ടിക് ടോക്കിന് ബദലായി മെയ്ഡ് ഇൻ ഇന്ത്യ ബ്രാൻഡായി പ്രമോട്ട് ചെയ്ത മിത്രോൺ തനി പാക്കിസ്ഥാനിയെന്ന് പുറത്തുവന്നതിന് പിന്നാലെ കഷ്ടകാലം; ആപ്പിനെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നൊഴിവാക്കി; സുരക്ഷാപ്രശ്നങ്ങൾ എന്ന് സൂചന; ആപ് ഡൗൺലോഡ് ചെയ്തവർക്ക് ഉപയോഗിക്കാൻ തടസ്സമില്ല; ആപ്പിന്റെ സോഴ്സ് കോഡ് വാങ്ങിയത് വെറും 2400 രൂപയ്ക്ക് പാക് കമ്പനിയിൽ നിന്ന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ടിക് ടോക്കിന് ബദൽ എന്ന അവകാശവാദവുമായി എത്തിയ 'സ്വദേശി'ആപ്പ് 'മിത്രോണിന്'വീണ്ടും കഷ്ടകാലം. 'മിത്രോണി'നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നൊഴിവാക്കി. ഏകദേശം അഞ്ച് ദശലക്ഷത്തോള പേരായിരുന്നു ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരുന്നത്. മിത്രോണിനെ ഒഴിവാക്കിയതിന്റെ കാരണം ഗൂഗിളോ, മിത്രോണോ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യതാ നയം പോലുമില്ലാതെ പ്രവർത്തിക്കുന്ന മിത്രോണിന് ഗൂഗിൾ വിലങ്ങിടുമോ എന്ന് നേരത്തെ തന്നെ നെറ്റിസൺസ് സംശയം ഉയർത്തിയിരുന്നു, ടിക് ടോക് ക്ലോൺ ആപ്പായ ടിക് ടിക്കിന്റെ സോഴ്സ് കോഡും വാങ്ങി മെയ്ക് ഇൻ ഇന്ത്യ എന്ന ബാനറിൽ ആളെ പറ്റിക്കുന്നു എന്ന ആരോപണത്തിന് മിത്രോൺ പ്രമോട്ടേഴ്സ് തന്നെയാണ് മറുപടി പറയേണ്ടത്. സുരക്ഷാപ്രശ്നങ്ങളുടെ പേരിലാണ് മിത്രോണിനെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നൊഴിവാക്കിയത് എന്നാണ് സൂചന. അതേസമയം മിത്രോൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഉപയോഗിക്കാൻ കഴിയും.
മിത്രോണിന്റെ വരവ്
ടിക് ടോക് വീഡിയോകളെ പൊരിക്കുന്ന റോസ്റ്റർമാരും മറ്റും വന്നതോടെ ചില്ലറയല്ല പ്രശ്നങ്ങൾ. ടിക് ടോക്കിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതൊരു പൊരിഞ്ഞ സോഷ്യൽ മീഡിയ യുദ്ധമായി നിറം മാറുന്നത്. ടിക് ടോക് യൂസേഴ്സും യൂടൂബേഴ്സും തമ്മിലുള്ള അടി വളയമില്ലാതെ ചാടുന്ന ടിക് ടോക്കിനാണ് ഇന്ത്യയിൽ ദോഷം ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോർ റേറ്റിങ് 4.8 ൽ നിന്നും 2.3 ലേക്ക് കൂപ്പുകുത്തി. അൺഇൻസ്റ്റാൾ നിരക്ക് കൂടി. ടിക്ടോക് ഇന്ത്യ ബാൻ എന്നത് സോഷ്യൽ മീഡിയയിലെ പ്രധാന ഹാഷ്ടാഗായി. റേറ്റിങ് കൂടി കുറഞ്ഞതോടെ 50 ലക്ഷത്തോളം റിവ്യൂ റിമൂവ് ചെയ്ത് ഗൂഗിൾ തന്നെ രക്ഷയ്ക്കെത്തിയെന്നും കേട്ടു. ഇതിനിടെയാണ് സ്വദേശി വാദത്തിന് ചൂടുപിടിച്ചത്. പ്രധാനമന്ത്രിയുടെ വോക്കൽ ഫോർ ലോക്കൽ എന്ന ആഹ്വാനം ഏറ്റുപിടിച്ച് മെയ്ഡ് ഇൻ ഇന്ത്യ ആപ്പ്. അങ്ങനെയാണ് മിത്രോണിന്റെ വരവ്. മെയ് 26 ൽ വന്ന റിപ്പോർട്ട് പ്രകാരം ഈ ആപ്പിന്റെ ഡൗൺലോഡ് 50 ലക്ഷം കടന്നുവെന്നാണ് പറയുന്നത്. 4.7 ആണ് ആപ്പിന്റെ ഗൂഗിൾ പ്ലേയിലെ റേറ്റിങ്. അങ്ങനെ രാജകീയമായി തിളങ്ങി നിൽക്കുമ്പോഴാണ് ആ വാർത്ത വന്നത്. ലെവൻ 100 ശതമാനം സ്വദേശിയല്ല. പിന്നെയോ?
മിത്രോൺ ആപ് ഉണ്ടാക്കിയത് ഐഐടി വിദ്യാർത്ഥിയോ?
മിത്രോൺ ആപ്പ് എല്ലാവരും കരുതിയ പോലെ പൂർണമായി ഇന്ത്യാക്കാരനല്ല. ന്യൂസ് 18 ൽ വന്ന റിപ്പോർട്ട് പ്രകാരം മിത്രോൺ ആപ്പിന്റെ സോഴ്സ് കോഡ്,(ഫീച്ചറുകളും യൂസർ ഇന്റർ ഫേസും അടക്കം) പാക്കിസ്ഥാനി സോഫ്റ്റ് വെയർ ഡെവലപ്പർ കമ്പനിയിൽ നിന്ന് വാങ്ങിയതാണ്. ഇനി ക്യൂബോക്സസ് എന്ന പാക്കിസ്ഥാനി കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഇർഫാൻ ഷെയ്ഖിന്റെ വാകകുകൾ: '34 ഡോളർ അഥവാ 2600 രൂപയ്ക്കാണ് ഞങ്ങൾ മിത്രോണിന്റെ പ്രമോട്ടർക്ക് ആപ്പ് വിറ്റത്. ഞങ്ങളുടെ ഉപയോക്താക്കൾ സോഴ്സ് കോഡ് ഉപയോഗിച്ച് സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, മിത്രോണിന്റെ ഡെവലപ്പർ പ്രോഡക്റ്റ് അതേപടി എടുത്തു ലോഗോ മാറ്റി ഗൂഗിൾ പ്ലേസ്റ്റോറിൽ അപ് ലോഡ് ചെയ്തു.'
ദയവ് ചെയ്ത് ഇന്ത്യൻ നിർമ്മിത ആപ്പെന്ന് പറയരുത്
ഇതൊന്നും ഷെയ്ക്കിന് പ്രശ്നമല്ല. ഡെവലപ്പർ എന്തുവേണമെങ്കിലും ചെയ്യട്ടെ. ഷെയ്ക്കിന് കാശ് കിട്ടിയാൽ മതി. മിത്രോൺ ഇന്ത്യൻ നിർമ്മിത ആപ്പാണെന്ന് പറയുന്നതാണ് സഹിക്കാത്തത്. ഒരുമാറ്റവും വരുത്താത്ത ആപ്പ് എങ്ങനെ മെയിഡ് ഇൻ ഇന്ത്യ ആകും? കോഡ് കന്യനിൽ നിന്നാണ് ഇന്ത്യൻ കമ്പനിക്ക് 34 ഡോളറിന് താൻ സോർസ് കോഡ് കൈമാറിയത് എന്നാണ് ഇർഫാൻ ഷേക്ക് പറയുന്നത്.
ഡാറ്റാ ഹോസ്റ്റിങ്ങിനെ കുറിച്ചും ചോദ്യമുണ്ടല്ലോ. തങ്ങളുടെ സെർവറിൽ ഡാറ്റാ ശേഖരിക്കാനുള്ള സംവിധാനമൊക്കെ നൽകുന്നു ക്യൂബോക്സസ്. മിത്രോൺ ആ വഴിക്ക് പോയില്ലെന്ന് പറയുന്നു. സ്വന്തം സെർവറിലാണ് അവർ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റഫോമായ ഷോപ്പ്കില്ലർ ആണ് മിത്രോൺ ആപ്പിന്റെ പ്രമോട്ടർ. തങ്ങൾക്ക് രഹസ്യമോദിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്നും തങ്ങൾ മെയ്ക് ഇൻ ഇന്ത്യയിലൂടെ ടിക് ടോക്കിന് ബദൽ ആപ്പ് ജനങ്ങൾക്ക് സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും ഷോപ്പ്കില്ലർ ന്യായീകരിക്കുന്നു.
എന്താണ് മിത്രോൺ ആപ്പിന്റെ സ്വകാര്യത നയം?
ഇത്തരം ആപ്പുകൾ പ്രമോട്ട് ചെയ്യും മുമ്പ് കാര്യമായ വീണ്ടുവിചാരം വേണമെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്. മിത്രോണിന്റെ പ്രൈവസി പോളിസിയോ ആപ്പിന്റെ വിശദവിവരങ്ങളോ പുറത്തുവിടുന്നില്ല. ഇനി ഒരു ആപ്പിന്റെ സോഴ്സ് കോഡ് വാങ്ങി പേര് മാറ്റി ഉപയോഗിക്കുന്നത്് തെറ്റാണോ? ഇല്ല, അത് അനധികൃതമല്ല. ക്യൂബോക്സസ് തന്നെ നേരത്തെ പല ജനപ്രിയ ആപ്പുകൾക്കും ഇതുപോലെ ക്ലോൺ ആപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിനെ ആധാരമാക്കി ഹാഷ്ഗ്രാം, സൊമാറ്റോയ്ക്ക് സമാനമായ ഫുഡീസ് സിംഗിൾ റെസ്റ്റോറന്റ്, ടിക് ടോകിന് സമാനമായ ടിക് ടിക്, ഇതൊക്കെ ക്ലോൺ ആപ്പുകളാണ്. ഇതിൽ ടിക് ടികാണ് ഏറ്റവും പ്രശസ്തം. ഗൂഗിൾ പ്ലേസ്റ്റോറിൽ 5000 ഡൗൺലോഡുകൾ. 3.3 റേറ്റിങ്.
ആപ്പുകൾ നേരിട്ടുള്ള ഡൗൺലോഡുകളായി നൽകുന്നതിന് പുറമേ, താൽപര്യമുള്ളവർക്ക് തങ്ങളുടെ സോഴ്സ് കോഡുകൾ വിൽക്കുന്നതിനു ഷെയ്ക്കിന്റെ ക്യൂബോക്സസിന് പ്രശ്നമില്ല. മിത്രോണിനെ കൂടാതെ, ക്യൂബോക്സസിന്റെ ടിക് ടികിനെ ആധാരമാക്കി മിത്രോണിന് സമാനമായ ഇന്റർഫേസോടെ ഫോളോ (2019) , കിഡ്സ് ടോക്(2019) ഹോട്ട്ടോക്സ്(2019) രംഗത്തുണ്ട്. അതുകൊണ്ട്തന്നെ രഹസ്യ മോദിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മിത്രോണിനും ടീമിനും സ്വദേശി എന്ന് വാദം മുറുകെ പിടിക്കാനാവില്ല. ഇന്റർഫേസ് ഒന്നുമാറ്റാൻ പോലും മിനക്കെടാത്തവർക്ക് എങ്ങനെ ടിക് ടോക്കിന്റെ സ്വദേശി ബദൽ എന്ന് അവകാശപ്പെടാനാകും? ഉഡായിപ്പുകൾക്ക് ഒരുപാട് വഴികൾ തുറന്നിട്ടുകൊണ്ട്...
എന്താണ് ടിക് ടോക്-യൂടൂബ് യുദ്ധം?
പ്രമുഖ യുട്യൂബറായ അജയ് നെഗർ ഒരു വീഡിയോ ഇട്ടതോടെയാണ് ടിക് ടോക് - യുട്യൂബ് യുദ്ധം തുടങ്ങിയത്. ടിക് ടോക് താരമായ അമീർ സിദ്ദിഖിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിഡിയോ. ഇത് വൈറലായതോടെ ടിക്ടോക്കിനെതിരേ സമൂഹമാധ്യമങ്ങളിൽ യുദ്ധം ആരംഭിക്കുകയായിരുന്നു. ഇതോടെ കുത്തനെ റേറ്റിങ് കുറയുകയും ചെയ്തു.
Stories you may Like
- ചൈനീസ് ബന്ധത്തിൽ ടിക്ക് ടോക്കിന് യുഎസിനും അടിതെറ്റുന്നു
- അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കണം; ഗൂഗിൾ മാപ്പിലും ചതിക്കുഴി!
- 10 ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിൽ കേന്ദ്രസർക്കാർ ഇടപടൽ
- ഗൂഗിൾ അക്കൗണ്ടിന്റെ സെറ്റിംഗിൽ പോയി പരിശോധിച്ച് ഇവയെല്ലാം ഡിസേബിൾ ചെയ്യൂ
- ഹൈറിച്ചിൽ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത; ഇഡി രണ്ടും കൽപ്പിച്ച്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്