Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടിക് ടോക്കിൽ വീണ്ടും ട്വിസ്റ്റ്; ജനപ്രിയ ആപ്പായ ടിക് ടോക്കിനെ മൈക്രോസോഫ്റ്റ് എറ്റെടുത്തേക്കും; ചൈനീസ് കമ്പനി ടിക്ക് ടോക്കിനെ മൈക്രോസോഫ്റ്റിന് കൈമാറാൻ ഒരുങ്ങുന്നത് അമേരിക്ക പേടി; കൈമാറിയാൽ ഇന്ത്യൻ ടിക് ടോക്ക് ആരാധകർക്ക് സുവർണ നേട്ടം

ടിക് ടോക്കിൽ വീണ്ടും ട്വിസ്റ്റ്; ജനപ്രിയ ആപ്പായ ടിക് ടോക്കിനെ മൈക്രോസോഫ്റ്റ് എറ്റെടുത്തേക്കും; ചൈനീസ് കമ്പനി ടിക്ക് ടോക്കിനെ മൈക്രോസോഫ്റ്റിന് കൈമാറാൻ ഒരുങ്ങുന്നത് അമേരിക്ക പേടി; കൈമാറിയാൽ ഇന്ത്യൻ ടിക് ടോക്ക് ആരാധകർക്ക് സുവർണ നേട്ടം

മറുനാടൻ ഡെസ്‌ക്‌

വാഷിങ് ടൺ: ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പായ ടിക്ക് ടോക്കിനെ മെക്രോ സോഫ്റ്റ് എറ്റെടുക്കുമെന്ന സൂചനകൾ.മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല ഏറ്റെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അമേരിക്കയിലും കാനഡയിലുമടക്കം വൻ ജനപ്രീതി നേടിയ ടിക് ടോക് മൈക്രോസോഫ്റ്റ് അടക്കമുള്ള ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് വിൽക്കാനാണ് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് ശ്രമിക്കുന്നതെന്നു ദി ന്യൂ യോർക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വിലക്ക് നീക്കിയേക്കുമെന്നും നേരത്തെ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിച്ചേക്കുമെന്നും ചർച്ചകൾ നടക്കുന്നുണ്ട്.

എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആകട്ടെ താൻ ടിക്ടോക് നിരോധിക്കുകയാണെന്നു പ്രഖ്യാപിച്ചും കഴിഞ്ഞു. ഇതിനാൽ ചെറിയ രാജ്യങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു ആപ്പും കെട്ടിപ്പിടിച്ചിരിക്കുന്നതിനേക്കാൾ അതു വിറ്റ് കാശുവാങ്ങാനായിരിക്കും ബൈറ്റ്ഡാൻസിനും ഇനി താത്പര്യം. അമേരിക്കയും കൂടെ നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആപ് പ്രവർത്തിക്കുന്നതിൽ വലിയ അർഥമൊന്നും ഉണ്ടാവില്ല. ഒന്നൊന്നായി അമേരിക്കയ്ക്ക് ഒപ്പം നിൽക്കുന്ന രാജ്യങ്ങളും ടിക്ടോകിനെ പുറത്താക്കും.

എന്നാൽ, തങ്ങൾ ടിക്ടോക് വാങ്ങാനൊരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. പക്ഷേ, ഇരു കമ്പനികളും തമ്മിൽ ചർച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തീർച്ചയായും ഗൂഗിളും, ഫേസ്‌ബുക്കും ടിക്ടോക് വാങ്ങിക്കാൻ താത്പര്യം കാണിച്ചേനെയെങ്കിലും അവർക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ കാരണം ചിലപ്പോൾ അതിനു മുതിർന്നേക്കില്ല. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൈറൽ ആപ്പുകളൊന്നുമില്ലാതിരിക്കുന്ന മൈക്രോസോഫ്റ്റിന് ഇത് തിരിച്ചുവരവിനുള്ള ഒരു നല്ല അവസരവുമാകും. ലോകമെമ്പാടും ഇത്രയേറെ ജനപ്രീതി നേടിയ മറ്റൊരു ചൈനീസ് ആപ്പുമില്ല. പല രാജ്യങ്ങളിലും ടിക്ടോക് ഉപയോക്താക്കൾ അനുദിനം വർധിക്കുകയായിരുന്നു. പല ജനപ്രിയ അമേരിക്കൻ ആപ്പുകൾക്കും ഒപ്പം പ്രചാരം നേടിയതും ടിക്ടോകിനോടുള്ള വിരോധത്തിനു കാരണമാണെന്നു വിശ്വസിക്കുന്നവരും ഉണ്ട്.

തങ്ങളുടെ ആസ്ഥാനം ചൈനയിൽ നിന്നു മാറ്റുന്ന കാര്യവും ബൈറ്റ്ഡാൻസ് പരിഗണിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ഇനി ഏശിയേക്കില്ല എന്നാണ് കരുതുന്നത്. അതേസമയം, ടിക്ടോകിന്റെ പുതിയ മേധാവി കെവിൻ മേയർ പറയുന്നത് ടിക്ടോക് ഇപ്പോൾ എല്ലാവർക്കും കൊട്ടാൻ പറ്റിയ ചെണ്ടയായിരിക്കുകയാണ് എന്നാണ്. പക്ഷേ, തങ്ങൾ ശത്രുക്കളല്ല. ആവശ്യപ്പെടുന്ന നടപടികൾ ഓരോന്നായി എടുക്കാൻ തയാറാണെന്നും കമ്പനി പറയുന്നു.


ടിക്ടോക് ഏതെങ്കിലും അമേരിക്കൻ കമ്പനി ഏറ്റെടുത്തു കഴിഞ്ഞാൽ അത് ഇന്ത്യയിലും തിരിച്ചെത്താനുള്ള സാധ്യതയും നിലനിൽക്കുന്നു. എന്നാൽ, ബൈറ്റ്ഡാൻസ് അതിന്റെ അമേരിക്കൻ അവകാശം മാത്രമായിരിക്കുമോ വിൽക്കുക എന്ന കാര്യത്തിലും തീർച്ചയില്ല. ടിക്ടോകിന്റെ അമേരിക്കയിലെ അവകാശം അമേരിക്കൻ കമ്പനിക്കു വിൽക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. ഇന്ത്യയിലും അത്രമേൽ ജനപ്രീയമായിരുന്ന ആപ്, ഒരു ടെക്നോളജി കമ്പനിയാകാൻ ഉറപ്പിച്ചു നീങ്ങുന്ന റിലയൻസ് ഏറ്റെടുത്തിരുന്നെങ്കിൽ എന്നായിരിക്കും രാജ്യത്തെ ടിക്ടോക് പ്രേമികൾ ആഗ്രഹിക്കുക. അമേരിക്കയും ടിക്ടോക് നിരോധിക്കുന്നത് സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ്.

ബൈറ്റ്ഡാൻസ് അമേരിക്കൻ കമ്പനിയായ മ്യൂസിക്കൽ.ലി (ങൗശെരമഹ.ഹ്യ) വാങ്ങിയ ശേഷം ടിക്ടോകുമായി ഒരുമിപ്പിച്ചാണ് അവിടെ ജനങ്ങൾക്ക് ഹരംപകർന്ന ആപ്പായി വളർന്നത്. എന്നാൽ, ആപ്പിൽ സൃഷ്ടിക്കപ്പെടുന്ന ഡേറ്റ ചൈനീസ് സർക്കാരിന്റെ കൈകളിലെത്തുന്നുണ്ട് എന്ന ആരോപണം ഉയർന്നതിനു ശേഷമാണ് ടിക്ടോകിന്റെ അധോഗതി തുടങ്ങിയത്. വാവെയ് കമ്പനിയെ പോലെ ടിക്ടോകും അമേരിക്ക-ചൈനാ വടംവലിക്കിടയിൽ പെട്ട പാവകളാണെന്നു വാദിക്കുന്നവരും ഉണ്ട്. മൈക്രോസോഫ്റ്റ് ടിക്ടോക് വാങ്ങാനുള്ള സാധ്യത പാടെ തള്ളിക്കളയാനാവില്ലെങ്കിലും, ഇപ്പോഴത്തെ നിലയിൽ അമേരിക്കയിലും നിരോധനം നിലവിൽ വരാനുള്ള സാധ്യതയാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP