Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക്ക് ടോക്കിനെതിരെ നെഗറ്റീവ് കമന്റുകൾ ഉയർന്നതോടെ റേറ്റിങ് കുത്തനെ ഇടിഞ്ഞു; രക്ഷകനായി ഗൂഗിൾ; 22ലക്ഷം നെഗറ്റീവ് റിവ്യൂസ് പിൻവലിച്ച് ഗൂഗിളിന്റെ നടപടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ടിക്ടോക്കിനെതിരേ ഉയരുന്ന പ്രതിഷേധത്തിന്റെ ഫലമായി ആപ്പിന്റെ റേറ്റിങ് കുത്തനെ കുറയുകയാണ്. 4.7ൽ നിന്ന് റേറ്റിങ് ടിക് 1.2 എന്ന റേറ്റിംഗിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ടിക് ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകളും വൈറലായിരുന്നു. ഈ അവസ്ഥയിൽ ഗൂഗിൾ ടിക് ടോകിന്റെ അമ്പത് ലക്ഷം നെഗറ്റീവ് റിവ്യൂസ് നീക്കിയിരിക്കുകയാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ടിക് ടോകിന് ലഭിച്ച നെഗറ്റീവ് റിവ്യൂസ് ആണ് ഗൂഗിൽ ഡിലീറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ടികി ടോക് യുട്യൂബ് പോരിന് ഒടുവിലാണ് വലിയ രീതിയിൽ ടികി ടോകിന് നെഗറ്റീന് റിവ്യൂസ് ലഭിച്ചത്. നെഗറ്റീവ് റിവ്യൂകൾ ഗൂഗിൾ നീക്കം ചെയ്തതോടെ ആപ്പ് റേറ്റിങ് വീണ്ടെത്തുവെന്നാണ് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 22ലക്ഷം റിവ്യൂസ് മാത്രമാണ് ടിക് ടോകിനെക്കുറിച്ച് പ്ലേ സ്റ്റോറിൽ കാണാൻ സാധിക്കുന്നത്.

പ്രമുഖ യുട്യൂബറായ അജയ് നെഗർ ഒരു വീഡിയോ ഇട്ടതോടെയാണ് ടിക് ടോക് - യുട്യൂബ് യുദ്ധം തുടങ്ങിയത്. ടിക് ടോക് താരമായ അമീർ സിദ്ദിഖിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിഡിയോ. ഇത് വൈറലായതോടെ ടിക്ടോക്കിനെതിരേ സമൂഹമാധ്യമങ്ങളിൽ യുദ്ധം ആരംഭിക്കുകയായിരുന്നു. ഇതോടെ കുത്തനെ റേറ്റിങ് കുറയുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP