Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൂഗിൾ ക്രോമിന്റെ പുതിയ അപ്ഡേറ്റിൽ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി ഗൂഗിൾ

ഗൂഗിൾ ക്രോമിന്റെ പുതിയ അപ്ഡേറ്റിൽ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി ഗൂഗിൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗൂഗിൾ ക്രോമിന്റെ പുതിയ അപ്ഡേറ്റിൽ 200 കോടി ഉപയോക്താക്കളെ ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി. ഗൂഗിൾ ക്രോമിന്റെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ബ്രൗസറിന്റെ 200 കോടി ഉപയോക്താക്കൾക്കും് സുരക്ഷാ വീഴ്ച സംബന്ധിച്ച മുന്നറിയിപ്പ് ഗൂഗിൾ നൽകി. അതേസമയം കണ്ടെത്തിയ ബഗ്ഗ് ഇപ്പോഴും രഹസ്യമായിരിക്കുകയാണ്. ഇതിന് പൂർണമായൊരു പരിഹാരം കാണാൻ ഗൂഗിളിന് സാധിച്ചിട്ടില്ല.

ആ വെല്ലുവിളി ഉള്ളതിനാൽ തന്നെ പുതിയ അപ്ഡേറ്റിലേക്ക് മാറാൻ ഗൂഗിൾ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. ഉപയോക്താക്കളുടെ കംപ്യൂട്ടറിൽ മാൽവെയർ സ്ഥാപിക്കാനാകും വിധം ദുരുപയോഗം ചെയ്യാൻ സാധിക്കുന്ന ഗുരുതരമായ ബഗ്ഗ് ആണിത്. വിൻഡോസ്, മാക്ക്, ലിനക്സ് എന്നിവയിലേക്കുള്ള 81.0.4044.113 അപ്ഡേറ്റ് ആണ് പുറത്തിറക്കിയത്. വരും ദിവസങ്ങളിൽ ഇത് ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ഒരു സുരക്ഷാ പ്രശ്നവും ഈ അപ്ഡേറ്റിൽ പരിഹരിച്ചിട്ടുണ്ട്.

പുതിയ അപ്ഡേറ്റിലെ മാറ്റങ്ങളുടെ വലിയ പട്ടിക ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതായത് ഇതിൽ പൂർണമായൊരു പരിഹാരം കാണാൻ ഗൂഗിളിന് സാധിച്ചിട്ടില്ല. ഗൂഗിൾ കമ്മ്യൂണിറ്റി ഹെൽപ്പ് ഫോറം വഴി സാധാരണ പ്രശ്നങ്ങൾ എന്തെല്ലാം ആണെന്ന് അറിയാൻ സാധിക്കുകയും സഹായം തേടുകയും ചെയ്യാമെന്ന് ഗൂഗിൾ പറഞ്ഞു.

ഭൂരിഭാഗം ഉപയോക്താക്കളും പുതിയ അപഡേറ്റിലേക്ക് മാറുന്നത് വരെ ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടേക്കില്ല. ഈ ബഗ്ഗ് എതെങ്കിലും തേഡ് പാർട്ടി ലൈബ്രറിയിൽ ഉണ്ടെന്ന് കണ്ടാലും ബഗ്ഗിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP