Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്; നീക്കം ആപ്പിന് മേൽ അമേരിക്കൻ ഭരണകൂടം ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിൽ

ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്; നീക്കം ആപ്പിന് മേൽ അമേരിക്കൻ ഭരണകൂടം ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് ശ്രമം തുടങ്ങി. എന്നാൽ ഇരുകമ്പനികളും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നൽകിയിട്ടില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ടിക് ടോക്ക് ആപ്പിന് മേൽ അമേരിക്കൻ ഭരണകൂടം ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിൽ ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് കമ്പനി.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് സേവനമാണ് ടിക് ടോക്ക്. 2017-ലാണ് ബൈറ്റ്ഡാൻസ് മ്യൂസിക്കലി എന്ന ആപ്ലിക്കേഷൻ ഏറ്റെടുക്കുകയും അത് ടിക് ടോക്കുമായി ലയിപ്പിക്കുകയും ചെയ്തത്. അമേരിക്കൻ സോഷ്യൽ മീഡിയ വിപണിയിൽ വലിയ നേട്ടമുണ്ടാക്കാൻ ഈ ചൈനീസ് സോഷ്യൽ മീഡിയ സേവനത്തിന് സാധിക്കുകയും ചെയ്തു. ഈ രീതിയിൽ നേട്ടമുണ്ടാക്കിയ ആദ്യ ചൈനീസ് ആപ്പും ടിക് ടോക്ക് തന്നെയാണ്.

ടിക് ടോക്കിന് മേലുള്ള ചൈനീസ് കമ്പനിയുടെ നിയന്ത്രണാധികാരത്തിലാണ് അമേരിക്ക ആശങ്ക ഉന്നയിക്കുന്നത്. അതുകൊണ്ട് ടിക് ടോക്കിന്റെ അമേരിക്കയിലെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനികൾക്ക് കൈമാറാൻ ഭരണകൂടം നിർദ്ദേശിച്ചേക്കും. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വെള്ളിയാഴ്ചയോടെ ഉണ്ടായേക്കും. ഈ സാഹചര്യത്തിലാണ് മുൻനിര അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP