Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലേ സ്റ്റോറിൽ മറ്റ് ആപ്പുകളെക്കാൾ ഗൂഗിൾ പേ ആപ്പിന് പ്രാധാന്യം; ഗൂഗിൾ പേ ആപ്പിന്റെ മാർക്കറ്റ് പൊസിഷൻ നീതിയുക്തമല്ലെന്നും പരാതി; ഇന്ത്യയിലെ പ്രമുഖനായ ബിസിനസ് ആപ്പ് സി.സിഐ നിരീക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അമേരിക്കൻ സാങ്കേതിക വ്യവസായ സ്ഥാപനമായ ആൽഫബെറ്റ് ഐ.എൻ.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സി.സിഐ.) നിരീക്ഷണത്തിൽ.

ഗൂഗിൽ പേ യുടെ പ്രമോഷനു വേണ്ടി ഗൂഗിൾ തങ്ങളുടെ മാർക്കറ്റ് പൊസിഷൻ നീതിയുക്തമല്ലാതെ ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നുവന്നിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച പരാതി സി.സിഐക്ക് ലഭിക്കുന്നത്. എന്നാൽ ആരാണ് ഇത് സംബന്ധിച്ച പരാതി നൽകിയതെന്ന കാര്യം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറിൽ മറ്റ് ആപ്പുകളെക്കാൾ ഗൂഗിൾ പേ ആപ്പിന് പ്രാധാന്യം നൽകിയെന്നും ആരോപണം ഉണ്ട്.


ആൻഡ്രോയിഡ് ആപ്പ് സ്റ്റോറിൽ അതിപ്രധാന്യത്തോടെ ഗൂഗിൾപേ പ്രദർശിപ്പിക്കുന്നെന്നും ഇത് ഉപഭോക്താക്കളെയും മറ്റ് പേമെന്റ് ആപ്പുകളേയും ബാധിച്ചെന്നും പരാതിയുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP