Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതിവേഗ 5ജി കണക്ടിവിറ്റി; 12 മെഗാ പിക്‌സൽ മെയിൻ കാമറ; കട്ടിയേറിയ ഗ്ലാസ് സെറാമിക് സ്‌ക്രീൻ: കെട്ടിലും മട്ടിലും ഏറെ പുതുമകളുമായി ഐ ഫോൺ 12 വരുന്നു

അതിവേഗ 5ജി കണക്ടിവിറ്റി; 12 മെഗാ പിക്‌സൽ മെയിൻ കാമറ; കട്ടിയേറിയ ഗ്ലാസ് സെറാമിക് സ്‌ക്രീൻ: കെട്ടിലും മട്ടിലും ഏറെ പുതുമകളുമായി ഐ ഫോൺ 12 വരുന്നു

മറുനാടൻ ഡെസ്‌ക്‌

പഭോക്താക്കൾക്ക് കാഴ്ചയുടെ പുതു വസന്തം തീർക്കാൻ കെട്ടിലും മട്ടിലും ഏറെ പുതുമകളുമായി ആപ്പിളിന്റെ പുതിയ ഐഫോൺ വരുന്നു. അതിവേഗ 5ജി കണക്ടിവിറ്റിയും ഒഎൽഇഡി സ്‌ക്രീനുമായി ഐഫോൺ 12 ആണ് ആപ്പിൾ പാർക്കിൽ നിന്നും ഇന്നലെ പുതുതായി പുറത്തിറങ്ങിയത്. നിലത്തു വീണാലും പൊട്ടാതിരിക്കാൻ ഏറെ കഠിനമായ സെറാമിക് ഷീൽഡ് കൊണ്ട് നിർമ്മിച്ച സ്‌ക്രീനാണ് പുതിയ ഐഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാ പിക്‌സൽ കാമറ, കുറഞ്ഞ വെളിച്ചത്തിലും കണ്ണിന് കുളിർമ നൽകുന്ന 7 ഇലമെന്റ് ലെൻസ് എന്നിവയും പുതിയ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പിൾ ഐഫോൺ 12ന് പുറമേ ഐഫോൺ 12 പ്രോ, പ്രോ മാക്‌സ്, ഐഫോൺ 12 മിനി എന്നിവയും പുറത്തിറങ്ങി. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയുൾപ്പെടെ അഞ്ച് നിറങ്ങളിലാണ് ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കിയത്.

അതിവേഗ 5ജി കണക്ടിവിറ്റി
ഈ പുതുപുത്തൻ ആപ്പിളിലെ ഏറ്റവും വലിയ മാറ്റം അതിൽ ഉപയോഗിച്ചിരിക്കുന്നത് അതചിവേഗ 5ജി ആണെന്നത് തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി ഉപയോഗിച്ചിരിക്കുന്നതിനാൽ സെക്കൻഡിൽ നാല് ജിഗാബൈറ്റ് വേഗത ലഭിക്കും. 5 ജിപിപിഎസ് ഡൗൺലോഡിങ് വേഗവും 200 എംബിപിഎസ് അപ്ലോഡിങ് വേഗവും ഐഫോൺ 5ജി ഹാൻഡ്‌സെറ്റുകൾക്ക് ഉണ്ടാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

കട്ടിയേറിയ സെറാമിക് ഷീൽഡ് സ്‌ക്രീൻ
കട്ടിയേറിയ സെറാമിക് ഷീൽഡ് ആണ് പുതിയ ഐഫോൺ 12ൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ മറ്റ് സ്മാർട്ട് ഫോണുകളേക്കാളും ഇത് കഠിനമാണെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല മറ്റ് ഫോണുകളെ അപേക്ഷിച്ച് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്് കുറവാണ്. പെട്ടെന്ന് ചൂടാകുകയുമില്ല.

അതിവേഗ കാമറ
സാങ്കേതിക ഭീമന്മാരായ ആപ്പിൾ ഏറ്റവും വേഗത ഏറിയ കിടിലൻ കാമറയാണ് ഈ പുതുപുത്തൻ ഐഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാ പിക്‌സലിന്റെ ഡുവൽ ലെൻസ് കാമറവളരെ വിശാലമായതും വൈഡ് ലെൻസുമാണ് ഉപയോഗിച്ചിരിക്കുന്നത്. 7ഇലമെന്റ് ലെൻസ് ഉപയോഗിച്ചിരിക്കുന്നതിനാൽ കുറഞ്ഞ വെട്ടലത്തിലും നല്ല ക്വാളിറ്റിയിൽ തന്നെ ഫോട്ടോ എടുക്കാം. 12 എംപി അൾട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിൾ ലെൻസുമായാണ് ഐഫോൺ 12 വരുന്നത്. ഐഫോൺ 12 ന്റെ ക്യാമറയ്ക്ക് കുറഞ്ഞ വെളിച്ചത്തിൽ അതിശയകരമായ ചിത്രങ്ങൾ പകർത്താനാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്.

A14 ബയോണിക് ആണ് ഐഫോൺ 12 ന്റെ കരുത്ത്. ഒരേ ചിപ്പ് പുതിയ ലൈനപ്പിലെ എല്ലാ മോഡലുകളെയും ശക്തിപ്പെടുത്തുകയും മുൻ തലമുറ ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 60 ശതമാനം വേഗമുള്ള ഗ്രാഫിക്‌സ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഒക്ടോബർ 16 മുതൽ ഫോണുകളുടെ പ്രീഓർഡർ എടുത്തു തുടങ്ങും. 799 ഡോളറാണ് വില. ഒക്്‌ടോബർ 23 മുതൽ ലഭിച്ച് തുടങ്ങും. ഐഫോൺ 12 മിനിയുടെ പ്രീ ഓർഡറുകൾ നവംബർ ആറ് മുതൽ സ്്വീകരിച്ച് തുടങ്ങും. നവംബർ 13ഓടെ സ്‌റ്റോറുകളിലും ലഭ്യമാകും.

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ 64 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ യഥാക്രമം 79,900 രൂപ മുതൽ 69,900 രൂപ വരെയാണ് വില. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ വഴി ഹാൻഡ്‌സെറ്റുകൾ ലഭിക്കും. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് 128 ജിബി, 256 ജിബി, 512 ജിബി മോഡലുകളിൽ ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസിഫിക് ബ്ലൂ എന്നിവയിൽ യഥാക്രമം 119,900 രൂപ മുതൽ 129,900 രൂപ വരെയാണ് വില. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ എന്നിവ വഴിയാണ് വിൽപ്പന. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 പ്രോ ഇന്ത്യയിൽ ലഭ്യമാകും.

ഇതോടൊപ്പം തന്നെ എച്ച്ഡിആർ വിഡിയോ റെക്കോർഡിങ് ആദ്യമായി ഐഫോണുകളിൽ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഐഫോൺ 12 പ്രോയ്ക്ക് ഡോൾബി വിഷൻ എച്ച്ഡിആറിൽ വിഡിയോകൾ റെക്കോർഡുചെയ്യാനും ഫോട്ടോസ് ആപ്ലിക്കേഷനിൽ തന്നെ എഡിറ്റുചെയ്യാനും കഴിയും. 'തൽക്ഷണ എആർ അനുഭവം' നൽകുന്ന ലിഡാർ സ്‌കാനറുമായാണ് പ്രോ മോഡലുകൾ വരുന്നത്. കുറഞ്ഞ വെളിച്ചത്തിൽ ഫൊട്ടോഗ്രാഫിക്കായി ഒബ്ജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP