Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇൻസ്റ്റഗ്രാം, വാട്സാപ്പ്, മെസഞ്ചർ എന്നിവയിൽ ഏതെങ്കിലും ഒരു ആപ്പ് ഉണ്ടെങ്കിൽ ഈ മൂന്ന് സേവനങ്ങളുടെ ഉപയോക്താക്കളുമായും ഇനി ആശയവിനിമയം നടത്താൻ സാധിക്കും; ഇൻസ്റ്റഗ്രാമിലേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങൾ തമ്മിൽ ലയിപ്പിക്കാൻ നടപടിയുമായി ഫെയ്‌സ് ബുക്ക്

ഇൻസ്റ്റഗ്രാം, വാട്സാപ്പ്, മെസഞ്ചർ എന്നിവയിൽ ഏതെങ്കിലും ഒരു ആപ്പ് ഉണ്ടെങ്കിൽ ഈ മൂന്ന് സേവനങ്ങളുടെ ഉപയോക്താക്കളുമായും ഇനി ആശയവിനിമയം നടത്താൻ സാധിക്കും; ഇൻസ്റ്റഗ്രാമിലേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങൾ തമ്മിൽ ലയിപ്പിക്കാൻ നടപടിയുമായി ഫെയ്‌സ് ബുക്ക്

സ്വന്തം ലേഖകൻ

ൻസ്റ്റഗ്രാമിലേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങൾ തമ്മിൽ ലയിപ്പിക്കുകയാണ് ഫേസ്‌ബുക്ക്. ഇതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഐഓഎസിലും, ആൻഡ്രോയിഡിലുമുള്ള ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് സ്‌ക്രീൻ പ്രത്യക്ഷപ്പെട്ടതായി ദി വെർജ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാം, മെസഞ്ചർ, വാട്സാപ്പ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കും തിരിച്ചും സന്ദേശങ്ങൾ അയക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് ഫേസ്‌ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് നടപ്പാക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സന്ദേശമയക്കാൻ പുതിയ വഴി എന്ന തലക്കെട്ടോടുകൂടിയുള്ള പോപ്പ് അപ്പ് സ്‌ക്രീനിൽ പുതിയ സംവിധാനത്തിലെ ഫീച്ചറുകൾ എന്തെല്ലാം ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വർണാഭമായിരിക്കും. കൂടുതൽ ഇമോജി റിയാക്ഷനുകൾ ഉണ്ട്. സ്വൈപ്പ് റ്റു റിപ്ലൈ ഓപ്ഷൻ, ഇൻസ്റ്റാഗ്രാമിൽ നിന്ന് തന്നെ ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും. 2012 ൽ നൂറ് കോടി ഡോളറിനാണ് ഫേസ്‌ബുക്ക് ഇൻസ്റ്റഗ്രാമിനെ സ്വന്തമാക്കിയത്. 2014 ൽ 1900 ഡോളറിന് വാട്സാപ്പിനേയും ഏറ്റെടുത്തു.

ഇൻസ്റ്റാഗ്രാം അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ ആപ്പിന് വലത് ഭാഗത്ത് മുകളിലുള്ള ഡയറക്ട് മെസേജിന്റെ ലോഗോ മാറി പകരം മെസഞ്ചർ ലോഗോ വരും. ഇൻസ്റ്റാഗ്രാം രൂപകൽപനയിൽ മാറ്റം വന്നുവെങ്കിലും നിലവിൽ ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ്‌ബുക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടില്ല.

ഇൻസ്റ്റഗ്രാം, വാട്സാപ്പ്, മെസഞ്ചർ എന്നിവയിൽ ഏതെങ്കിലും ഒരു ആപ്പ് ഉണ്ടെങ്കിൽ ഈ മൂന്ന് സേവനങ്ങളുടെ ഉപയോക്താക്കളുമായും ആശയവിനിമയം നടത്താൻ ഇനി സാധിക്കും. പരസ്പര ബന്ധതമായ മെസേജിങ് സംവിധാനം എന്റ് റ്റു എന്റ് എന്ക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. ആപ്പിളിന്റെ ഐമെസേജ് സേവനവുമായി നേരിട്ട് മത്സരിക്കാനാണ് ഫെയ്‌സ് ബുക്കിന്റെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP