾക്കും ഒരുപോലെ പ്രിയങ്കരമാകാൻ കാരണം.

കെയുബി-യുഎവി - ചരിത്രമെഴുതാൻ പുതിയ കലാഷ്‌നിക്കോവ് ഡ്രോൺ

കെയുബി-യുഎവി എന്നാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഡ്രോണിന് കലാഷ്‌നിക്കോവ് പേരിട്ടിരിക്കുന്നത്. പ്രവർത്തിപ്പിക്കാൻ വളരെയെളുപ്പം. വിലക്കുറവ്, വളരെ കൃത്യതയ്യാർന്ന നീക്കം - ഇതെല്ലാം തന്നെയാണ് മുഖ്യ ആകർഷണങ്ങൾ. യുദ്ധമുഖത്തെ ഏറ്റവും നൂതനമായ കണ്ടുപിടിത്തം എ്‌ന നിലയിലാണ് ഇത് ഡിഫൻസ് ഷോയിൽ അവതരിപ്പിക്കപ്പെടുന്നതെന്ന റഷ്യയുടെ റോസ്്‌റ്റെക് ആംസ് ചെയർമാൻ സെർഗെ ഷെമ്‌സോവ് പറയുന്നു. റോസ്‌റ്റെക് ആംസിന്റെ കൂടെ ചേർന്നാണ് കലാഷ്‌നിക്കോവ് ഈ പുതിയ ആയുധം യുദ്ധരംഗത്ത് അവതരിപ്പിക്കുന്നത്.

ഒരു കുഞ്ഞൻ ടേബിളിന്റെ വലുപ്പം മാത്രമേയുള്ള കെയുബിക്ക്. മുപ്പത് മിനിറ്റ് നേരം പറക്കാം. അതും 80 മൈൽ വേഗത്തിൽ. ചുരുക്കിപ്പറഞ്ഞാൽ 40-50 മൈൽ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കാൻ ഇവന് കഴിയും. മൂന്നുകിലോയോളം ആയുധം വഹിക്കാനാകുമെന്നതിനാൽ ഇനിയുള്ള കാലം യുദ്ധങ്ങളിൽ നിർണായകമാകും ഈ ഡ്രോൺ. ഒരു ചെറിയ ക്രൂയിസ് മിസൈലിനേക്കാൾ ഫലപ്രദമായിരിക്കും ഈ ഡ്രോൺ. ചെറു ദൂരത്തിലെ ലക്ഷ്യങ്ങളാണെങ്കിൽ ബോംബ് വർഷിച്ച് തിരിച്ചെത്താനും കഴിയുമെന്നതിനാൽ പുനരുപയോഗ സാധ്യതയും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ഏതായാലും ഇത്തരമൊരു കുഞ്ഞൻ ബോംബർ വരുന്നതിനെ അമേരിക്ക ഉൾപ്പെടെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. അവരുടെ കൈവശമുള്ള ചെറു സ്മാർട്ട് ബോംബുകളേക്കാൾ ഒരുപക്ഷേ വളരെ ഫലവത്താകും ഈ പുതിയ ഡ്രോൺ ബോംബെന്നാണ് പ്രതിരോധ വിദഗ്ധരും വിലയിരുത്തുന്നത്. എകെ 47 പോലെ പൊടുന്നനെ സാർവത്രികമാകുകയും ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്താൽ ഈ ഡ്രോൺ ഭരണകൂടങ്ങൾക്കും വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.

ഒരുതരം ചാവേറിന്റെ ഫലംചെയ്യുന്ന ഡ്രോണാണിത്. ഇത്തരം ഡ്രോണുകൾ പുത്തരിയല്ലെങ്കിലും കലാഷ്‌നിക്കോവ് ഇതിൽ ഒളിപ്പിച്ചിരിക്കുന്ന പ്രത്യേകതകൾ എന്തെല്ലാം ആയിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഡാറുകളെ ഉൾപ്പെടെ കബളിപ്പിക്കും വിധം ശക്തമാണ് ഈ ആയുധമെന്ന ഊഹങ്ങളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP